Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഏ​യ്​ അ​ത്ര...

ഏ​യ്​ അ​ത്ര തിളക്കമൊന്നു​മി​ല്ല’ ന​ഗ്​നനേ​ത്രം​കൊ​ണ്ട്​ സൂ​​ര്യ​ഗ്ര​ഹ​ണം വീ​ക്ഷി​ച്ച്​ ട്രം​പ്​ 

text_fields
bookmark_border
ഏ​യ്​ അ​ത്ര തിളക്കമൊന്നു​മി​ല്ല’ ന​ഗ്​നനേ​ത്രം​കൊ​ണ്ട്​ സൂ​​ര്യ​ഗ്ര​ഹ​ണം വീ​ക്ഷി​ച്ച്​ ട്രം​പ്​ 
cancel

വാ​ഷി​ങ്​​ട​ൺ: സ​ൺ​ഗ്ലാ​സ്​ ധ​രി​ക്കാ​തെ ന​ഗ്​നനേ​​ത്ര​ങ്ങ​ൾ കൊ​ണ്ട്​ സൂ​ര്യ​നെ നോ​ക്കു​ന്ന യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ പ​രി​ഹാ​സ്യ​പാത്രമായി. ക​ണ്ണി​ന്​ കേ​ടാ​ണെ​ന്ന്​ വൈ​റ്റ്​ ഹൗ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ആ​വ​ർ​ത്തി​ച്ച്​ പ​റ​ഞ്ഞി​ട്ടും ആദ്യം ട്രം​പ് അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. വൈ​റ്റ്​​ഹൗ​സി​​െൻറ ര​ണ്ടാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ ഭാ​ര്യ മെ​ലാ​നി​യ​ക്കും മ​ക​ൻ ബാ​ര​ണു​മൊ​പ്പ​മാ​ണ്​ ട്രം​പ്​ സൂ​ര്യ​ഗ്ര​ഹ​ണം ക​ണ്ട​ത്. 

മെ​ലാ​നി​യ​യും ബാ​ര​ണും സൂ​ര്യ​ഗ്ര​ഹ​ണം കാ​ണു​ന്ന​തി​നു​ള്ള പ്ര​ത്യേ​ക ക​ണ്ണ​ട ധ​രി​ച്ചി​രു​ന്നു. ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ മു​ന്ന​റി​യി​പ്പ്​ അ​വ​ഗ​ണി​ച്ച്​ ആ​രോ ദൃ​ശ്യം പ​ക​ർ​ത്തി​ ഇ​ൻ​റ​ർ​നെ​റ്റി​ലി​ടു​ക​യും ചെ​യ്​​തു. ന്യൂ​യോ​ർ​ക്​ ഡെ​യ്​​ലി ഇൗ ​ചി​ത്രം ഒ​ന്നാം പേ​ജി​ൽ കൊ​ടു​ത്ത്​ ആ​ഘോ​ഷി​ക്കു​ക​യും ചെ​യ്​​തു. സം​ഗ​തി പ​ന്തി​യ​​ല്ലെ​ന്നു​ക​ണ്ട വൈ​റ്റ്​ ഹൗ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ ട്രം​പി​നെ സ​ൺ​ഗ്ലാ​സ്​ ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചു. 

പി​ന്നീ​ട്​ ജീ​വ​ന​ക്കാ​ർ ന​ൽ​കി​യ സ​ൺ​ഗ്ലാ​സ്​ വെ​ച്ച്​ അ​ദ്ദേ​ഹം സൂ​ര്യ​ഗ്ര​ഹ​ണം വീ​ക്ഷി​ച്ചു. ന​ഗ്​ന​നേത്ര​ങ്ങ​ള്‍കൊ​ണ്ട് സൂ​ര്യ​നെ  നോ​ക്ക​രു​തെ​ന്ന്​ ട്രം​പി​നെ ഉ​പ​ദേ​ശി​ച്ച് വൈ​റ്റ്ഹൗ​സ് ജീ​വ​ന​ക്കാ​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു. ഗ്രേ​റ്റ്​ അ​മേ​രി​ക്ക​ൻ എ​ക്ലി​പ്​​സ്​ എ​ന്ന്​ വി​ളി​ക്ക​പ്പെ​ട്ട ഗ്ര​ഹ​ണം അ​ൽ​പ​നേ​ര​ത്തേ​ക്ക് 14 സം​സ്​​ഥാ​ന​ങ്ങ​ളെ പൂ​ർ​ണ​മാ​യും ഇ​രു​ട്ടി​ലാ​ക്കി. സൂ​ര്യ​ൻ ച​ന്ദ്ര​നു പി​ന്നി​ൽ മ​റ​യു​ന്ന അ​ത്യ​പൂ​ർ​വ പ്ര​തി​ഭാ​സ​മാ​ണ് തി​ങ്ക​ളാ​ഴ്ച അ​മേ​രി​ക്ക​യെ ഇ​രു​ട്ടി​ലാ​ക്കി​യ​ത്. ന​ട്ടു​ച്ച​ക്കു​പോ​ലും ന​ഗ​ര​ങ്ങ​ൾ ഇ​രു​ട്ടി​ലാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ ഭാ​ഗി​ക​മാ​യും സൂ​ര്യ​ഗ്ര​ഹ​ണം ദൃ​ശ്യ​മാ​യി. നാ​സ ഉ​ൾ​െ​പ്പ​ടെ​യു​ള്ള​വ​ർ സ​മ്പൂ​ർ​ണ സൂ​ര്യ​ഗ്ര​ഹ​ണ​ത്തി​​െൻറ ത​ത്സ​മ​യ സം​പ്രേ​ഷ​ണ​വും പു​റ​ത്തു​വി​ട്ടി​രു​ന്നു. അ​മേ​രി​ക്ക​യി​ൽ 1776ന്​ ​ശേ​ഷം ദൃ​ശ്യ​മാ​കു​ന്ന ആ​ദ്യ​ത്തെ പൂ​ര്‍ണ​ഗ്ര​ഹ​ണ​മാ​ണ് ഇ​ത്. അ​മേ​രി​ക്ക​ൻ ച​രി​ത്ര​ത്തി​ലെ​യും ഏ​റ്റ​വും വ​ലി​യ സൂ​ര്യ​ഗ്ര​ഹ​ണം​കൂ​ടി​യാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:white houseworld newsPresident Trumpsolar eclipse
News Summary - President Trump risks blindness as he peeks at the solar eclipse without his glasses from the White House
Next Story