Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്ക​ ഇന്ത്യയുടെ...

അമേരിക്ക​ ഇന്ത്യയുടെ വിശ്വസ്​ത പങ്കാളിയെന്ന്​ ​റെക്​സ്​ ടില്ലേഴ്​സൺ

text_fields
bookmark_border
rex-tillerson
cancel

വാഷിങ്​ടൺ: അമേരിക്ക​ ഇന്ത്യയുടെ വിശ്വസ്​ത പങ്കാളിയെന്ന്​ യു.എസ്​ സ്​റ്റേറ്റ്​ സെക്രട്ടറി റെക്​സ്​ ടില്ലേഴ്​സൺ. ഇന്ത്യയും ചൈനയും തമ്മിൽ പ്രശ്​നങ്ങൾ നില നിൽക്കുന്നതിനിടെയാണ്​ ഇന്ത്യക്കൊപ്പമാണെന്ന്​ ടില്ലേഴ്​സൻ വ്യക്​തമാക്കിയിരിക്കുന്നത്​. അടുത്തയാഴ്​ച ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ്​ സ്​റ്റേറ്റ്​ സെക്രട്ടറിയുടെ പ്രസ്​താവന.

തെക്കൻ ചൈന കടലിലെ ചൈനയുടെ പ്രകോപനങ്ങൾ അന്താരാഷ്​ട്ര നിയമങ്ങൾക്ക്​ ഭീഷണിയാണ്​. ഇന്ത്യയും അമേരിക്കയും ഇതിനെതിരെ നിലകൊള്ളും. ചൈനയുമായി സൗഹാർദപരമായ ബന്ധമാണ്​ ആഗ്രഹിക്കുന്നത്​. എന്നാൽ മറ്റ്​ രാജ്യങ്ങളുടെ പരമാധികാരത്തെ പരിഗണിക്കാതെയുള്ള ചൈനയുടെ നടപടികളെ പിന്തുണക്കില്ലെന്നും ടില്ലേഴ്​സൺ പറഞ്ഞു. 

ഉത്തരകൊറിയ തുടർച്ചയായി നടത്തുന്ന ആണവപരീക്ഷണങ്ങൾ അമേരിക്കക്കും ഏഷ്യൻ രാജ്യങ്ങൾക്കും ഒരുപോലെ ഭീഷണിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chinaworld newsrex tillersonAmericasmalayalam newsSecretary of StateIndia News
News Summary - Rex Tillerson Says US Is 'Reliable Partner' For India, Takes Dig At China-World news
Next Story