You are here

തെ​ര​ഞ്ഞെ​ടു​പ്പി​ലെ റ​ഷ്യ​ൻ ഇ​ട​പെ​ടൽ;​ അ​ന്വേ​ഷ​ണം സ്​​ഥി​രീ​ക​രി​ച്ച്​ എ​ഫ്.​ബി.​െ​എ മേ​ധാ​വി

22:50 PM
20/03/2017

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ റ​ഷ്യ​ൻ ഇ​ട​പെ​ട​ലു​ണ്ടാ​യ​താ​യ ആ​രോ​പ​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യി എ​ഫ്.​ബി.​െ​എ മേ​ധാ​വി ജ​യിം​സ്​ കോ​മി സ്​​ഥി​രീ​ക​രി​ച്ചു. കോ​ൺ​ഗ്ര​സ്​ ക​മ്മി​റ്റി​ക്ക്​ മു​മ്പാ​കെ വി​സ്​​ത​രി​ക്ക​വെ​യാ​ണ്​ ഇ​ക്കാ​ര്യം കോ​മി സ്​​ഥി​രീ​ക​രി​ച്ച​ത്. ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ച്​​എ എ​ഫ്.​ബി.​െ​എ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്​ അ​പൂ​ർ​വ​മാ​ണെ​ന്നും എ​ന്നാ​ൽ, ​െപാ​തു​ജ​ന താ​ൽ​പ​ര്യം പ​രി​ഗ​ണി​ച്ചാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്രം​പി​െൻറ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ വി​ഭാ​ഗ​വു​മാ​യി റ​ഷ്യ​ക്ക്​ എ​ന്തെ​ങ്കി​ലും ബ​ന്ധ​മ​ു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. കാ​മ്പ​യി​ൻ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്​ റ​ഷ്യ​ൻ സ​ഹാ​യം ല​ഭി​ച്ചോ എ​ന്ന​തും അ​ന്വേ​ഷ​ണ​ത്തി​െൻറ പ​രി​ധി​യി​ലു​ണ്ട്.

എ​ന്നാ​ൽ, എ​പ്പോ​ഴാ​ണ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​വു​ക​യെ​ന്ന്​ പ​റ​യാ​നാ​വി​ല്ല ^അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഒ​ബാ​മ ട്രം​പി​െൻറ ഫോ​ൺ ചോ​ർ​ത്താ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ന്​ ഇ​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. യു.​​എ​​സ്​ പ്ര​​സി​​ഡ​​ൻ​​ഷ്യ​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സ്വാ​​ധീ​​നി​​ച്ച​​താ​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ൾ റ​​ഷ്യ​​യും ത​​ള്ളി​​യി​​ട്ടു​​ണ്ട്.
റി​​പ്പ​​ബ്ലി​​ക്ക​​ൻ സെ​​ന​​റ്റ​​റാ​​യ ഡേ​​വി​​ൻ ന്യൂ​​ൻ​​സും ഡെ​​മോ​​ക്രാ​​റ്റാ​​യ ആ​​ഡം സ്​​​കി​​ഫു​​മാ​​ണ്​ അ​​ന്വേ​​ഷ​​ണ​​ത്തി​​ന്​ നേ​​തൃ​​ത്വം ന​​ൽ​​കു​​ന്ന​​ത്. ക​മ്മി​റ്റി നാ​​ഷ​​ന​​ൽ സെ​​ക്യൂ​​രി​​റ്റി ഏ​​ജ​​ൻ​​സി (എ​ൻ.​എ​സ്.​എ) ചീ​​ഫ്​ അ​​ഡ്​​​മി​​റ​​ൽ മൈ​​ക്​ റോ​േ​​ജ​​ഴ്​​​സി​െൻറ​​യും മൊ​​ഴി​​യെ​​ടു​​ക്കു​ം.

COMMENTS