Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജ​റൂ​സ​ലമിൽ തൽസ്​ഥിതി...

ജ​റൂ​സ​ലമിൽ തൽസ്​ഥിതി തുടരണമെന്ന്​ മാർപ്പാപ്പ

text_fields
bookmark_border
Israel
cancel
camera_alt???????? ???????? ??.???? ?????????? ???????? ?????????? ????? ???????????? ???????????

വാഷിങ്​ടൺ: ജറൂസലം ഇസ്രായേലി​​​െൻറ തലസ്​ഥാനമായി അംഗീകരിക്കുന്നുവെന്ന യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ തീരുമാനം ലോകജനതയെ ​െഞട്ടിച്ചിരിക്കയാണ്​. കേവലം മുസ്​ലിം രാഷ്​ട്രങ്ങളുടെ പ്രശ്​നമായി വിലയിരുത്തപ്പെട്ടിരുന്ന വിഷയത്തിൽ ഫ്രാൻസ്​, ജർമനി, ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തുവരുന്നു​​. യു.എസ്​ എംബസി ജറൂസലമിലേക്ക്​ മാറ്റാനുള്ള ട്രംപി​​​െൻറ  തീരുമാനത്തിൽ ഫലസ്​തീനിലുടനീളം പ്രതിഷേധപ്രകടനങ്ങൾ നടന്നു. വെസ്​റ്റ്​ബാങ്കിൽ പ്രവേശിക്കരുതെന്ന്​ ഇസ്രായേൽ ജനങ്ങൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. വെസ്​റ്റ്​ബാങ്കിലെ എംബസികൾക്കും കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്​. നിലവിൽ ഒരു രാജ്യത്തിനും ജറൂസലമിൽ എംബസികളില്ല. ബെത്​ലഹേം നഗരത്തിൽ ഫലസ്​തീനികൾ ട്രംപി​​​െൻറ കോലം കത്തിച്ചു.

marpapa
ഫ്രാൻസിസ്​ മാർപാപ്പ
 

അതിനിടെ, ജറൂസലമിൽ തൽസ്​ഥിതി തുടരണമെന്നും മസ്​ജിദുൽ അഖ്​സയുടെ പാവനത്വം നിലനിലർത്തണമെന്നും​ ഫ്രാൻസിസ്​ മാർപാപ്പ ആവശ്യപ്പെട്ടു.  മുസ്​ലിംകൾക്കും ജൂതന്മാർക്കും ക്രിസ്​ത്യാനികൾക്കും ഒരുപോലെ  പാവനമായ ഭൂമിയാണ്​ ജറൂസലമെന്നും അത്​ തകർക്കാനുള്ള നീക്കത്തിൽനിന്ന്​ പിന്മാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ട്രംപി​​​െൻറ നീക്കം പ്രകോപനപരമെന്ന്​ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ കുറ്റപ്പെടുത്തി. വൻ ദുരന്തമാണിതെന്ന്​ ജോർഡൻ രാജാവ്​ അബ്​ദുല്ല രണ്ടാമൻ പ്രതികരിച്ചു. ഇൗജിപ്​ത്​ പ്രസിഡൻറ്​ ഫതഹ്​ അൽസീസിയും ട്രംപിനെതിരെ രംഗത്തുവന്നു. പശ്ചിമേഷ്യയിൽ സമാധാനം  നിലനിർത്താനുള്ള പരിഹാരമാർഗങ്ങളാണ്​ ആവശ്യ​െമന്ന്​ സീസി ചൂണ്ടിക്കാട്ടി.

തീര​ുമാനത്തിലൂടെ വ്യക്തമാകുന്നത്​ ട്രംപി​​​െൻറ അജ്​ഞതയും പരാജയവുമാണെന്ന്​ ഇറാൻ പരമോന്നത നേതാവ്​ ആയത്തുല്ല ഖാംനഇൗ വിമർശിച്ചു. ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വി​ച്ഛേദിക്കുമെന്ന്​ തുർക്കി പ്രസിഡൻറ്​ റജബ്​ ത്വയ്യിബ്​ ഉർദുഗാൻ മുന്നറിയിപ്പു നൽകി. യു.എസി​​േൻറത്​ തീക്കളിയാണെന്നും വൻ  ദുരന്തമാകും സംഭവിക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഫലസ്​തീൻ പ്രശ്​നം ആളിക്കത്തിക്കുന്ന തീരുമാനമാണെന്ന്​ ജർമൻ വിദേശകാര്യ മന്ത്രി സിഗ്​മർ ഗബ്രിയേൽ ചൂണ്ടിക്കാട്ടി. അത്​ സംഭവിക്കരുതെന്നാണ്​ എല്ലാവരും  ആഗ്രഹിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രതികരിച്ചിട്ടില്ല. അതേസമയം, ഇ​സ്രായേൽ വിദേശകാര്യ മന്ത്രി നഫ്​താലി ബെന്നറ്റ്​ സുപ്രധാന ചുവടുവെപ്പാണെന്ന്​ വിലയിരുത്തി. ജറൂസലം വിഷയം ചർച്ച ചെയ്യാൻ  ഉർദുഗാൻ ഡിസംബർ 13ന്​ അങ്കാറയിൽ മുസ്​ലിം രാജ്യങ്ങളുടെ സമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്​. സമ്മേളനത്തിൽ പ​െങ്കടുക്കുന്ന കാര്യത്തെ കുറിച്ച്​ മുസ്​ലിം രാഷ്​ട്രനേതാക്കൾ പ്രതികരിച്ചിട്ടില്ല.   ട്രംപി​​​െൻറ കടന്നുകയറ്റം വെച്ചു
പൊറുപ്പിക്കില്ലെന്ന്​ ഇറാൻ താക്കീതു നൽകി. സ്​ഥിതിഗതികളെ കുറിച്ച്​ ഉർദുഗാനുമായി ഇറാൻ പ്രസിഡൻറ്​ ഹസൻ റൂഹാനി ടെലിഫോൺ ചർച്ച നടത്തിയിട്ടുണ്ട്​. അത്യന്തം അപകടകരവും നീതിക്കു നിരക്കാത്തതുമായ തീരുമാനമാണിതെന്നാണ്​ റൂഹാനി പ്രതികരിച്ചത്​. 

