Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രംപിനെതിരെ...

ട്രംപിനെതിരെ ‘വധഭീഷണി’; ഹോളിവുഡ്​ നടൻ ജോണി ഡെപ്​ കുരുക്കിൽ 

text_fields
bookmark_border
ട്രംപിനെതിരെ ‘വധഭീഷണി’; ഹോളിവുഡ്​ നടൻ ജോണി ഡെപ്​ കുരുക്കിൽ 
cancel

ല​ണ്ട​ൻ: വി​ഖ്യാ​ത ഹോ​ളി​വു​ഡ്​ ന​ട​ൻ ​ജോ​ണി ഡെ​പ്,​ ഡോ​ണ​ൾ​ഡ്​ ട്രം​പി​നെ​തി​രെ ഉ​യ​ർ​ത്തി​യ ‘ഭീ​ഷ​ണി’ വി​വാ​ദ​മാ​യി. എ​പ്പോ​ഴാ​ണ്​ അ​വ​സാ​ന​മാ​യി പ്ര​ഡി​ഡ​ൻ​റ്​ ഒ​രു ന​ട​നാ​ൽ ​െകാ​ല്ല​പ്പെ​ട്ട​തെ​ന്ന​റി​യു​മോ​? എ​ന്ന ചോ​ദ്യ​മാ​ണ്​ ഡെ​പ്പി​ന്​ വി​ന​യാ​യി​രി​ക്കു​ന്ന​ത്. ല​ണ്ട​നി​ൽ ന​ട​ന്ന ഗ്ലാ​റ്റോ​ൻ​ബ​റി ഫെ​സ്​​റ്റി​വ​ലിൽ ത​​​െൻറ  ‘ദ ​ലി​ബ​ർ​ൈ​ട്ട​ൻ’ എ​ന്ന ചി​ത്ര​ത്തി​​​െൻറ പ്ര​ചാ​ര​ണാ​ർ​ഥം നടന്ന ചടങ്ങിൽ ആണ്​ അ​ദ്ദേ​ഹം ഇ​ത്ത​ര​മൊ​രു ചോ​ദ്യം ഉ​യ​ർ​ത്തി​യ​ത്. 

‘‘നി​ങ്ങ​ൾ​ക്ക്​ ട്രം​പി​നെ ഇ​വി​ടെ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മോ’’ എ​ന്ന​താ​യി​രു​ന്നു അ​ദ്ദേ​ഹം ആ​ദ്യം ഉ​ന്ന​യി​ച്ച​ത്. ഇ​തു​കേ​ട്ട​തോ​ടെ സ​ദ​സ്സി​ൽ​നി​ന്ന്​ പ​രി​ഹാ​സ​ച്ചി​രി ഉ​യ​ർ​ന്നു. ഇ​തോ​ടെ നി​ങ്ങ​ൾ എ​ന്നെ പൂ​ർ​ണ​മാ​യും തെ​റ്റി​ദ്ധ​രി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന്​ പ​റ​ഞ്ഞ അ​ദ്ദേ​ഹം ‘‘എ​േ​പ്പാ​ഴാ​ണ്​ അ​വ​സാ​ന​മാ​യി ഒ​രു പ്ര​സി​ഡ​ൻ​റ്​ ന​ട​നാ​ൽ വ​ധി​ക്ക​െ​പ്പ​ട്ട​തെ​ന്ന​റി​യു​മോ’’ എ​ന്ന  ചോ​ദ്യ​മെ​റി​ഞ്ഞു.  1865ൽ ​എ​ബ്ര​ഹാം ലി​ങ്ക​ൺ, ​േജാ​ൺ വി​ൽ​ക്​​സ്​ ബൂ​ത്ത്​ എ​ന്ന ന​ട​നാ​ൽ വ​ധി​ക്ക​പ്പെ​ട്ട കാ​ര്യ​മാ​ണ്​ ഇ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ച​തെ​ന്ന്​ ക​രു​തു​ന്നു. എ​ന്നാ​ൽ, പ്ര​ശ്​​ന​മാ​കു​മെ​ന്ന്​ തോ​ന്നി​യ ജോ​ണി ഡെ​പ്​​ താ​നൊ​രു ന​ട​ന​ല്ലെ​ന്നും ജീ​വി​ച്ചു​പോ​വാ​ൻ വേ​ണ്ടി ഒ​രു ക​ള്ളം പ​റ​ഞ്ഞ​താ​ണെ​ന്നും  തി​രു​ത്തി. 

യു.​എ​സി​ലെ നി​യ​മ​മ​നു​സ​രി​ച്ച്​ പ്ര​സി​ഡ​ൻ​റി​നു നേ​ർ​ക്കു​ള്ള ഭീ​ഷ​ണി കൊ​ടി​യ കു​റ്റ​കൃ​ത്യ​മാ​ണ്. വ​ധ​മോ ത​ട്ടി​ക്കൊ​ണ്ടു​പോ​വ​ലോ ശ​രീ​ര​ത്തെ ​മു​റി​പ്പെ​ടു​ത്ത​ലോ അ​ട​ക്കം ജീ​വ​നു​നേ​രെ ബോ​ധ​പൂ​ർ​വം ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക്ക്​ 871ാം വ​കു​പ്പ്​ പ്ര​കാ​രം അ​ഞ്ചു​വ​ർ​ഷം വ​രെ ത​ട​വും അ​ല്ലെ​ങ്കി​ൽ പി​ഴ​യും ചു​മ​ത്താ​വു​ന്ന​താ​ണ്. വൈ​സ്​ പ്ര​സി​ഡ​ൻ​റി​നോ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​നാ​ർ​ഥി​ക​ൾ​ക്കെ​തി​രി​ലോ ഉ​ള്ള​താ​ണെ​ങ്കി​ലും ഇ​ത്​ ബാ​ധ​ക​മാ​വും. ജോ​ണി ഡെ​പ്പി​​​െൻറ പ്ര​സ്​​താ​വ​ന  യു.​എ​സി​​​െൻറ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​​​െൻറ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ടെ​ന്ന്​ എ.​ബി.​സി ന്യൂ​സ്​ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. എ​ന്നാ​ൽ, ഇൗ ​വി​ഷ​യം കോ​ട​തി​ക്കു മു​മ്പാ​കെ എ​ത്തു​ന്ന​പ​ക്ഷം യു.​എ​സ്​ ഭ​ര​ണ​ഘ​ട​ന​യു​ടെ പ്ര​ഥ​മ ഭേ​ദ​ഗ​തി​യി​ലു​ള്ള അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​​​െൻറ പ​രി​ധി​യി​ൽ ഉ​ൾ​​പ്പെ​ടു​ത്താ​നാ​ണ്​ സാ​ധ്യ​ത​യെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Johnny DeppDonald Trump
News Summary - Johnny Depp jokes about killing Donald Trump
Next Story