Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right3,700 വ​ർ​ഷം...

3,700 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള  പി​ര​മി​ഡ്​ ക​ണ്ടെ​ത്തി

text_fields
bookmark_border
3,700 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള  പി​ര​മി​ഡ്​ ക​ണ്ടെ​ത്തി
cancel

െകെറോ: ഇൗജിപ്തിൽ 3,700 വർഷം പഴക്കമുള്ള പിരമിഡി​െൻറ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇൗജിപ്ഷ്യൻ ഖനനസംഘം കണ്ടെത്തിയ പിരമിഡ് 13ാം രാജവംശത്തിലുള്ളതാണെന്നാണ് കരുതുന്നത്. നെക്രോപൊളിസിലെ സ്നെെഫറു രാജാവി​െൻറ പിരമിഡി​െൻറ സമീപത്തുനിന്നാണ് പുതിയ പിരമിഡ് കണ്ടെത്തിയതെന്ന് ആൻഷ്യൻറ് ഇൗജിപ്ഷ്യൻ ആൻറിക്വിറ്റീസ് സെക്ടർ മേധാവി മഹ്മൂദ് അഫിഫി പറഞ്ഞു.

ഇടനാഴിയടക്കമുള്ള പിരമിഡി​െൻറ ഉൾഭാഗത്തി​െൻറ അവശിഷ്ടങ്ങളാണ് കണ്ടെത്തിയത്. നിരപ്പായ വശങ്ങളുള്ള പിരമിഡ് നിർമിക്കാനുള്ള ആദ്യ ശ്രമമാണ് പിരമിഡി​െൻറ വശങ്ങളിലെ വളവ് സൂചിപ്പിക്കുന്നതെന്നാണ് വിലയിരുത്തൽ. രാജ്യസദസ്യരുടെയും ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുടെയും ശവസംസ്കാര സ്ഥലമായിരുന്നു നെക്രോപൊളിസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pyramid
News Summary - Egypt finds remains of 3700-year-old pyramid
Next Story