Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമലയാളിയടക്കം മൂന്ന്​...

മലയാളിയടക്കം മൂന്ന്​ ഇന്ത്യൻ വംശജർ ന്യൂസിലൻഡ് പാർലമെൻറിലേക്ക്​

text_fields
bookmark_border
indian-Orijin
cancel
camera_alt???????? ???????????, ?????????? ????? ?????, ???. ???????? ?????

ഒാക്​ലാൻറ്​: ന്യൂസിലൻഡ് പാർലമ​​​​െൻറിലേക്ക് നടന്ന പൊതു ​െതരഞ്ഞെടുപ്പിൽ മലയാളിയടക്കം മുന്ന്​ ഇന്ത്യൻ വംശജർക്ക് വിജയം. കൻവാൽജിത്​ സിങ്​ ബക്ഷി, ഡോ. പരംജീത്​ പാർമർ, മലയാളിയായ പ്രിയങ്ക രാധാകൃഷ്​ണൻ എന്നിവരാണ്​ 121 അംഗ പാർല​െമൻറിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്. 

കൻവാൽജിത്​ സിങ്​ ബക്ഷി നാലാം തവണയാണ്​ എം.പിയാകുന്നത്​. പരംജീത്​ രണ്ടാം തവണയും. ഇരുവരും നാഷണൽ പാർട്ടി എം.പിമാരാണ്​. ലേബർ പാർട്ടി സ്​ഥാനാർഥിയായ പ്രിയങ്ക രാധാകൃഷ്​ണൻ ആദ്യ അങ്കത്തിലാണ്​ വിജയം വരിച്ചത്​. 2008ലാണ്​ ബക്ഷി ആദ്യമായി തെ​ര​െഞ്ഞടുക്കപ്പെടുന്നത്​.

ന്യൂസിലൻഡ് പാർലമ​​​​​െൻറിലേക്ക്​ ​െതര​െഞ്ഞടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരനും ആദ്യ സിക്കുകാരനും ഡൽഹി സ്വദേശിയായ ബക്ഷിയായിരുന്നു. ഒക്​ലാൻറിൽ താമസിക്കുന്ന പാർമർ പു​െന സ്വദേശിയാണ്​. ആദ്യമായി പാർലമ​​​​​െൻറിലെത്തിയ 38കാരിയായ പ്രിയങ്ക രാധാകൃഷ്​ണൻ  എറണാകുളം പറവൂർ സ്വദേശിയാണ്​. സിംഗപ്പൂരിലാണ്​ വളർന്നത്​. പിന്നീട്​ പഠനാവശ്യാർഥം ന്യൂസിലൻഡിലേക്ക്​ കുടിയേറുകയായിരുന്നു. 

ഭരണകക്ഷിയായ നാഷണൽ പാർട്ടി തെരഞ്ഞെടുപ്പിൽ ഒന്നാമതായെങ്കിലും പാർലമ​​​​​െൻറിൽ ഭൂരിപക്ഷം ലഭിച്ചിട്ടില്ല. കേന്ദ്രം ഭരിക്കുന്ന നാഷണൽ പാർട്ടിക്ക്​  ഒമ്പതു വർഷത്തെ അധികാരം തുടരണമെങ്കിൽ കൂട്ടു മന്ത്രിസഭ രൂപീകരിക്കേണ്ടി വരും. നാഷണൽ പാർട്ടിക്ക്​ 46 ശതമാനം വോട്ടും ലേബർ പാർട്ടിക്ക്​ 35.8 ശതമാനം വോട്ടുമാണ്​ ലഭിച്ചത്​. ബാക്കിയുള്ള വോട്ടുകൾ ചെറുപാർട്ടികൾ നേടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandindian parliamentworld newsindian originmalayalam news
News Summary - 3 Indian origin elected to New zealand Parliment - World News
Next Story