Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാഫിസ്​ സഇൗദിനെ...

ഹാഫിസ്​ സഇൗദിനെ മോചിപ്പിക്കാൻ ഉത്തരവ്

text_fields
bookmark_border
Hafiz-Saeed
cancel

​ലാഹോർ: 2008ലെ മുംബൈ  ഭീകരാക്രമണത്തി​​​െൻറ സൂത്രധാരനായി വിശേഷിപ്പിക്കപ്പെടുന്ന ജമാഅത്തുദ്ദഅ്​വ തലവൻ ഹാഫിസ്​ സഇൗദിനെ വീട്ടുതടങ്കലിൽനിന്ന്​ മോചിപ്പിക്കാൻ പാകിസ്​താനിലെ പഞ്ചാബ്​ പ്രവിശ്യ നിയമ പുനരവലോകന ബോർഡി​​​െൻറ ഉത്തരവ്​. മൂന്നു മാസംകൂടി സഇൗദി​​​െൻറ തടവ്​ നീട്ടണമെന്ന പാക്​ സർക്കാർ ആവശ്യം ബോർഡ്​ അംഗീകരിച്ചില്ല. 

മറ്റൊരു കേസിലും സഇൗദിനെ ആവശ്യമില്ലാത്തതിനാൽ ഉടൻ മോചിപ്പിക്കണമെന്ന്​ ബോർഡ്​ ഉത്തരവിട്ടു. കഴിഞ്ഞ മാസം സഇൗദി​​​െൻറ തടവ്​ ഒരു മാസത്തേക്ക്​ നീട്ടിയിരുന്നു. അതി​​​െൻറ കാലാവധി അടുത്തയാഴ്​ചയാണ്​ അവസാനിക്കുന്നത്​. അബ്​ദുല്ല ഉബൈദ്​, മാലിക്​ സഫർ ഇഖ്​​ബാൽ, അബ്​ദുറഹ്​മാൻ ആബിദ്​, ഖാസി കാശിഫ്​ ഹുസൈൻ എന്നിവർക്കൊപ്പം ഭീകരവിരുദ്ധ നിയമപ്രകാരമാണ്​ പഞ്ചാബ്​ സർക്കാർ സഇൗദിനെയും 90 ദിവസത്തെ തടവിലാക്കിയത്​.

സഹതടവുകാരായ നാലുപേരെ ഒക്​ടോബർ അവസാനവാരം മോചിപ്പിച്ചിരുന്നു. സഇൗദി​​​െൻറ തലക്ക്​ 10​ ദശലക്ഷം അമേരിക്കൻ ഡോളറാണ്​ അമേരിക്ക വിലയിട്ടിരിക്കുന്നത്​. സഇൗദിനെ മോചിപ്പിച്ചാൽ പാകിസ്​താനെതിരെ അന്താരാഷ്​ട്ര ഉപരോധം വരാൻ സാധ്യതയുണ്ടെന്ന്​  പഞ്ചാബ്​ ആഭ്യന്തര വകുപ്പ്​ ചൊവ്വാഴ്​ച ബോർഡിനെ ബോധിപ്പിച്ചിരുന്നു. 

സഇൗദിനും ലശ്​കറെ ത്വയ്യിബ ഒാപ​േറഷൻസ്​ കമാൻഡർ സകിയുർ റഹ്​മാൻ ലഖ്​വിക്കുമെതിരെ സമർപ്പിച്ച തെളിവുകൾ അടിസ്​ഥാനപ്പെടുത്തി മുംബൈ ഭീകരാക്രമണക്കേസിൽ പുനരന്വേഷണം നടത്തണമെന്ന്​ ഇന്ത്യ പാകിസ്​താനോട്​ ആവർത്തിച്ച്​ ആവശ്യപ്പെട്ടുവരുന്നതിനിടെയാണ്​ സഇൗദ്​ മോചിതനാകുന്നത്​. 2008 നവംബറിൽ മുംബൈയിലുണ്ടായ ഭീകരാക്രമണത്തിൽ 166 പേരാണ്​ കൊല്ലപ്പെട്ടത്​. ആക്രമണം നടത്തിയ ഭീകരരിൽ ഒമ്പതുപേരെ  പൊലീസ്​ വധിച്ചു. ജീവനോടെ പിടിയിലായ അജ്​മൽ കസബിനെ പിന്നീട്​ തൂക്കിക്കൊന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hafiz saeedworld newsmalayalam newsreleased6/11 Mumbai Attacks Mastermindby Pakistan Court
News Summary - Hafiz Saeed, 26/11 Mumbai Attacks Mastermind, Freed by Pakistan Court-World News
Next Story