Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാഫിസ്​ സഇൗദ്​...

ഹാഫിസ്​ സഇൗദ്​ മോചിതനായി; പ്രതിഷേധവുമായി ഇന്ത്യ

text_fields
bookmark_border
Hafiz-Saeed
cancel

ലാഹോർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​​െൻറ സൂ​ത്ര​ധാ​ര​നും നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്തു​ദ്ദ​അ്​​വ​യു​ടെ ത​ല​വ​നു​മാ​യ ഹാ​ഫി​സ്​ സ​ഇൗ​ദിനെ പാകിസ്​താൻ വീ​ട്ടു​ത​ട​ങ്ക​ലി​ൽ​നി​ന്ന്​ മോ​ചി​പ്പി​ച്ചു. 10 മാസത്തെ വീട്ടു തടങ്കലിനുശേഷം ഹാഫിസ്​ സഇൗദിനെ മോചിപ്പിച്ച പാക്​ നടപടിയിൽ ഇന്ത്യ ശക്​തമായ പ്രതിഷേധം അറിയിച്ചു. 

കുറ്റവാളിയെന്ന്​ പ്രഖ്യാപിച്ച തീവ്രവാദിയെ സമൂഹമധ്യത്തിലേക്ക്​ കൊണ്ടുവരാനുള്ള ശ്രമമാണ്​ പാകിസ്​താൻ നടത്തുന്നതെന്ന്​ ഇന്ത്യ വിമർശിച്ചു. പാകിസ്​താൻ തീവ്രവാദികളെ പിന്തുണക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന നയം മാറ്റിയിട്ടില്ലെന്നതി​​െൻറ തെളിവാണിത്​. ഇതാണ്​ പാകിസ്​താ​​െൻറ യഥാർഥ മുഖമെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വിമർശിച്ചു. പാക്​ നടപടിയിൽ യു.എസും അതൃപ്​തി അറിയിച്ചിരുന്നു. 

ക​ശ്​മീരിനു വേണ്ടി പാകിസ്​താനിലെ ജനങ്ങ​ളെ സംഘടിപ്പിക്കുമെന്നും സ്വാതന്ത്ര്യം ഉറപ്പാക്കാൻ കശ്​മീരിനെ സഹായിക്കുമെന്നും വീട്ടു തടങ്കലിൽ നിന്ന്​ മോചിതനായ ശേഷം ഹാഫിസ്​ സഇൗദ്​ പറഞ്ഞു. കശ്​മീരിനു ​േവണ്ടി താൻ ശബ്​ദമുയർത്തുന്നത്​ ഇല്ലാതാക്കാനാണ്​ 10 മാസം വീട്ടു തടങ്കലിലാക്കിയത്​. തനിക്കെതിരെയുള്ള ഒരു ആരോപണങ്ങളും തെളിയിക്കാൻ സാധിച്ചിട്ടില്ല. അതിനാലാണ്​ തന്നെ വെറുതെ വിട്ടത്​. ഇന്ത്യ അടിസ്​ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്​. കോടതിയുടെ തീരുമാനം ത​​െൻറ നിരപരാധിത്തം തെളിയിക്കുന്നതാണെന്നും ഹാഫിസ്​ സഇൗദ്​ പറഞ്ഞു. ഇന്ത്യയുടെ ആവശ്യപ്രകാരം യു.എസ്​ നടത്തിയ സമ്മർദ്ദ ഫലമായാണ്​ പാകിസ്​താൻ തന്നെ തടവിലാക്കിയതെന്നും സഇൗദ്​ ആരോപിച്ചു. 


ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കു​ണ്ടെ​ന്ന്​ തെ​ളി​ഞ്ഞ​തി​നെ തു​ട​ർ​ന്ന്​ ഹാ​ഫി​സ്​ സ​ഇൗ​ദി​​​െൻറ ത​ല​ക്ക്​ യു.​എ​സ്​ ഒ​രു​േ​കാ​ടി ഡോ​ള​ർ വി​ല​യി​ട്ടി​രു​ന്നു. ജ​നു​വ​രി മു​ത​ൽ വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന ഹാ​ഫി​സി​നെ മോ​ചി​പ്പി​ക്കാ​ൻ പാ​ക്​ ജു​ഡീ​ഷ്യ​ൽ റി​വ്യൂ ബോ​ർ​ഡാ​ണ്​ ഉ​ത്ത​ര​വി​ട്ട​ത്.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ്​​ 2008ൽ ​യു.​എ​സ്​ ട്ര​ഷ​റി വ​കു​പ്പ്​ ഹാ​ഫി​സി​നെ ഭീ​ക​ര​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.  മു​ം​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ ആ​റ്​ അ​മേ​രി​ക്ക​ക്കാ​ര​ട​ക്കം 166 പേ​രാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. ല​ശ്​​ക​റെ ത്വ​യ്യി​ബ​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​ണ്​ ജ​മാ​അ​ത്തു​ദ്ദ​അ്​​വ​യും.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai attackhafiz saeedworld newsmalayalam news
News Summary - Hafiz Saeed Walks Free; India expressed outrage - World News
Next Story