Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാ​ക്രോ​ണു​മാ​യി...

മാ​ക്രോ​ണു​മാ​യി ഭി​ന്ന​ത​: ഫ്രഞ്ച്​  സൈ​നി​ക മേ​ധാ​വി രാ​ജി​വെ​ച്ചു

text_fields
bookmark_border
മാ​ക്രോ​ണു​മാ​യി ഭി​ന്ന​ത​: ഫ്രഞ്ച്​  സൈ​നി​ക മേ​ധാ​വി രാ​ജി​വെ​ച്ചു
cancel

പാ​രി​സ്​: ഫ്രാ​ൻ​സി​ൽ സൈ​നി​ക ബ​ജ​റ്റ്​ വെ​ട്ടി​ക്കു​റ​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​  പ്ര​സി​ഡ​ൻ​റ്​ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യു​ള്ള ഭി​ന്ന​ത​യെ തു​ട​ർ​ന്ന്​ സാ​യു​ധ​സേ​ന മേ​ധാ​വി ജ​ന. പി​യ​റി ഡി ​വി​ല്യേ​ഴ്​​സ്​ രാ​ജി​വെ​ച്ചു. ഭി​ന്ന​ത പ​രി​ഹ​രി​ക്കാ​ൻ വെ​ള്ളി​യാ​ഴ്​​ച കൂ​ടി​ക്കാ​ഴ്​​ച നി​ശ്ച​യി​ച്ചി​രു​ന്നു. അ​തി​​നി​ടെ​യാ​ണ്​ രാ​ജി​പ്ര​ഖ്യാ​പ​നം. സൈ​ന്യ​ത്തി​നാ​യി വ​ക​യി​രു​ത്തു​ന്ന പ​ണം 85 കോ​ടി ഡോ​ള​ർ വെ​ട്ടി​ച്ചു​രു​ക്കു​മെ​ന്ന്​ ക​ഴി​ഞ്ഞ​യാ​ഴ്​​ച പ്ര​തി​രോ​ധ​മ​ന്ത്രി ​മാ​ധ്യ​മ​ങ്ങ​േ​ളാ​ട്​ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ​യാ​ണ്​ ​ പ്ര​ശ്​​ന​ങ്ങ​ളു​ടെ തു​ട​ക്കം. മാ​േ​​ക്രാ​ൺ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​കാ​ല​ത്ത്​ സൈ​നി​ക ബ​ജ​റ്റ്​ വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​യി​രു​ന്നു വാ​ഗ്​​ദാ​നം ന​ൽ​കി​യി​രു​ന്ന​ത്.  

ബ​ജ​റ്റ്​ വെ​ട്ടി​ക്കു​റ​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ എ​തി​ർ​പ്പ്​ പ്ര​ക​ടി​പ്പി​ച്ച പി​യ​റി​ക്ക്​ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ന്ന  വാ​ർ​ഷി​ക സൈ​നി​ക യോ​ഗ​ത്തി​ൽ മാ​ക്രോ​ൺ പ​ര​സ്യ​മാ​യി മു​ന്ന​റി​യി​പ്പും ന​ൽ​കി.  പ്ര​സി​ഡ​ൻ​റി​നെ അ​നു​സ​രി​ക്കു​ക​യാ​ണ്​ സൈ​നി​ക മേ​ധാ​വി​യു​ടെ ക​ട​മ​യെ​ന്നാ​യി​രു​ന്നു അ​േ​ദ്ദ​ഹ​ത്തി​​​െൻറ പ​രാ​മ​ർ​ശം.  സൈ​നി​ക മേ​ധാ​വി​യെ​പ്പോ​ലെ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റി​​​െൻറ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​ധി​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ച്​ ഒാ​ർ​മ​പ്പെ​ടു​ത്ത​ൽ മാ​ത്ര​മാ​യി​രു​ന്നു ചെ​യ്​​ത​തെ​ന്നാ​യി​രു​ന്നു പി​ന്നീ​ട്​ മാ​ക്രോ​ണി​​​െൻറ വാ​ദം. ഒ​േ​​ര വി​ഷ​യ​ത്തി​ൽ പ്ര​സി​ഡ​ൻ​റി​നും സൈ​നി​ക മേ​ധാ​വി​ക്കും ഭി​ന്ന അ​ഭി​പ്രാ​യ​മാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹം രാ​ജി​വെ​ക്കു​ന്ന​താ​ണ്​ ന​ല്ല​തെ​ന്നും ഫ്ര​ഞ്ച്​ വാ​രി​ക​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലും മാ​ക്രോ​ൺ വ്യ​ക്ത​മാ​ക്കി. 

