Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചു​ഴ​ലി​ക്കാ​റ്റ്​...

ചു​ഴ​ലി​ക്കാ​റ്റ്​ ഫ​ണ്ട്​ ശേ​ഖ​ര​ണ​ത്തി​ന്​  യു.​എ​സ്​ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​ർ കൈ​കോ​ർ​ത്തു

text_fields
bookmark_border
us presidents
cancel
camera_alt???? ????????????????????? ??????? ??????????, ????????? ??????. ???????? ?????, ???????? ??????, ?????????? ???????? ?????, ???? ??????????, ??????? ????? ??????? ????????? ??????????? ????? ???? ????????

ന്യൂ​യോ​ർ​ക്​​: യു.​എ​സി​നെ ത​ക​ർ​ത്തെ​റി​ഞ്ഞ ഹാ​ർ​വി, ഇ​ർ​മ ചു​ഴ​ലി​ക്കാ​റ്റ്​ ബാ​ധി​ച്ച മേ​ഖ​ല​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന്​ ഫ​ണ്ടു ശേ​ഖ​രി​ക്കാ​ൻ അ​ഞ്ച്​ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​ർ കൈ​കോ​ർ​ത്തു. മു​ൻ പ്ര​സി​ഡ​ൻ​റു​മാ​രാ​യ ബ​റാ​ക്​ ഒ​ബാ​മ, ​േജാ​ർ​ജ്​ ഡ​ബ്ല്യൂ ബു​ഷ്, ബി​ൽ ക്ലി​ൻ​റ​ൺ, ജോ​ർ​ജ്​ എ​ച്ച്. ഡ​ബ്ല്യൂ ബു​ഷ്, ജി​മ്മി കാ​ർ​ട്ട​ർ എ​ന്നി​വ​രാ​ണ്​  രാ​ജ്യ​ത്തെ ചു​ഴ​ലി​ക്കാ​റ്റ്​ ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ സംഘടിപ്പിച്ച ടെ​ക്​​സ​സി​ലെ  സംഗീത പരിപാടിയിൽ ഒ​ന്നി​ച്ച​ത്.

ദുരിതാശ്വാസഫ​ണ്ട്​ സ​മാ​ഹ​രി​ക്കാൻ ​േവണ്ടിയായിരുന്നു പരിപാടി.​ അ​മേ​രി​ക്ക​യു​ടെ ​െഎ​ക്യം മു​റു​കെ​പ്പി​ടി​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ്​ ക​ക്ഷി​ഭേ​ദ​മ​ന്യേ ഇൗ ​റി​പ്പ​ബ്ലി​ക്ക​ൻ, ഡെ​മോ​ക്രാ​റ്റി​ക്​ പാ​ർ​ട്ടി​ക​ളി​ലെ മു​ൻ പ്ര​സി​ഡ​ൻ​റു​മാ​ർ ചു​ഴ​ലി​ക്കാ​റ്റു ബാ​ധി​ത​രു​ടെ ക​ണ്ണീ​രൊ​പ്പാ​നെ​ത്തി​യ​ത്. 

ചു​ഴ​ലി​ക്കാ​റ്റു​ക​ളെ തു​ട​ർ​ന്ന്​ കോ​ടി​ക്ക​ണ​ക്കി​ന്​ ഡോ​ള​റി​​െൻറ ന​ഷ്​​ട​മാ​ണ്​ ടെ​ക്​​സ​സി​നു​ണ്ടാ​യ​ത്. ഫ്ലോ​റി​ഡ, പോ​ർ​ടോ​റി​കോ, യു.​എ​സ്​ വി​ർ​ജി​ൻ ​െഎ​ല​ൻ​ഡ്​​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ കാ​റ്റ്​ കൂ​ടു​ത​ൽ നാ​ശം വി​ത​ച്ച​ത്. ‘‘അ​മേ​രി​ക്ക​ക്കാ​രു​ടെ ക​ണ്ണീ​രൊ​പ്പാ​ൻ ഞ​ങ്ങ​ൾ ഒ​ന്നി​ക്കേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​യി​രി​ക്കു​ന്നു​. ’’-എന്നാ​യി​രു​ന്നു പ​രി​പാ​ടി​ക്കു​മു​മ്പ്​ ഒ​ബാ​മ​യു​ടെ സ​ന്ദേ​ശം. ദേ​ശീ​യ​ഗാ​നം ആ​ല​പി​ച്ച വേ​ള​യി​ൽ അ​ഞ്ചു​പേ​രും ഒ​ന്നി​ച്ച്​ സ്​​റ്റേ​ജി​ൽ അ​ണി​നി​ര​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fundworld newsmalayalam newsHurricaneUS presidentsappearance
News Summary - Former US presidents gather for hurricanes fundraiser-World News
Next Story