Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജയിച്ചാൽ മാത്രം ഫലം...

ജയിച്ചാൽ മാത്രം ഫലം അംഗീകരിക്കുമെന്ന്​ ​ട്രംപ്​; അപകടകരമെന്ന്​ ഒബാമ

text_fields
bookmark_border
ജയിച്ചാൽ മാത്രം ഫലം അംഗീകരിക്കുമെന്ന്​ ​ട്രംപ്​; അപകടകരമെന്ന്​ ഒബാമ
cancel

വാഷിങ്​ടൺ: ജയിച്ചാൽ മാത്രം തെരഞ്ഞെടുപ്പ്​ ഫലം അംഗീകരിക്കുമെന്ന റിപബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ്​ ട്രംപി​െൻറ പ്രസ്​താവന വിവാദമാവുന്നു. അവസാന സംവാദത്തിൽ ഫലം അംഗീകരിക്കുമോയെന്ന ചോദ്യത്തിന്​ വ്യക്തമായ മറുപടി നൽകാതിരുന്ന ട്രംപ്​ കഴിഞ്ഞ ദിവസം പാർട്ടി അനുഭാവികളോട്​ സംസാരിക്കവെയാണ്​ വിവാദ പ്രസ്​താവന നടത്തിയത്​. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുമെന്നും  എന്നാല്‍ നിയമപരമായി ചോദ്യംചെയ്യേണ്ടിവന്നാല്‍ അതും ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ട്രംപി​െൻറ പ്രസ്​താവനക്കെതിരെ അമേരിക്കൻ പ്രസിഡൻറ ബറാക്​ ഒബാമയും ഡെമോക്രാറ്റ്​ സ്ഥാനാർഥി ഹിലരിയും രംഗത്തുവന്നു. അപകടകരമായ പ്രസാവനയാണ് ട്രംപ്​ നടത്തിയതെന്ന്​ ഒബാമ പ്രതികരിച്ചു. ജനങ്ങളില്‍ തെരഞ്ഞെടുപ്പി​െൻറ  വിശ്വാസ്യതയെക്കുറിച്ച് സംശയം ജനിപ്പിക്കുന്നത്​ ശത്രുക്കള്‍ക്ക് രാജ്യത്തെ വിമര്‍ശിക്കാന്‍ സഹായംചെയ്യുമെന്ന്​ഒബാമ പറഞ്ഞു. ജനാധിപത്യത്തിന് വെല്ലുവിളിയാണ് ട്രംപിന്റെ പ്രസ്​താവനയെന്ന്​  ഹിലരി ക്ലിൻറണും ആരോപിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barack obamaus presidential electionDonald Trump
News Summary - Obama calls Trump's election rhetoric 'dangerous'
Next Story