Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപുതിയ രാഷ്​ട്രീയ...

പുതിയ രാഷ്​ട്രീയ പാർട്ടിയുമായി ഹാഫിസ്​ സഇൗദ്​ 

text_fields
bookmark_border
Hafiz Saeed
cancel

ഇസ്​ലാമാബാദ്​: മുംബൈ ഭീകരാക്രമണത്തി​​െൻറ സൂത്രധാരൻ ഹാഫിസ്​ മുഹമ്മദ്​ സഇൗദ്​ രാഷ്​ട്രീയ പാർട്ടി രൂപീകരിക്കുന്നു. ഹാഫിസ്​ സഇൗദി​​െൻറ നേതൃത്വത്തിലുള്ള തീവ്രവാദ സംഘടന ജമാഅത്തുദഅ്​വയുടെ ​േപര്​ മില്ലി മുസ്​ലിം ലീഗ്​ പാകിസ്​താൻ എന്നാക്കി മാറ്റിയാണ്​ രാഷ്​ട്രീയത്തിലേക്കിറങ്ങുന്നത്​. 

രാഷ്​​്ട്രീയ പാർട്ടി രജിസ്​റ്റർ ​െചയ്യുന്നതിനായി തെരഞ്ഞെടുപ്പ്​ കമീഷനെ സമീപിച്ച്​ സഇൗദ്​ നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നാണ്​ റിപ്പോർട്ടുകൾ. ആഗസ്​ത്​ 14ന്​ ലാഹോറിൽ നടക്കുന്ന ചടങ്ങിൽ ഒൗദ്യോഗികമായി പാർട്ടി പ്രഖ്യാപനമുണ്ടാകും.

അമേരിക്കയുടെയും ഇന്ത്യയുടെയും ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടലോകത്ത്​ സഇൗദിനെ ആഗോള ഭീകരനായി അമേരിക്ക നേര​െത്ത പ്രഖ്യാപിച്ചിരുന്നു. സമാധാനത്തിനും സുരക്ഷക്കും കോട്ടം തട്ടു​െമന്ന്​ പറഞ്ഞ്​ നവാസ്​ ശരീഫ്​ സർക്കാർ സഇൗദി​നെയും രണ്ടു സഹായികളെയും വീട്ടു തടങ്കലിലാക്കിയിരുന്നു. അന്തർദേശീയ ഭീകരവാദിയായി കണക്കാക്കയിട്ടുണ്ടെങ്കിലും ഇ​േപ്പാഴും ചില പാകിസ്​താനി മത സംഘടനകളിൽ സ്വാധീനം ചെലുത്താൻ സഇൗദിനു കഴിയും. പാക്​ സൈന്യവുമായും ചാരസംഘടനയായ െഎ.എസ്​.​െഎയുമായും സഇൗദിന്​ അടുത്ത ബന്ധങ്ങളുണ്ട്​. 

ലശ്​കറെ ത്വയ്യിബയെ നിരോധിച്ചുവെന്നാണ്​ പാക്​ അവകാശവാദം. എന്നാൽ 2001ൽ ഇന്ത്യൻ പാർലമ​െൻറ്​ ആക്രമണത്തെ തുടർന്ന്​ ജമാഅത്തുദഅ്​വയായി ലശ്​കറെ ത്വയ്യിബ വീണ്ടും ഉയർന്നു വന്നത്​ പാക്​ അധികൃതർ അവഗണിക്കുകയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:political partyhafiz saeedworld newsmalayalam newsJamaat-ud-DawaMilli Muslim League
News Summary - Hafiz Saeed Come Forward as New Political Party - World News
Next Story