Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷിമോൺ പെരസ്​...

ഷിമോൺ പെരസ്​ അന്തരിച്ചു

text_fields
bookmark_border
ഷിമോൺ പെരസ്​ അന്തരിച്ചു
cancel

ജറുസലേം​: ഇസ്രയേൽ മുൻ പ്രസിഡൻറ്​ ഷി​േമാൺ പെരസ്​ (93)അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന്​ ഏറെനാൾ ചികിത്സയിലായിരുന്നു. പുലർചെ മൂന്ന്​ മണിക്കായിരുന്നു മരണമെന്ന്​ മരുമകൻ റഫി വാൾഡൻ അറിയിച്ചു. ​

അസുഖത്തെ തുടർന്ന്​ സെ്​പതംബർ 13നാണ്​ പെരസി​െന തെൽഅവീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. 1994ൽ പെരസിന്​ സമാധാനത്തിനുള്ള നൊബേൽ പുരസ്​കാരം ലഭിച്ചിട്ടുണ്ട്​. സ്വതന്ത്ര ഫലസ്​തീനുവേണ്ടിയുള്ള ഒാസ്​ലോ കരാറിൽ ഭാഗവാക്കായതി​​െൻറ പേരിൽ ഇസ്രായേൽ പ്രധാനമന്ത്രി ഇസ്​ഹാഖ്​ റബിൻ, ഫലസ്​തീൻ നേതാവ്​ യാസർ അറാഫത്ത്​, എന്നവരോടൊപ്പമാണ്​ പെരസ്​ നൊബേൽ പുരസ്​കാരം പങ്കിട്ടത്​.  2007 മുതൽ 2014 വരെയാണ്​  പെരസ്​ ഇസ്രായേൽ പ്രസിഡൻറ്​ പദം വഹിച്ചത്​​.പെരസി​​െൻറ മരണത്തിൽ ഇസ്രയേൽ പ്രസിഡൻറ്​ ബെഞ്ചമിൻ നെതന്യാഹു, അമേരിക്കൽ ​പ്രസിഡൻറ്​ ബറാക്​ ഒബാമ എന്നിവർ ദുഖം​ രേഖപ്പെടുത്തി.

1923ൽ പോളണ്ടിൽ ജനിച്ച പെരസ്​ 11ാം വയസിലാണ്​ ​​ബ്രിട്ട​​െൻറ സഹായത്തോടെ സ്​ഥാപിതമായ ഇസ്രയേലിലേക്ക്​ കുടിയേറിയത്​. പിന്നീട്​ സിയോണിസ്​റ്റ് മൂവ്​മ​െൻറിൽ ​ചേർന്ന പെരസ്​ ഇസ്രയേലി​​െൻറ ആദ്യ പ്രധാനമന്ത്രിയായ ദാവിദ്​ ബെൻ ഗ്യുറിയ​​െൻറ ഉപദേശകനായി ചേർന്നു. 27ാം വയസിൽ പ്രതിരോധ മന്ത്രാലയത്തി​​െൻറ ഡയറക്​ടർ ജനറലായി അധികാരമേറ്റ പെരസ്​ ഇസ്രയേലി​​​െൻറ നിഗൂഢമായ ആണവ പദ്ധതിയുടെ മുഖ്യ ചാലക ശക്​തിയായാണ്​ അറിയപ്പെടുന്നത്​.

1948ല്‍ ഇസ്രയേല്‍ സ്ഥാപിക്കപ്പെട്ട സമയത്ത് ജീവിച്ചിരുന്ന രാഷ്ട്രീയക്കാരുടെ തലമുറയിലെ അവസാന കണ്ണിയില്‍പ്പെട്ടയാളായിരുന്നു പെരസ്​. അറബ്​ –ഇ​സ്രയേൽ യുദ്ധത്തി​​െൻറയും തുടർന്നുള്ള ഇസ്രയേൽ രാഷ്​ട്രത്തി​​െൻറ രൂപീകരണത്തി​​​െൻറയും പിന്നിലുള്ള പ്രധാന ബുദ്ധി കേന്ദ്രമായിരുന്നു പെരസ്​.  ​1956ൽ സൂയസ്​ കനാൽ ദേശസാൽക്കരിച്ചതി​നെ തുടർന്ന്​ ഇൗജിപ്​തിനെ അക്രമിക്കാൻ ഇസ്രയേൽ ഗുഢാലോചന നടത്തിയിരുന്നു. 

പെരസി​​െൻറ ആശീർവാദ​ത്തോടെ സിനായ്​ മേഖലയിൽ അതിക്രമിച്ചു കയറിയ​  ഇസ്രായേൽ അധിനിവേശ സൈന്യത്തിന്​ പക്ഷേ  അമേരിക്കയുടെയും സോവിയറ്റ്​ യൂണിയ​​െൻറയും സമ്മർദ ഫലമായി പിൻമാറേണ്ടി വന്നു. 1959ൽ ഇസ്രയേൽ പാർല​മ​െൻറിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട പെരസ്​ 48 വർഷം എം.പിയായി തുടർന്നു. എന്നാൽ നെതന്യാഹു സർക്കാർ കൊണ്ടുവന്ന ജൂതരാഷ്​ട്ര ബില്ലിനെ​ പെരസ്​ വിമർശിച്ചിരുന്നു. ത​​െൻറ അധികാര കാലയളവിൽ ജോർദാനിലെ രാജാവുമായും ഫലസ്​തീൻ നേതാക്കളുമായും സമാധാന ശ്രമങ്ങൾക്ക്​ പെരസ്​ ശ്രമിച്ചിരുന്നു. ​

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shimon Peres
News Summary - Former Israeli President Shimon Peres dies at 93
Next Story