Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയമനിൽ ചാവേർ...

യമനിൽ ചാവേർ സ്​​ഫോടനം; 60 മരണം

text_fields
bookmark_border
യമനിൽ ചാവേർ സ്​​ഫോടനം; 60 മരണം
cancel

സൻഅ: യമനിൽ പട്ടാള ക്യാമ്പിലുണ്ടായ ചാ​വേർ സ്​ഫോടനത്തിൽ 60 പേർ മരിച്ചു. 25 പേർക്ക്​ പരിക്കേറ്റു. യമനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമായ ഏദനിലാണ്​ ആ​ക്രമണമുണ്ടായത്​. പട്ടാള റിക്രൂട്മ​െൻറ്​ നടക്കുന്ന ക്യാമ്പിലേക്ക്​ ചാവേർ കാർ ഇടിച്ച്​ കയറ്റുകയായിരുന്നു എന്നാണ്​ ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിവരം. ഏദനിൽ നടന്നതിൽ വെച്ച്​ ഏറ്റവും വലിയ കൂട്ടക്കൊലയാണിതെന്നാണ്​ യെമൻ പോസ്​റ്റ്​ എഡിറ്റർ ഇൻ ചീഫ്​ അൽമസ്​മരി പ്രതികരിച്ചത്​. അതേസമയം ആക്രമണത്തി​​െൻറ ഉത്തരാവാദിത്തം ​െഎ.എസ്​ ഏറ്റെടുത്തു.

രാജ്യത്തി​​െൻറ തെക്കൻ പ്രവിശ്യകൾ സായുധ സംഘങ്ങളിൽ നിന്ന്​ വീണ്ടെടുക്കുന്നതിനായി നൂറുകണക്കി​ന്​ സൈനികർ കഴിഞ്ഞ രണ്ട്​ മാസമായി മേഖലയിൽ പരീശീലനം നൽകുന്നുണ്ട്​. അറബ്​ രാജ്യങ്ങൾ പിന്തുണക്കുന്ന താൽകാലിക സൈനിക താവളവും തീരദേശ മേഖലയുമായ ഏദനിൽ ​​ഒൗദ്യോഗിക വൃത്തങ്ങളെ ലക്ഷ്യം വെച്ച്​ മുമ്പും നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്​. കഴിഞ്ഞ മാസം അബ്​യാൻ പ്രവിശ്യാ തലസ്​ഥാനമായ സിൻബിജാറി​േലക്ക്​ യമൻ സൈന്യം പ്രവേശിക്കുകയും അൽഖ്വയ്​ദയുടെ ശക്​തികേന്ദ്രങ്ങളിലൊന്നായ അൽമഹ്​ഫിദ്​​ മേഖല തിരിച്ച്​ പിടിക്കുകയും ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yeman conflict
Next Story