Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ വംശീയവാദികളുടെ...

യു.എസിൽ വംശീയവാദികളുടെ റാലിക്കിടെ അക്രമം

text_fields
bookmark_border
യു.എസിൽ വംശീയവാദികളുടെ റാലിക്കിടെ അക്രമം
cancel

ന്യൂയോർക്​: യു.എസിൽ​ തീവ്രവംശീയവാദികളുടെ റാലിക്കിടെയുണ്ടായ ആക്രമണത്തിൽ ഒരാൾ മരിക്കുകയും  19 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു.  ഹെതർ​ ഹെയർ( 32) എന്ന യുവതിയാണ്​ മരിച്ചത്​. 
സംഭവവുമായി ബന്ധപ്പെട്ട്​ ഒഹായോയിൽനിന്നുള്ള ജയിംസ്​ അലക്​സ്​ ഫീൽഡ്​സിനെ(20)​െപാലീസ്​ അറസ്​റ്റ്​ ചെയ്​തു. ആക്രമണത്തിനുശേഷം ജയിംസ്​  ഫേസ്​ബുകിൽ നിയോനാസി അനുബന്ധ കുറിപ്പുകളും ഹിറ്റ്​ലറുടെ ബാല്യകാല ഫോ​േട്ടായു​ം പോസ്​റ്റ്​ ചെയ്​തതായി പൊലീസ്​ അറിയിച്ചു.

വിർജീനിയ സംസ്​ഥാനത്തെ ചാൾഒാട്ടസ്​വില്ലെയിൽ​ ശനിയാഴ്​ചയാണ്​ സംഭവം​. വംശീയവാദികളുടെ റാലിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ഒരുസംഘം ആളുകൾക്കു നേരെയാണ്​ ആക്രമണമുണ്ടായത്​​. പ്രതിഷേധക്കാരുടെ ഇടയിലേക്ക്​ കാർ ഇടിച്ചു കയറ്റിയുകയായിരുന്നുവെന്ന്​ ദൃക്​സാക്ഷികൾ പറഞ്ഞു​. 
മറ്റൊരു സംഭവത്തിൽ ഹെലികോപ്​ടറിലിരുന്ന്​ സ്​ഥിതിഗതികൾ നിരീക്ഷിക്കുകയായിരുന്ന രണ്ട്​ പൊലീസുകാരും മരിച്ചു. ചാൾസ്​ലോട്ടസ്​വില്ലെക്കു സമീപം ഹെലികോപ്​ടർ തകർന്നുവീണാണ്​ ഇവരുടെ മരണം. നിലവിലെ സ്​ഥിതിഗതികൾ പരിശോധിക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ്​ ഇവരെ നിയോഗിച്ചത്​.  നഗരത്തിൽ സ്​ഥാപിച്ച കോൺഫ​ഡറേറ്റ്​ ജനറൽ റോബർട്ട്​ ഇ ലീയുടെ പ്രതിമ നീക്കാനുള്ള തീരുമാനത്തിനെതിരെ ഒരു കൂട്ടം വെള്ളക്കാർ  പ്രതിഷേധറാലി സംഘടിപ്പിക്കുകയായിരുന്നു. ഇതിൽ  എതിർപ്പുമായി ഒരു സംഘം ആളുകൾ രംഗത്തുവന്നതോടെ റാലി അക്രമാസക്​തമായി. തുടർന്ന്​  സ്​ഥലത്തുണ്ടായിരുന്ന പൊലീസ്​ ലാത്തിവീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്​തു. 

യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​​ ട്രംപ്​ സംഭവത്തിൽ അപലപിച്ചു. ‘‘അക്രമ ത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. അസഹിഷ്​ണുതയുളവാക്കുന്ന സംഘർഷങ്ങൾ അവസാനിപ്പിക്കണം. നമ്മുടെ രാജ്യത്തുനിന്ന്​ തുടച്ചുനീക്കിയ അക്രമരീതിയാണിത്​. വംശീയ^വർഗീയ സംഘട്ടനക്കാർക്ക്​ അമേരിക്കയിൽ സ്​ഥാനമില്ല’’^ ട്രംപ്​ പറഞ്ഞു.
ട്രംപി​​​െൻറ പ്രസ്​താവനക്കെതിരെ വെള്ളക്കാർക്ക്​ മേധാവത്വമുള്ള കു ക്ലുസ്​ ക്ലാൻ പാർട്ടി  നേതാവ്​ ഡേവിഡ്​ ഡ്യൂക്​ പ്രതിഷേധവുമായി രംഗത്തെ​ത്തി. ട്രംപ്​ അധികാരത്തിലേറിയത്​ വെള്ളക്കാർ വോട്ട്​ചെയ്​തത്​ കൊണ്ടാണെന്നത്​ ഒാർമവേണ​െമന്ന്​ ഡ്യൂക്ക്​ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsUS far-right rallyDonald Trump
News Summary - One killed in violence over US far-right rally
Next Story