You are here

ഹിജാബിൽ തിളങ്ങി ബാർബി; മോഡലായി ഇ​ബ്തി​ഹാ​ജ് മു​ഹ​മ്മ​ദ് 

09:15 AM
15/11/2017
hijarbie

ന്യൂ​യോ​ർ​ക്ക്: ലോ​ക​ത്തി​ലാ​ദ്യ​മാ​യി ഹി​ജാ​ബ് ധ​രി​ച്ച ബാ​ർ​ബി പാ​വ പു​റ​ത്തി​റ​ങ്ങു​ന്നു. ശി​രോ​വ​സ്ത്രം ധ​രി​ച്ച് ഒ​ളി​മ്പി​ക്സി​ൽ പ​ങ്കെ​ടു​ത്ത അ​മേ​രി​ക്ക​ൻ ഫെ​ന്‍​സിം​ഗ് താ​രം ഇ​ബ്തി​ഹാ​ജ് മു​ഹ​മ്മ​ദി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ലോകപ്രശസ്തയായ ബാർബി ഹിജാബണിയുന്നത്. 

ഗ്ലാ​മ​ര്‍ മാ​ഗ​സി​ന്‍റെ വു​മ​ണ്‍ ഓ​ഫ് ദ ​ഇ​യ​ര്‍ പ​രി​പാ​ടി​യി​ൽ വ​ച്ചാ​ണ് ബാ​ര്‍​ബി പുതിയ പാവയെ പുറത്തിറക്കിയത്. എന്നാൽ ഹിജാബണിഞ്ഞ ബാർബിയെ മാർക്കറ്റിൽ ലഭിക്കാൻ ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വരും.

hijab-2

"എ​ന്‍റെ ബാ​ല്യ​കാ​ല സ്വ​പ്‌​നം പൂ​വ​ണി​ഞ്ഞ​ത് പോ​ലെ​യാ​ണ് എ​നി​ക്ക് തോ​ന്നു​ന്ന​ത്.' -ഇ​ബ്തി​ഹാ​ജ് പ്ര​തി​ക​രി​ച്ചത്. 

റി​യോ ഒ​ളി​മ്പി​ക്സി​ൽ ‌ഹി​ജാ​ബ് ധ​രി​ച്ച് ഫെ​ൻ​സിം​ഗ് മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ ഇ​ബ്തി​ഹാ​ജ് വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. ഒ​ളി​മ്പി​ക്‌​സി​ല്‍ മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ അ​മേ​രി​ക്ക​ൻ- മു​സ്‌​ലിം വ​നി​ത എ​ന്ന നേ​ട്ട​വും​യും 31 വ​യ​സു​കാ​രി​യാ​യ ഇ​ബ്തി​ഹാ​ജ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 

 

COMMENTS