Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഫ്​​ഗാ​നി​ൽ ആക്രമണ...

അ​ഫ്​​ഗാ​നി​ൽ ആക്രമണ പരമ്പര; 47 മ​ര​ണം

text_fields
bookmark_border
afghanpolice
cancel

കാ​ബൂ​ൾ: അ​ഫ്​​ഗാ​നി​സ്​താനിൽ ര​ണ്ട്​ വ്യ​ത്യ​സ്​​ത ആ​ക്ര​മ​ണ​ങ്ങ​ളി​ൽ 47 മ​ര​ണം. 200ലേ​റെ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റ​താ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 
തെ​ക്കു​കി​ഴ​ക്ക​ൻ അ​ഫ്​​ഗാ​നി​ലെ പക്​ടിയ പ്ര​വി​ശ്യ​യി​ലെ പൊ​ലീ​സ്​ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​നു നേ​രെ​യു​ണ്ടാ​യ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ലും വെ​ടി​വെ​പ്പി​ലും  32 പേ​ർ മ​രി​ച്ചു. മരിച്ചവരിൽ കൂടുതലും പൊലീസുകാരാണ്​. 

150 ലേറെ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ആ​യു​ധ​ങ്ങ​ളു​മാ​യെ​ത്തി​യ ആ​റു​പേ​രാ​ണ്​ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ആ​യു​ധ​ധാ​രി​ക​ൾ പ​രീ​ശീ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക്​ ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു​വ​ത്രെ. ആ​ക്ര​മി​ക​ളി​ൽ ര​ണ്ടു​പേ​രെ സൈ​ന്യം വ​ധി​ച്ചു. കാ​ബൂ​ളി​ൽ നി​ന്ന്​ 100കി.​മീ അ​ക​ലെ​യാ​ണീ പ്ര​ദേ​ശം. ആ​ക്ര​മി​ക​ളെ കീ​ഴ​ട​ക്കാ​നു​ള്ള പോ​രാ​ട്ടം മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ടു.

 സ​മീ​പ​പ്ര​വി​ശ്യ​യാ​യ ഗ​സ്​​നി​യി​ൽ ന​ട​ന്ന മ​റ്റൊ​രാ​ക്ര​മ​ണ​ത്തി​ൽ 15 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ൽ​പ​തിേ​ല​റെ പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം താ​ലി​ബാ​ൻ ഏ​റ്റെ​ടു​ത്തു. തീ​വ്ര​വാ​ദി​ക​ളെ തു​ര​ത്താ​നു​ള്ള സൈ​ന്യ​ത്തി​​െൻറ ആ​ക്ര​മ​ണം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ്​ തി​രി​ച്ച​ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Talibanafganisthanworld newsmalayalam newsasia-Pacifictwin attacks
News Summary - Afghanistan Taliban twin attacks kill dozens-World news
Next Story