Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകെനിയയിൽ പ്രതിപക്ഷ...

കെനിയയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ 24 പേർ കൊല്ലപ്പെട്ടു

text_fields
bookmark_border
കെനിയയിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ 24 പേർ കൊല്ലപ്പെട്ടു
cancel

നെയ്​റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയിയിലെ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിൽ ഉ​ഹ്​​റു കെ​നി​യാ​ത്തയുടെ വിജയത്തെ തുടർന്ന്​ ഉണ്ടായ പ്രതിപഷ പ്രതിഷേധത്തിൽ 24 പേർ കൊല്ലപ്പെട്ടു. തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​ൽ വ്യാ​പ​ക കൃ​ത്രി​മ​ത്വം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി എ​തി​രാ​ളി​യായ റൈല ഒഡിംഗ രംഗത്തെത്തിയതോടെയാണ്​ പ്രതിപക്ഷ പ്രതിഷേധം ശക്​തമായത്​.

കെനിയയിലെ പല സ്ഥലങ്ങളിലും പ്രതിപക്ഷവും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ്​ വെടിവെപ്പിലാണ്​ കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കുന്നത്​. മരിച്ചവരിൽ ഒമ്പത്​ വയസുകാരിയായ പെൺകുട്ടിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്​.

2007ൽ കെനിയയിൽ തെരഞ്ഞെടുപ്പിനെത്തുടർന്ന്​ പൊട്ടിപ്പുറപ്പെട്ട ലഹളയിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:africaworld newsKENIYAmalayalam newsRaila OdingUhuru KenyattaOpposition Protest
News Summary - Kenya's opposition calls for a boycott to protest the deaths of 24 people in post-election clashes-World news
Next Story