Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറ​ഷ്യ​ൻ ബ​ന്ധം:...

റ​ഷ്യ​ൻ ബ​ന്ധം: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ന്​ മു​ന്നി​ൽ ഹാ​ജ​രാ​യേ​ക്കി​ല്ലെ​ന്ന്​ ട്രം​പ്​

text_fields
bookmark_border
റ​ഷ്യ​ൻ ബ​ന്ധം: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​ന്​ മു​ന്നി​ൽ ഹാ​ജ​രാ​യേ​ക്കി​ല്ലെ​ന്ന്​ ട്രം​പ്​
cancel

വാ​ഷി​ങ്​​ട​ൺ: ക​ഴി​ഞ്ഞ വ​ർ​ഷ​​ത്തെ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ൽ ന​ട​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ അ​ന്വേ​ഷി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​യേ​ക്കി​ല്ലെ​ന്ന്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​​ഥ​നാ​യ മു​ൻ എ​ഫ്.​ബി.​െ​എ ഉ​ദ്യോ​ഗ​സ്​​ഥ​ൻ റോ​ബ​ർ​ട്ട്​​ മ്യൂ​ള്ള​ർ ഇ​തി​ന​കം ട്രം​പി​​​െൻറ നി​ര​വ​ധി സ​ഹാ​യി​ക​ളെ ചോ​ദ്യം ചെ​യ്​​തി​ട്ടു​ണ്ട്.

ട്രം​പി​നെ ചോ​ദ്യം​​ചെ​യ്യാ​ൻ മ്യൂ​ള്ള​ർ ശ്ര​മി​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യു.​എ​സ്​ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ട്രം​പി​​​െൻറ പ്ര​തി​ക​ര​ണം.  ത​​​െൻറ ഭാ​ഗ​ത്ത്​ ​എ​ന്തെ​ങ്കി​ലും തെ​റ്റു​ ക​ണ്ടെ​ത്താ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ അ​​ന്വേ​ഷ​ണ​ത്തി​ന്​ ഹാ​ജ​രാ​കു​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മാ​ണെ​ന്നാ​യി​രു​ന്നു പ്ര​സി​ഡ​ൻ​റി​​​െൻറ വാ​ദം.

 കേ​സി​​​െൻറ കാ​ര്യ​ത്തി​ൽ ത​​​െൻറ അ​റ്റോ​ണി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​റ്റ ഡെ​മോ​ക്രാ​റ്റ്​ പാ​ർ​ട്ടി​യു​ടെ വ്യാ​ജ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണ്​ റ​ഷ്യ​ൻ ബ​ന്ധ ആ​രോ​പ​ണ​മെ​ന്ന്​​ നേ​ര​ത്തേ​ത​ന്നെ ട്രം​പ്​ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russiausworld newsmalayalam newsDonald Trump
News Summary - Trump Over Russia Controversy - World News
Next Story