Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘ഞാനും മുസ്ലിമാണ്’;...

‘ഞാനും മുസ്ലിമാണ്’; യാത്രാവിലക്കിനെതിരെ ന്യൂയോര്‍കില്‍ ആയിരങ്ങളുടെ റാലി

text_fields
bookmark_border
‘ഞാനും മുസ്ലിമാണ്’; യാത്രാവിലക്കിനെതിരെ ന്യൂയോര്‍കില്‍ ആയിരങ്ങളുടെ റാലി
cancel

ന്യൂയോര്‍ക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍െറ യാത്രവിലക്കിനെതിരെ രാജ്യത്തെ പ്രമുഖ നഗരമായ ന്യൂയോര്‍കില്‍ ആയിരങ്ങളുടെ റാലി. ‘ഞാനും മുസ്ലിമാണ്’ എന്ന പ്ളക്കാര്‍ഡുമായാണ് വ്യത്യസ്ത മതവിശ്വാസികളായവര്‍ ഐക്യദാര്‍ഢ്യ റാലി നടത്തിയത്. വംശീയതക്കെതിരെ പ്രവര്‍ത്തിക്കുന്ന ഫൗണ്ടേഷന്‍ ഫോര്‍ എത്നിക് അണ്ടര്‍സ്റ്റാന്‍ഡിങ് എന്ന സംഘടന മറ്റു ചില സംഘടനകളുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്.

മുസ്ലിം യാത്രവിലക്ക് ഉപേക്ഷിക്കുക, മുന്‍ധാരണകള്‍ മാറ്റിവെക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ റാലിയില്‍ പങ്കെടുത്തവര്‍ ഉയര്‍ത്തി. ന്യൂയോര്‍ക് മേയര്‍ ബില്‍ ഡി ബ്ളാസിയോ ചടങ്ങില്‍ സംസാരിച്ചു. എല്ലാ വിശ്വാസങ്ങളെയും മതങ്ങളെയും സംരക്ഷിക്കാനാണ് അമേരിക്ക സ്ഥാപിതമായതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയില്‍ മുസ്ലിംകള്‍ അനുഭവിക്കുന്ന ഭീഷണിക്കും സമ്മര്‍ദത്തിനും അറുതിവരുത്താന്‍ എല്ലാവരും രംഗത്തുവരണമെന്ന് ചടങ്ങില്‍ സംസാരിച്ച വിവിധ മതനേതാക്കളും സാംസ്കാരിക രംഗത്തെ പ്രമുഖരും ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new york rally
News Summary - new york rally
Next Story