You are here

തനിക്കെതിരായ വാർത്തകൾ; മാധ്യമങ്ങൾക്കെതിരെ നടപടിക്കൊരുങ്ങി ട്രംപ്​

10:29 AM
12/10/2017
trump

വാഷിങ്​ടൺ: തനിക്കെതി​രായ വാർത്തകൾ റിപ്പോർട്ട്​ ചെയ്​ത​ എൻ.ബി.സി ന്യൂസ്​ അടക്കമുള്ള അമേരിക്കൻ മാധ്യമങ്ങളുടെ ലൈസൻസ്​ റദ്ദാക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ് ​ട്രംപ്​. 

അമേരിക്കയുടെ ആണവപദ്ധതികളെ കുറിച്ച്​ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളാണ്​ ട്രംപിനെ ചൊടിപ്പിച്ചത്​. വ്യാജവാർത്തകളാണ്​ എൻ.ബി.സി അടക്കമുള്ള മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്​. അവരുടെ ലൈസൻസ്​ സംബന്ധിച്ച്​ പുന:പരിശോധന നടത്തേണ്ടി വരുമെന്നും ട്രംപ്​ ട്വിറ്ററിൽ കുറിച്ചു.

ആണവ പദ്ധതികൾ പത്തിരട്ടിയായി വർധിപ്പിക്കാൻ ട്രംപ്​ ഒരുങ്ങുന്നുവെന്നായിരുന്നു അമേരിക്കൻ മാധ്യമങ്ങളിലെ വാർത്തകൾ. വാർത്ത നിഷേധിച്ച പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും രംഗത്തെത്തിയിട്ടുണ്ട്​.

COMMENTS