Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇത് ആന്‍ഡ്രൂ...

ഇത് ആന്‍ഡ്രൂ സാന്‍ഡ്നസിന്‍െറ പുതിയ മുഖം

text_fields
bookmark_border
ഇത് ആന്‍ഡ്രൂ സാന്‍ഡ്നസിന്‍െറ പുതിയ മുഖം
cancel

വാഷിങ്ടണ്‍: ആന്‍ഡ്രൂ സാന്‍ഡ്നസ് എന്ന 32കാരന്‍ പുതിയ മുഖവുമായി പുതുജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 21ാം വയസ്സില്‍ വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ച സാന്‍ഡ്നസ് മരണത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും തിരിച്ചറിയാന്‍ കഴിയാത്തവണ്ണം മുഖം വികൃതമായ നിലയിലായി. എന്നാല്‍, റൊചെസ്റ്ററിലെ മായോ ക്ളിനിക്കിലെ ഡോക്ടര്‍മാര്‍ മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയയിലൂടെ സാന്‍ഡ്നസിന് പുത്തന്‍ പ്രതീക്ഷയേകിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ജൂണ്‍ 16നാണ് സാന്‍ഡ്നസിനെ ലോകത്തിലെ തന്നെ അപൂര്‍വമായ ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. 50 മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ സാന്‍ഡ്നസ് മറ്റൊരാളായി മാറിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാഴ്ചക്കു ശേഷം കണ്ണാടിയില്‍ സ്വന്തം മുഖം കണ്ട സാന്‍ഡ്നസ് തരിച്ചിരുന്നുപോയി. സാന്‍ഡ്നസ് കണ്ണാടിയില്‍ കണ്ടത് അവയവങ്ങള്‍ ദാനംചെയത കാലന്‍ റോസിന്‍െറ മൂക്കും കവിളും താടിയും ചുണ്ടും പല്ലുകളുമായിരുന്നു.

തന്‍െറ പ്രതീക്ഷകളേക്കാള്‍ എത്രയോ മുകളിലായിരുന്നു ശസ്ത്രക്രിയയുടെ ഫലമെന്ന് സാന്‍ഡ്നസ് പ്രതികരിച്ചു. സാന്‍ഡ്നസിന് മുഖം ദാനം നല്‍കിയ മിനിസോട സ്വദേശിയായ റോസ് 2016 ജൂണില്‍ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു. റോസിന്‍െറ വിധവ ലില്ലിയുടെ ഇടപെടലിലൂടെയാണ് സാന്‍ഡ്നസിന് പുതിയ മുഖം ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:andrew sandness
News Summary - andrew sandness
Next Story