Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഒബാമ കെയർ'...

'ഒബാമ കെയർ' നിർത്തലാക്കാൻ ട്രംപ്​ ഉത്തരവിട്ടു

text_fields
bookmark_border
ഒബാമ കെയർ നിർത്തലാക്കാൻ ട്രംപ്​ ഉത്തരവിട്ടു
cancel

വാഷിങ്ടൺ: ഒബാമ കെയർ മരിവിപ്പിക്കുന്ന ഉത്തരവിൽ ഡൊണൾഡ്​ ട്രംപ് ഒപ്പുവെച്ചു. അമേരിക്കയുടെ പുതിയ പ്രസിഡൻറായി അധികാരമേറ്റശേഷം ട്രംപ്​പുറപ്പെടുവിക്കുന്ന ആദ്യ ഉത്തരവാണിത്​. അമേരിക്കയിലെ ജനങ്ങളുടെ ആരോഗ്യക്ഷേമം മുൻ നിർത്തി മുൻ പ്രസിഡൻറ്​ബറാക് ഒബാമ നടപ്പിലാക്കിയ ഒബാമ കെയർ നിർത്തലാക്കുമെന്ന് ​തെരഞ്ഞെടുപ്പ് ​പ്രചാരണത്തിനിടെ ട്രംപ്​ പ്രഖ്യാപിച്ചിരുന്നു.

നേരത്തെ പദ്ധതി നിർത്തലാക്കുന്നത് ​സംബന്ധിച്ച പ്രമേയം 198നെതിരെ 227 വോട്ടുകൾക്ക്​ അമേരിക്കൻ ജനപ്രതിനിധി സഭയിലും 41നെതിരെ 58 വോട്ടുകൾക്ക്​അമേരിക്കൻ സെനറ്റിലും പാസായിരുന്നു.

രാജ്യത്തെ രണ്ടു കോടിയിലധികം വരുന്ന പൗരന്മാർക്കാണ് ഒബാമ കെയർ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നത്. പ്രസിഡന്റായി തെരഞ്ഞെടുത്ത ശേഷം ഒബാമയുമായി നടത്തിയ കൂടിക്കാഴ്ചയിൽ പദ്ധതി തുടരുമെന്നും കാലികമായ മാറ്റങ്ങൾ മാത്രമേ വരുത്തുകയുള്ളൂവെന്നും ട്രംപ് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് പദ്ധതി വേണ്ടെന്നു വെക്കാൻ തീരുമാനിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Donald Trump sworn
Next Story