Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകത്തിലെ ഏറ്റവും...

ലോകത്തിലെ ഏറ്റവും ഭാരമുള്ള മനുഷ്യൻ നടക്കാൻ തുടങ്ങി

text_fields
bookmark_border
franco-kerala news
cancel

മെക്​സികോ സിറ്റി: 2016 ഒക്​ടോബറിലാണ് ജ്വാൻ പെഡ്രൊ ഫ്രാ​േങ്കാ എന്ന മെക്​സിക്കൻ സ്വദേശി ഗിന്നസ്​ ബുക്കിൽ ഇടം നേടിയത്. ലോകത്തെ ഏറ്റവും ഭാരം കൂടിയ വ്യക്​തിയെന്ന നിലയിലാണ്​ ഫ്രാ​േങ്കാ ​െറക്കോർഡിട്ടത്​. അന്ന് 595 കിലോ ആയിരുന്നു തൂക്കം. എന്നാൽ 250 കിലോ കുറച്ച്​ അദ്ദേഹം​ നടക്കാൻ തുടങ്ങിയിരിക്കുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച. 

കിടക്കയിൽ നിന്ന്​ ഒന്ന്​ എഴുന്നേൽക്കാൻ പോലും ഫ്ര​ാേങ്കാക്ക്​ സാധിച്ചിരുന്നില്ല. പ്രമേഹം, രക്​ത സമ്മർദം, ശ്വാസകോശ രോഗങ്ങൾ എന്നിവ ഗുരുതരമായതിനാൽ ഫ്രാ​േങ്കായുടെ ജീവൻ അപകടാവസ്​ഥയിലാണെന്നും അടിയന്തിരമായി ഭാരം കുറക്കണമെന്നും ഡോക്​ടർമാർ നിർദേശിച്ചിരുന്നു.  തുടർന്ന്​ ആറുമാസത്തേക്ക്​ കടുത്ത ഭക്ഷണ നിയന്ത്രണത്തിലായിരുന്നു ഫ്രാ​േങ്കാ. 

2017 മെയിൽ ആദ്യ ഗ്യാസ്​ട്രിക്​ സ്​ലീവ്​​ സർജറി നടത്തി. ആമാശയത്തി​​​​​െൻറ വ്യാപ്​തി 80 ശതമാനത്തോളം കുറക്കുന്നതിനാണ്​ ഇൗ ശസ്​ത്രക്രിയ. ആറുമാസത്തിനു ശേഷം ഗ്യാസ്​ട്രിക്​ ബൈപാസ്​ ശസ്​ത്രക്രിയയും പൂർത്തിയാക്കി. ഇൗ ശസ്​ത്ര​ക്രിയയിലൂടെ കുടലി​​​​​െൻറ അവസാന ഭാഗത്തേക്ക്​ ആമാശയത്തെ ​നേരിട്ട്​ ബന്ധിപ്പിക്കുകയാണ്​ ചെയ്യുന്നത്​. ഇതുവഴി ഭക്ഷണത്തി​​​​​െൻറ ആഗിരണം കുറക്കാം. തുടർന്ന് നടത്തിയ​ ചികിത്​സക്കു ശേഷം ഫ്രാ​േങ്കായുടെ ഭാരം 345 കിലോഗ്രാമിലേക്ക്​ കുറഞ്ഞു. 

അടുത്ത ഒന്നര വർഷത്തിനിടെ 100 കിലോഗ്രാം കുറക്കണമെന്ന്​ ഡോക്​ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്​. ഇപ്പോഴും 24 മണിക്കൂറും ഫ്രാ​േങ്കാ ഒാക്​സിജൻ മാസ്​ക്​​ ഉപയോഗിക്കുന്നുണ്ട്​. എന്നാൽ കിടക്കയിൽ ചെലവഴിക്കുന്ന സമയം വളരെ കുറവാണ്​. വാക്കർ ഉപയോഗിച്ചാണ് നടക്കാൻ ശ്രമിക്കുന്നത്. കൂടാതെ പ്രത്യേകമായി തയാറാക്കിയ സൈക്കിൾ ​ൈക​െകാണ്ട്​ ഉപയോഗിച്ച് വ്യായാമവും അ​േദ്ദഹം നടത്തുന്നുണ്ട്​. നടക്കണമെന്നതാണ്​ ത​​​​​െൻറ ആഗ്രഹമെന്ന്​ ഫ്രാ​േങ്കാ പറയുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsWorld's Fattest manBariatrics SurgeryFranco
News Summary - Mexican Man, Once The World's Fattest, Dreams Of Walking Again - World News
Next Story