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ സൈ​നി​ക​ശ​ക്​​തി​യാ​ണ്​ ഫ്രാ​ൻ​സി​ലേ​ത്. തീ​വ്ര​വാ​ദ​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​നാ​യി  മാ​ലി, ഇ​റാ​ഖ്​ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലേ​ക്ക്​ ഫ്രാ​ൻ​സ്​ സൈ​നി​ക​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്തി​ന​ക​ത്തെ ഭീ​ഷ​ണി ചെ​റു​ക്കാ​നും സു​സ​ജ്ജ​മാ​യ സം​വി​ധാ​ന​മു​ണ്ട്. ക​ഴി​ഞ്ഞ മൂ​ന്ന്​ ദ​ശ​ക​ങ്ങ​ളാ​യി ​രാ​ജ്യ​ത്തെ സൈ​നി​ക ബ​ജ​റ്റ്​ വെ​ട്ടി​ക്കു​റ​ക്കു​ക​യാ​ണ്. വ​ർ​ഷ​ങ്ങ​ളാ​യി ​ഫ്ര​ഞ്ച്​ സൈ​ന്യം സ​മ്മ​ർ​ദ​ത്തി​ലാ​ണെ​ന്ന്​ ക​ൺ​സ​ർ​വേ​റ്റി​വ്​ പ​ത്ര​മാ​യ ലെ ​ഫി​ഗാ​റോ​ക്ക്​ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ പി​യ​റി  വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. രാ​ത്രി​യും പ​ക​ലു​മാ​യി 30,000ത്തോ​ളം സൈ​നി​ക​രാ​ണ്​ സേ​വ​ന​മ​നു​ഷ്​​ഠി​ക്കു​ന്ന​ത്.  മ​തി​യാ​യ ഫ​ണ്ട്​ ല​ഭി​ക്കാ​ത്ത​പ​ക്ഷം നി​ര​വ​ധി സൈ​നി​ക ഒാ​പ​റേ​ഷ​നു​ക​ൾ നി​ർ​ത്തി​വെ​ക്കേ​ണ്ടി​വ​രു​ന്ന​താ​യും  അ​ദ്ദേ​ഹം പ​രാ​തി​യു​ന്ന​യി​ച്ചു.   2014ലാ​ണ്​ 60കാ​ര​നാ​യ പി​യ​റി സൈ​നി​ക മേ​ധാ​വി​യാ​യി ചു​മ​ത​ല​യേ​റ്റ​ത്. ജൂ​ണി​ൽ മാ​േ​​ക്രാ​ൺ അ​ധി​കാ​ര​മേ​റ്റ​ശേ​ഷ​വും സ്​​ഥാ​ന​ത്ത്​ തു​ട​രു​ക​യാ​യി​രു​ന്നു. ജ​ന. ഫ്രാ​ങ്​​സ്വ ലി​കോ​യി​ൻ​ട്രെ ആ​യി​രി​ക്കും പി​ൻ​ഗാ​മി​യെ​ന്ന്​ ഫ്ര​ഞ്ച്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francede villiersworld newsmalayalam newsmilitary head
News Summary - France’s military chief resigns after Macron budget spat-world news
Next Story