പശ്ചിമേഷ്യൻ സമാധാനശ്രമങ്ങൾക്ക്​ തുരങ്കംവെക്കുന്ന തീരുമാനം
ജറൂസലം: ഇസ്രായേൽ-ഫലസ്​തീൻ സംഘർഷത്തിലെ സുപ്രധാന വിഷയമാണ്​ ജറൂസലം. കിഴക്കൻ ജറൂസലം തലസ്​ഥാനമായി രാഷ്​ട്രം വേണമെന്നത്​ ഫലസ്​തീ​​​െൻറ കാലങ്ങളായുള്ള ആവശ്യമാണ്​. 1948ൽ ഇസ്രായേൽ രാഷ്​ട്രത്തെ അംഗീകരിച്ചതുമുതൽ പ്രത്യക്ഷത്തിൽ അന്താരാഷ്​ട്ര നിയമങ്ങളിൽനിന്ന്​  വ്യതിചലിക്കാതെ, പരോക്ഷമായി ഇസ്രായേലി​നെ പിന്തുണക്കുന്ന സമീപനമാണ്​ യു.എസ്​ പിന്തുടർന്നുപോന്നത്​. യു.എൻ വേദികളിൽ  ഇസ്രായേലിനെതിരായ ഫലസ്​തീ​ൻ പ്രമേയങ്ങൾ വീറ്റോചെയ്​ത്​ തോൽപിച്ചത്​ അതി​​​െൻറ ഭാഗമായാണ്​. 

അതേസമയം, മറ്റു​ രാജ്യങ്ങളെപോലെ കിഴക്കൻ ജറൂസലം ഇസ്രായേൽ കൈയേറിയതാണെന്ന്​ തത്ത്വത്തിൽ അംഗീകരിക്കുകയും ചെയ്​തു. തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് എംബസി മാറ്റാനുള്ള പ്രമേയം അമേരിക്കന്‍ കോണ്‍ഗ്രസ് 1995ലാണ്​ പാസാക്കിയത്​. ‘ജറൂസലം എംബസി ആക്ട്’ എന്നപേരിലാണ് ഇതറിയപ്പെടുന്നത്.  ദേശീയ താല്‍പര്യം പരിഗണിച്ച് ആ തീരുമാനം നീട്ടിവെക്കാന്‍ പ്രസിഡൻറിനുള്ള അധികാരം ബില്‍ ക്ലിൻറന്‍ പ്രയോഗിച്ചതിനാല്‍ അന്നത്​ ​പ്രാബല്യത്തിലായില്ല. യു.എസ് എംബസി ജറൂസലമിലേക്ക് മാറ്റി ഇസ്രായേലിനോടുള്ള കൂറ് ശക്തിപ്പെടുത്തണമെന്ന നിലപാടാണ് കു​െറക്കാലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക്. എന്നാൽ ഡെമോക്രാറ്റിക്​ പാർട്ടിയിലെ ബിൽ  ക്ലിൻറനുശേഷം അധികാരത്തിലേറിയ റിപ്പബ്ലിക്കന്‍  പ്രസിഡൻറ്​ ജോര്‍ജ് ഡബ്ലിയു. ബുഷും തുടര്‍ന്ന് പ്രസിഡൻറായ ബറാക് ഒബാമയും അതിനു കൂട്ടുനിന്നില്ല.  

ട്രംപ്​ അധികാരത്തിലേറി ആറുമാസത്തിനു​ശേഷമാണ്​ കാര്യങ്ങൾ മാറിയത്​. യു.എസ്​ എംബസി ജറൂസലമിലേക്ക്​ മാറ്റുന്നതിനായി കരുക്കൾ നീക്കിയത്​ ട്രംപി​​​െൻറ മരുമകൻ ജാരെദ്​ കുഷ്​നറും വൈസ്​ പ്രസിഡൻറ്​ മൈക്​ പെൻസും ചേർന്നാണെന്നാണ്​ റിപ്പോർട്ടുകൾ. യു.എസ്​  തെരഞ്ഞെടുപ്പുകാലത്തെ ട്രംപി​​​െൻറ പ്രധാനവാഗ്​ദാനങ്ങളിലൊന്നായിരുന്നു യു.എസ്​ എംബസി തെൽഅവീവിൽനിന്ന്​ ജറൂസലമിലേക്ക്​ മാറ്റുമെന്നത്​. ഒപ്പം ജറൂസലം ഇസ്രായേൽ  തലസ്​ഥാനമായി അംഗീകരിക്കുമെന്നും ട്രംപ്​ പ്രഖ്യാപിച്ചു. അത്​ നിറവേറ്റാനുള്ള ശ്രമമാണിതെന്നാണ്​ ​ട്രംപ്​ അനുകൂലികളുടെ വാദം. ജറൂസലം ഇസ്രായേൽ തലസ്​ഥാനമായി അംഗീകരിക്കാനൊരുങ്ങുന്ന ആദ്യ രാജ്യമാണ്​ യു.എസ്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeljerusalemworld newsAmericasmalayalam newsDonald Trump
News Summary - Jerusalem : World Against Trump - World News
Next Story