Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമായാത്ത പ്രണയത്തി​െൻറ...

മായാത്ത പ്രണയത്തി​െൻറ പ്രതീകമായി  39 വർഷവും ഒരേ പ്രണയോപഹാരം 

text_fields
bookmark_border
മായാത്ത പ്രണയത്തി​െൻറ പ്രതീകമായി  39 വർഷവും ഒരേ പ്രണയോപഹാരം 
cancel

പ്രണയിച്ചു തീരാത്തവർ നിത്യ പ്രണയത്തി​​​​െൻറ പ്രതീകമായ വാല​ൈൻറ​നി​​​​െൻറ ഒാർമയിൽ ഇന്ന്​ പ്രണയ ദിനം ആഘോഷിക്കുന്നു. ​ പങ്കാളികൾക്ക്​ ഉപഹാരങ്ങൾ  നൽകി തങ്ങളുടെ പ്രണയം പ്രകടിപ്പിക്കാനുള്ള അവസരമായാണ്​ പലരും ഇൗ ദിവസത്തെ കാണുന്നത്​. പല വിധത്തിലുള്ള ഉപഹാരങ്ങളാണ്​ കൈമാറുന്നത്​. ഒാരോരുത്തേരുടെയും കാഴ്​ചപ്പാടനുസരിച്ച്​ ഉപഹാരങ്ങൾക്കും വ്യത്യാസമുണ്ടാകും. ചിലർ ആശംസാ കാർഡുകൾ നൽകു​േമ്പാൾ ചിലർ രക്​തവർണമായ റോസാപ്പൂക്കളാകും ​ൈകമാറുക.  മറ്റു ചിലരുടെത്​ സ്​നേഹം ചാലിച്ച ഭക്ഷണമാകും. 

എന്നാൽ അമേരിക്കയിലെ റോൺ എന്ന വ്യക്​തി കഴിഞ്ഞ 39 വർഷമായി ഒരു ബേക്കറിയിലെ ഒരേ ചോക്​​േലറ്റ്​ ക്രീമാണ്​ ഭാര്യക്ക്​ വാല​ൈൻറൻസ്​ ഡേ സമ്മാനമായി നൽകുന്നത്​. 

Couple

പരസ്​പരം അറിഞ്ഞ ആദ്യ പ്രണയ ദിനത്തിൽ റോൺ ഡോണയോട്​ ചോദിച്ചു ഏത്​തരം ​േചാക്​ലേറ്റുകളാണ്​ ഇഷ്​ടമെന്ന്​. നാട്ടി​ലെ ഒരു പ്രാദേശിക ബേക്കറിയിൽ നിന്നുള്ള ഡാർക്​ ചോക്​ലേറ്റ്​ ക്രീമാണ്​ തനിക്കിഷ്​ടമെന്ന്​ ഡോണയും മറുപടി നൽകി. അന്ന്​ ​റോൺ ആ ബേക്കറിയിൽ ചെന്ന്​ ഡോണ പറഞ്ഞ ചോക്​ലേറ്റ്​ വാങ്ങിച്ചു. ഇൗ ബോക്​സ്​ അടുത്ത വർഷം തിരികെ കൊണ്ടുവരികയാണെങ്കിൽ കുറഞ്ഞ വിലക്ക്​ ​ ചോക്​ലേറ്റ് ഇൗ ബോക്​സിൽ നിറച്ചു തരുമെന്ന്​ പറഞ്ഞു കൊണ്ടായിരുന്നു ​ വിൽപ്പനക്കാരൻ ചോക്​ലേറ്റ്​ പാക്ക്​ ​േറാണിന്​ നൽകിയത്​.

എന്നാൽ അന്ന്​ ബോക്​സ്​ തിരികെ നൽകുന്ന കാര്യം റോൺ ചിന്തിച്ചിരുന്നില്ല. പക്ഷേ, ഇന്ന്​ 39ാം പ്രണയ ദിനം ആഘോഷിക്കു​േമ്പാഴും മങ്ങാത്ത പ്രണയത്തി​​​​െൻറ പ്രതീകമായി റോൺ ഡോണക്ക്​ അ​ന്ന്​ വാങ്ങിയ അതേ ബോക്​സിൽ അതേ ചോക്​ലേറ്റ്​ നിറച്ചാണ്​ നൽകിയത്​. 

ഇന്ന്​ ഡോണ​ മറവി രോഗബാധിതയാണ്​. അവൾ എല്ലാം മറന്നു കൊണ്ടിരിക്കുകയാണ്​. എന്നെ മറക്കും മുമ്പ്​ അവളുമൊത്തുള്ള ഒാരോ നിമിഷവും ആഘോഷിക്കണമെന്നാണ്​ താൻ കരുതുന്നതെന്ന്​ റോൺ പറയുന്നു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsValentine's Daysame present for 39 days
News Summary - Husband gives wife same present for Valentine's Day for 39 years -World News
Next Story