Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇൻഷുറൻസ്​ തുകക്കായി 12...

ഇൻഷുറൻസ്​ തുകക്കായി 12 കാരനെ​ െകാന്ന കേസിൽ വളർത്തമ്മയെ ഇന്ത്യക്ക്​ കൈമാറും

text_fields
bookmark_border
ഇൻഷുറൻസ്​ തുകക്കായി 12 കാരനെ​ െകാന്ന കേസിൽ വളർത്തമ്മയെ ഇന്ത്യക്ക്​ കൈമാറും
cancel

ലണ്ടൻ: ഇൻഷുറൻസ്​ തട്ടിയെടുക്കാനായി ദത്തുപുത്രനെ കൊന്നകേസി​ൽ അറസ്​റ്റിലായ ലണ്ടനിലെ ഇന്ത്യൻ വംശജ ആർതി ധീറിനെ ഇൻറർ പോൾ ഇന്ത്യക്ക്​ കൈമാറും. 2017 ഫെബ്രുവരിയിൽ 12 വയസുകാരനെ കൊന്ന കേസിൽ കഴിഞ്ഞ ജൂണിലാണ്​ ആർതി ധീറിനെ സ്​കോട്ട്​ലാൻറ്​ യാർഡ്​ അറസ്​റ്റ്​ ചെയ്യുന്നത്​.  ഇൻറർ​േപാളി​​​െൻറ ലുക്ക്​ഒൗട്ട്​ നോട്ടീസിനെ തുടർന്നായിരുന്നു അറസ്​റ്റ്​. 

ധീറി​​​െൻറ ജാമ്യാപേക്ഷ ഇന്ന്​ വെസ്​റ്റ്​ മിനിസ്​റ്റേഴ്​സ്​ മജിസ്​ട്രേറ്റ്​ കോടതിയു​ടെ പരിഗണനക്ക്​ വന്നിരുന്നു.  50,000 പൗണ്ട്​ കോടതിയിൽ കെട്ടി​െവച്ചാൽ ജാമ്യം അനുവദിക്കാമെന്നാണ്​ കോടതി ഉത്തരവ്​. തുക അടച്ചാൽ ഒരാഴ്​ചക്കുള്ളിൽ നടപടികളാകുമെന്ന്​  മജിസ്​ട്രേറ്റ്​ അറിയിച്ചു. 

കേസിൽ ഗുജറാത്ത്​ ​െപാലീസാണ്​ അന്വേഷണം നടത്തുന്നത്​. ആർതി ധീറിനൊപ്പം, നിധീഷ്​ മുന്ദ്​, കൻവാൽജീത്​ റൈസദ എന്നിവരും കേസിൽ പ്രതികളാണ്​. മൂവരും ചേർന്ന്​ ആസൂത്രണം ചെയ്​ത്​ നടപ്പിലാക്കിയതാണ്​ കൊലപാതകമെന്നാണ്​ ​െപാലീസ്​ ഭാഷ്യം. 

കുട്ടി​െയ ദത്തെടുത്ത്​ 1.3 കോടി രൂപക്ക്​ ഇൻഷ്വർ ചെയ്​തു. ഇൻഷ്വർ തുക രണ്ടു മൂന്ന്​ തവണകൾ കൃത്യമായി അടച്ച ശേഷം കുട്ടിയെ ഇന്ത്യയിൽ വെച്ച്​ കൊലപ്പെടുത്തുകയായിരുന്നു. 

ഹീത്രു വീമാനത്താവളത്തിലെ ജീവനക്കാരിയാണ്​ ധീർ. ഇവർ ലണ്ടനിൽ വെച്ചാണ്​ മുന്ദി​െനയും റൈസാദയെയും കണ്ടുമുട്ടുന്നത്​. 2015 മുതൽ കുട്ടി​െയ കൊല്ലുന്നതിനായി ആസൂത്രണം നടത്തിയിരുന്നെന്നും അതിനായി വാടക കൊലയാളികളെ ഏർപ്പെടുത്തിയതായും പൊലീസ്​ പറയുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsArti DhirMurder of Orphan Boy
News Summary - Indian-Origin Woman Accused Of Child Murder Faces Extradition To India-World News
Next Story