Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.എസിലെ പ്രമുഖ...

യു.എസിലെ പ്രമുഖ മാധ്യമങ്ങൾക്ക്​ വൈറ്റ് ഹൗസി​െൻറ വിലക്ക്​

text_fields
bookmark_border
യു.എസിലെ പ്രമുഖ മാധ്യമങ്ങൾക്ക്​ വൈറ്റ് ഹൗസി​െൻറ വിലക്ക്​
cancel

വാഷിങ്​ടൺ: വൈറ്റ് ​ഹൗസ് ​പ്രസ്​ സെക്രട്ടറി സീൻ സ്​പൈസറി​​െൻറ വാർത്ത സമ്മേളനം റിപ്പോർട്ട്​ ചെയ്യുന്നതിൽ നിന്ന്​ യു.എസിലെ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്ക്​. വൈറ്റ്​ ഹൗസിനെ വിമർശിക്കുന്ന സി.എൻ.എൻ, ന്യുയോർക്​ ടൈംസ്, പൊളിറ്റികോ, ദ ലോസ്​ ആഞ്ചലസ്, ​ടൈംസ്, ബസ്​ ഫീഡ്​ എന്നീ മാധ്യമങ്ങളെയാണ്​ വാർത്ത സമ്മേളനത്തിൽ നിന്നും വൈറ്റ്​ ഹൗസ്​ ഒഴിവാക്കിയത്​. കാരണമെന്തെന്ന്​ വിശദീകരിക്കാതെയായിരുന്നു വിലക്ക്​.

വൈറ്റ്​ ഹൗസി​​െൻറ നടപടി ഇതിനകം വിവാദമായിട്ടുണ്ട്​. സംഭവത്തിൽ പ്രതിഷേധിച്ച്​ അസോസിയേറ്റഡ്​ പ്രസ്, ടൈം മാഗസിൻ എന്നീ മാധ്യമങ്ങൾ വാർത്ത സമ്മേളനം ബഹിഷ്​കരിച്ചു. വാർത്ത റിപ്പോർട്ട്​ ചെയ്യുന്നതിന്​ എല്ലാ ദിവസവും കാമറ ആവശ്യമില്ലെന്ന്​ ത​​െൻറ ഉദ്യോഗസ്​ഥർ തീരുമാനിച്ചതായി സ്​പൈസർ നേരത്തെ പറഞ്ഞിരുന്നു.

അമേരിക്കൻ പ്രസിഡൻറായി അധികാരമേറ്റത്​ മുതൽ ​ട്രംപ്​ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനമാണ്​ നടത്തുന്നത്​. ന്യൂയോർക്ക്​ ടൈംസ്​, എൻ.ബി.സി ന്യൂസ്​, എ.ബി.സി, സി.ബി.സി, സി.എൻ.എൻ എന്നീ മാധ്യമങ്ങൾ ത​​െൻറ ശത്രുക്കളല്ല, എന്നാൽ അവർ അമേരിക്കൻ ജനതയുടെ ശത്രുക്കളാണെന്ന്​ ട്രംപ്​ ട്വിറ്ററിൽ കുറിച്ചിരുന്നു. തെരഞ്ഞെടുപ്പ്​ കാലത്ത്​ അപ്രിയ ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകനെ ട്രംപ്​ ഇറക്കി വിടുകയും ചെയ്​തിട്ടുണ്ട്​.

ട്രംപി​​െൻറ ഭരണകാലത്തെ പല നടപടികളെയും രൂക്ഷമായി വിമർശിച്ച്​ മാധ്യമങ്ങൾ രംഗത്തെത്തിയിരുന്നു. ഇതാണ്​ മാധ്യമങ്ങൾക്ക്​ നേരെ തിരിയാൻ ട്രംപിനെ പ്രേരിപ്പിച്ചത്​. തനിക്ക്​ ഇഷ്​ടമുള്ളത്​ മാത്രം പറയുന്ന മാധ്യമങ്ങളെ പിന്തുണക്കുകയും മറ്റുള്ളവയെ എതിർക്കുകയും ചെയ്യുന്ന നയമാണ്​ ട്രംപ്​ പിന്തുടരുന്നതെന്ന്​ വിമർശനങ്ങളുയർന്നിരുന്നു.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - CNN and other news outlets were blocked on Friday
Next Story