Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസു​ഡാ​നും...

സു​ഡാ​നും ഇ​ത്യോ​പ്യ​യു​മാ​യി സം​ഘ​ർ​ഷ​ത്തി​നി​ല്ല –സീ​സി

text_fields
bookmark_border
സു​ഡാ​നും ഇ​ത്യോ​പ്യ​യു​മാ​യി സം​ഘ​ർ​ഷ​ത്തി​നി​ല്ല –സീ​സി
cancel

കൈ​റോ: അ​യ​ൽ​രാ​ജ്യ​ങ്ങ​ളാ​യ സു​ഡാ​നു​മാ​യും ഇ​ത്യോ​പ്യ​യു​മാ​യും ​ഒ​രു​വി​ധ സം​ഘ​ർ​ഷ​ത്തി​നു​മി​ല്ലെ​ന്ന്​ ഇൗ​ജി​പ്​​ത്​ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി. നൈ​ൽ ന​ദി​ക്ക്​ കു​റു​കെ ഇ​ത്യോ​പ്യ നി​ർ​മി​ക്കു​ന്ന ഗ്രാ​ൻ​ഡ്​ ഇ​ത്യോ​പ്യ​ൻ റി​നൈ​സ​ൻ​സ്​ (ജി.​ഇ.​ആ​ർ) അ​ണ​ക്കെ​ട്ടി​നെ​ച്ചൊ​ല്ലി മേ​ഖ​ല​യി​ൽ ത​ർ​ക്കം പു​ക​യു​ന്ന​തി​നി​ടെ​യാ​ണ്​ സീ​സി​യു​ടെ പ്ര​സ്​​താ​വ​ന. 

‘‘സ​ഹോ​ദ​ര​രാ​ജ്യ​ങ്ങ​ളു​മാ​യി യു​ദ്ധം ന​ട​ത്താ​ൻ ത​യാ​റ​ല്ല. മ​റ്റു​ള്ള​വ​രു​ടെ ആ​ഭ്യ​ന്ത​ര വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ടി​ല്ല. സു​ഡാ​നും ഇ​ത്യോ​പ്യ​യു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ്​ ആ​ഗ്ര​ഹി​ക്കു​ന്ന​ത്​’’ -ടെ​ലി​വി​ഷ​നി​ലൂ​ടെ രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യ​വെ സീ​സി പ​റ​ഞ്ഞു. ​സു​ഡാ​ൻ-​ഇ​ത്യോ​പ്യ അ​തി​ർ​ത്തി​യി​ൽ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജി.​ഇ.​ആ​ർ അ​ണ​ക്കെ​ട്ട്​ നൈ​ലി​ലൂ​ടെ രാ​ജ്യ​ത്തി​ന്​ കി​ട്ടു​ന്ന വെ​ള്ള​ത്തി​​​െൻറ അ​ള​വ്​ കു​റ​ക്കു​മെ​ന്നാ​ണ് ഇൗ​ജി​പ്​​തി​​​െൻറ പ​രാ​തി. എ​ന്നാ​ൽ, ഇ​ത്യോ​പ്യ ഇ​ത്​ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. സു​ഡാ​നും ഇ​ത്യോ​പ്യ​യു​ടെ അ​ഭി​പ്രാ​​യ​ത്തെ പി​ന്തു​ണ​ക്കു​ന്നു. അ​ഞ്ചു ബി​ല്യ​ൺ ഡോ​ള​ർ ചെ​ല​വി​ൽ നി​ർ​മി​ക്കു​ന്ന അ​ണ​ക്കെ​ട്ട്​ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ജ​ല​വൈ​ദ്യു​തി പ്ലാ​ൻ​റാ​യി​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:egyptbriberyworld newsprovincial governor
News Summary - Egyptian provincial governor charged with bribery- World news
Next Story