മുൻ താലിബാൻ നേതാവിെൻറ അഭിമുഖം പുറത്തുവിടുന്നതിന് പാക് ചാനലിന് വിലക്ക്
text_fields
ഇസ്ലാമാബാദ്: മുൻ താലിബാൻ നേതാവിെൻറ അഭിമുഖം പ്രക്ഷേപണം ചെയ്യുന്നതിന് പാക് ചാനലിന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആർ.എ) വിലക്കേർപ്പെടുത്തി. ജമാഅത്തുൽ അഹ്റാർ നേതാവ് ഇഹ്സാനുല്ല ഇഹ്സാെൻറ അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനാണ് ജിയോ ടി.വി എന്ന ചാനലിന് വിലക്കേർപ്പെടുത്തിയത്.
നിരോധിച്ച തീവ്രവാദ സംഘടനകളുമായി ബന്ധമുള്ളവരുടെ അഭിമുഖം പുറത്തുവിടുന്നത് മാധ്യമ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പി.ഇ.എം.ആർ.എ പറഞ്ഞു. ടി.വി ചാനൽ അഭിമുഖത്തിെൻറ ‘പ്രമോ’ പുറത്തുവിട്ടിരുന്നു. അഭിമുഖം സംപ്രേഷണം ചെയ്യുന്നതിനു മുമ്പ് ചാനലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതികൾ ലഭിച്ച സാഹചര്യത്തിലാണ് പി.ഇ.എം.ആർ.എയുടെ നീക്കം. സമാധാന നൊബേൽ ജേതാവ് മലാല യൂസുഫ്സായിക്ക് നേരെയുണ്ടായ ആക്രമണമടക്കം നിരവധി ഭീകരാക്രമണങ്ങളുെട ഉത്തരവാദിത്തം ഇഹ്സാൻ ഏറ്റെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.