Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയെ നേരിടാനുള്ള...

ചൈനയെ നേരിടാനുള്ള ഇന്ത്യ-അമേരിക്ക ചങ്ങാത്തം ദുരന്തമാവും -ചൈനീസ്​ പത്രം

text_fields
bookmark_border
ചൈനയെ നേരിടാനുള്ള ഇന്ത്യ-അമേരിക്ക ചങ്ങാത്തം ദുരന്തമാവും -ചൈനീസ്​ പത്രം
cancel

ന്യൂഡൽഹി: ചൈനയെ നേരിടുന്നതിന്​ അമേരിക്കയുടെ സഖ്യകക്ഷിയാകാനുള്ള ​ഏതൊരു ശ്രമവും ഇന്ത്യയുടെ താൽപര്യങ്ങൾക്ക്​ നിരക്കുന്നതായിരിക്കില്ലെന്ന്​ ചൈനീസ്​ പത്രം. അത്തരം നീക്കങ്ങൾ മഹാവിപത്തിലേക്ക്​ നയിക്കും. ചേരിചേരാനയം വിട്ട്​ ചൈനയെ എതിരിടാനുള്ള അമേരിക്കയുടെ പാവയായി മാറിയാൽ ദക്ഷിണേഷ്യയിൽ പുതിയ അസ്വാരസ്യങ്ങൾക്ക്​ അത്​ ഇടയാക്കും. തന്ത്രപരമായൊരു പ്രതിസന്ധി ഇന്ത്യ അനുഭവിക്കേണ്ടി വരുമെന്നും പത്രം മുന്നറിയിപ്പു നൽകി. 

പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്​ടണിൽ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപുമായി ആദ്യ കൂടിക്കാഴ്​ച നടത്തിയ സന്ദർഭത്തിലാണ്​ സർക്കാർ ഉടമസ്​ഥതയിലുള്ള ‘ഗ്ലോബൽ ടൈംസ്​’ പത്രം ഇത്തരമൊരു ലേഖനം പ്രസിദ്ധപ്പെടുത്തിയത്​. ദക്ഷിണ ചൈനകടലിൽ സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടി മോദിയും ട്രംപും സംയുക്​തപ്രസ്​താവന നടത്തിയിരുന്നു. 

ചൈന വളരുന്നതിനെക്കുറിച്ച്​ ഇന്ത്യയും അമേരിക്കയും ഉത്​കണ്​ഠപ്പെടുന്നതായി പത്രം കുറ്റപ്പെടുത്തി. ചൈനക്കുമേൽ മേഖലതലത്തിൽ സമ്മർദം മുറുക്കാൻ ഇന്ത്യയെ കൂട്ടുപിടിക്കുകയാണ്​ അമേരിക്ക. എന്നാൽ ജപ്പാൻ, ആസ്​ട്രേലിയ തുടങ്ങിയ രാജ്യങ്ങളെ പോലെ സഖ്യകക്ഷിയല്ല അമേരിക്കക്ക്​ ഇന്ത്യ. ചൈനയെ പിടിച്ചുകെട്ടാനുള്ള അമേരിക്കൻ തന്ത്രത്തിൽ പങ്കാളിയാകുന്നത്​ ഇന്ത്യയുടെ താൽപര്യങ്ങൾക്ക്​ നിരക്കുന്നതാവില്ല. 

പഴയ സോവിയറ്റ്​ യൂനിയനും കെന്നഡി പ്രസിഡൻറായിരുന്നപ്പോൾ അമേരിക്കയും ഇന്ത്യയെ ചൈനക്കെതിരെ കരുവാക്കാൻ നോക്കിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ചരിത്രം തെളിയിച്ച കാര്യമാണത്​. മേഖലതല കെണിയിൽ ചെന്നുപെടാതിരിക്കാൻ ഇന്ത്യ നോക്കണം. ചൈനയുടെ വളർച്ചയെക്കുറിച്ച ഉത്​കണ്​ഠക്കപ്പുറം, സുസ്​ഥിരമായൊരു ബന്ധം നിലനിർത്താനാണ്​ ഇന്ത്യ ശ്രദ്ധിക്കേണ്ടത്​. സുരക്ഷക്കും വികസനത്തിനും പറ്റിയ നിലപാട്​ അതായിരിക്കുമെന്നും ചൈനീസ്​ പത്രം പറയുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:global timesIndia News
News Summary - global times statement on india-china relation
Next Story