Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ  യു.എസ്​ ആ​ക്ര​മ​ണ​ത്തി​ൽ  16 പൊ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ  യു.എസ്​ ആ​ക്ര​മ​ണ​ത്തി​ൽ  16 പൊ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു
cancel

കാ​ന്ത​ഹാ​ർ: അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ ഹെ​ൽ​മ​ന്ദ്​​ പ്ര​വി​ശ്യ​യി​ൽ അ​മേ​രി​ക്ക​ൻ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 16 പൊ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ടു. വെ​ള്ളി​യാ​ഴ്​​ച വൈ​കു​ന്നേ​രം അ​​ഞ്ചോ​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ്​ ​െപാ​ലീ​സു​കാ​ർ കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി പേ​ർ​ക്ക്​ പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്​​തു. ഹെ​ൽ​മ​ന്ദ്​​ പ്ര​വി​ശ്യ​യി​ലെ താ​ലി​ബാ​ൻ കേ​ന്ദ്ര​മാ​യ സ​ലാം അ​ഫ്​​ഗാ​നി​ൽ പൊ​ലീ​സ്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ്​ അ​മേ​രി​ക്ക​ൻ സൈ​ന്യം വ്യോ​മാ​​ക്ര​മ​ണം ന​ട​ത്തി​യ​ത്. 

ഹെ​ൽ​മ​ന്ദി​ലെ ​പൊ​ലീ​സ്​ വ​ക്​​താ​വാ​ണ്​ ഇ​ക്കാ​ര്യം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്.  മ​രി​ച്ച​വ​രി​ൽ ര​ണ്ടു ക​​മാ​​ൻ​ഡോ​ക​ളു​മു​ണ്ട്. ഗി​രി​ഷ്​​ക്​ ജി​ല്ല​യി​ലെ ഹെ​ൽ​മ​ന്ദ്​​ പ്ര​വി​ശ്യ ഏ​റ​ക്കു​റെ താ​ലി​ബാ​ൻ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ നാ​റ്റോ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. നാ​റ്റോ​സ​ഖ്യ​ത്തി​ൽ ​നി​ല​വി​ൽ താ​ലി​ബാ​നി​നെ​തി​രെ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തു​ന്ന ഏ​ക വി​ദേ​ശ​രാ​ജ്യം അ​മേ​രി​ക്ക​യാ​ണ്. എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

അ​ഫ്​​ഗാ​നി​ൽ അ​മേ​രി​ക്ക​ൻ സൈ​നി​കാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ സാ​ൻ​ഗി​ൻ മേ​ഖ​ല​യി​ൽ അ​മേ​രി​ക്ക​ൻ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 18 ഗ്രാ​മീ​ണ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 2016 ന​വം​ബ​റി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 32 സി​വി​ലി​യ​ന്മാ​രാ​യി​രു​ന്നു കൊ​ല്ല​പ്പെ​ട്ടി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:afganisthanus attackworld newsmalayalam news
News Summary - afghanistan us attack 16 police officers killed -world news
Next Story