Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസ്​ ​ൈസന്യത്തിൽ...

യു.എസ്​ ​ൈസന്യത്തിൽ ട്രാൻസ്​ജെൻഡേഴ്​സിനെ അനുവദിക്കരുതെന്ന്​ ട്രംപ്​

text_fields
bookmark_border
trump
cancel

വാഷിങ്​ടൺ: ട്രാൻസ്​ജെൻഡേഴ്​സിനെ അമേരിക്കൻ സൈന്യത്തിൽ നിന്ന്​ ഒഴിവാക്കണമെന്ന്​ യു.എസ്​ പ്രസിഡൻറ്​ ​ഡൊണാൾഡ്​ ട്രംപ്​. ട്രാൻസ്​ജെൻഡേഴ്​സി​​െൻറ ചികിത്​സക്കായി ​ൈസന്യത്തിന്​ വൻ തുക ചെലവു വരുന്നുവെന്നും സൈന്യത്തി​​െൻറ ഭാരം കുറക്കാൻ  ഇവരെ ഒഴിവാക്കണമെന്നും ട്രംപ്​ ട്വീറ്റ്​ ചെയ്​തു. ട്രംപി​​െൻറ പരാമർശം റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്നു തന്നെ എതിർപ്പ്​ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്​. 

യു.എസ്​ മുൻ പ്രസിഡൻഡ്​ ബരാക്​ ഒബാമയാണ്​ ട്രാൻസ്​ ജെൻഡേഴ്​സിന്​ സൈന്യത്തിൽ ​േസവനമനുഷ്​ഠിക്കാൻ അനുമതി നൽകിയ വിപ്ലവകരമായ തീരുമാനം നടപ്പിലാക്കിയത്​. പ്രസിഡൻറ്​ പദവിയുടെ അവസാനഘട്ടത്തിലാണ്​ ഇൗ തീരുമാനം നടപ്പിലാക്കിത്​. 

ട്രാൻസ്​ജെൻഡേഴ്​സസിനെതി​രെ മുമ്പും ട്രംപ്​ നിലപാടുകളെടുത്തിരുന്നു. ട്രാൻസ്​ ജെൻഡേഴ്​സ്​ വിദ്യാർഥികൾക്ക്​ അവരുടെ സ്വത്വമനുസരിച്ച്​ ശുചിമുറികൾ ഉപയോഗിക്കാമെന്ന​ ഒബാമയുടെ തീരുമാനവും നേരത്തെ ട്രംപ്​ റദ്ദാക്കിയിരുന്നു. ഒബാമ ​കൊണ്ടു വന്ന പല പദ്ധതികളും ട്രംപ്​ നേരത്തെയും പൊളിച്ചെഴുതിയിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usus armyworld newstransgendersmalayalam newsDonald Trump
News Summary - us bans transgenders from army - trump - american news
Next Story