Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രം​പ്​ ത​െൻറ...

ട്രം​പ്​ ത​െൻറ പ്ര​തി​ശ്രു​ത വ​ര​നെ​ന്ന്​ യു​വ​തിയുടെ വിചിത്രവാദം ​

text_fields
bookmark_border
ട്രം​പ്​ ത​െൻറ പ്ര​തി​ശ്രു​ത വ​ര​നെ​ന്ന്​ യു​വ​തിയുടെ വിചിത്രവാദം ​
cancel

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ത​​െൻറ പ്ര​തി​ശ്രു​ത വ​ര​നെ​ന്ന്​ ടെ​ന്ന​സി സ്വ​ദേ​ശി​നി. വൈ​റ്റ്​ഹൗ​സി​​െൻറ ബാ​രി​ക്കേ​ഡി​ലേ​ക്ക്​​ കാ​ർ ഒാ​ടി​ച്ചു​ക​യ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്ന്​ അ​റ​സ്​​റ്റി​ലാ​യ ജെ​സീ​ക്ക ഫോ​ർ​ഡ്​ എ​ന്ന യു​വ​തി​യാ​ണ്​ കോ​ട​തി​യി​ൽ വി​ചി​ത്രവാ​ദ​മു​ന്ന​യി​ച്ച​ത്. വൈ​റ്റ്​ ഹൗ​സ്​ ത​​െൻറ വീ​ടാ​ണെ​ന്നും ത​​െൻറ കു​ട്ടി​ക​ളെ ക​ണ്ടി​ട്ട്​ എ​ട്ടു​ വ​ർ​ഷ​മാ​യെ​ന്നും അ​വ​രെ തി​രി​ച്ചു​വേ​ണ​മെ​ന്നും അ​വ​ർ  വാ​ദി​ച്ചു. 

ഉ​ണ്ട​യി​ല്ലാ​ത്ത കൈ​ത്തോ​ക്കു​മാ​യെ​ത്തി​യ ജ​സീ​ക്ക​യെ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ്​​ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. അ​ന​ധി​കൃ​ത​മാ​യി വൈ​റ്റ്​ ഹൗ​സി​ലേ​ക്ക്​ ക​ട​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്​ ഇ​വ​ർ​ക്കെ​തി​രെ മൂ​ന്ന്​ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ജെ​സീ​ക്ക മാ​നോ​വി​ഭ്രാ​ന്തി​ക്ക്​ ചി​കി​ത്സ നേ​ടു​ന്നു​ണ്ടെ​ന്ന്​ രേ​ഖ​ക​ൾ തെ​ളി​യി​ച്ചു. മു​മ്പ്​ വൈ​റ്റ്​ ഹൗ​സ്​ മ​തി​ൽ ചാ​ടി​ക്ക​ട​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഉ​ൾ​െ​പ്പ​ടെ​ ജ​സീ​ക്ക​ക്ക്​ ത​ട​വു​ശി​ക്ഷ വി​ധി​ച്ചു​വെ​ങ്കി​ലും ഒ​രു വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ​ത്തി​നാ​യി മാ​റ്റു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ത​വ​ണ വാ​ദം കേ​ൾ​ക്കു​ന്ന​തു​വ​രെ ഫോ​ഡി​നെ ജ​യി​ലി​ൽ പാ​ർ​പ്പി​ക്കാ​ൻ ​േകാ​ട​തി ഉ​ത്ത​ര​വി​ട്ടു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:white houseworld newsPresident TrumpBarrierFiance
News Summary - Woman Who Rammed White House Barrier Says President Trump Is Her Fiance- World news
Next Story