Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമു​ഗാ​ബെ പൊ​തു​ജ​ന...

മു​ഗാ​ബെ പൊ​തു​ജ​ന മ​ധ്യ​ത്തി​ൽ 

text_fields
bookmark_border
Mugabe-Appearance
cancel

ഹ​രാ​രെ: സൈ​നി​ക അ​ട്ടി​മ​റി​ക്കു ശേ​ഷം സിം​ബാ​ബ്​​വെ പ്ര​സി​ഡ​ൻ​റ്​ റോ​ബ​ർ​ട്ട്​ മു​ഗാ​ബെ ആ​ദ്യ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു മു​ന്നി​ൽ. വീ​ട്ടു​ത​ട​ങ്ക​ലി​ൽ ക​ഴി​യു​ന്ന മു​ഗാ​ബെ രാ​ജ്യ​ത​ല​സ്​​ഥാ​ന​മാ​യ ഹ​രാ​രെ​യി​ൽ നടക്കുന്ന സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ​ദാ​ന ച​ട​ങ്ങി​ലാ​ണ്​ വെ​ള്ളി​യാ​ഴ്​​ച സം​ബ​ന്ധി​ച്ച​ത്. അ​നു​യാ​യി​ക​ളെ ആ​വേ​ശം​കൊ​ള്ളി​ച്ച്​ പ്ര​സം​ഗി​ക്കു​ക​യും ചെ​യ്​​തു. 

1980 മു​ത​ൽ അ​ധി​കാ​രം  കൈ​യാ​ളു​ന്ന മു​ഗാ​ബെ​യോ​ട്​ സ്​​ഥാ​ന​മൊ​ഴി​യാ​ൻ സൈ​ന്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​ദ്ദേ​ഹം വ​ഴ​ങ്ങി​യി​ട്ടി​ല്ല. മു​ഗാ​ബെ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ്​​ഥാ​ന​ത്തു​നി​ന്ന്​ പു​റ​ത്താ​ക്കി​യ എ​മ്മേ​ഴ്​​ൺ നം​ഗാ​വ​യെ  പ്ര​സി​ഡ​ൻ​റാ​യി നി​യ​മി​ക്കു​ക​യാ​ണ് സൈ​ന്യ​ത്തി​​െൻറ ല​ക്ഷ്യം. അ​തി​നി​ടെ മു​ഗാ​ബെ​യു​ടെ വീ​ട്ടു​ത​ട​ങ്ക​ൽ അ​വ​സാ​നി​പ്പി​ക്കാ​നു​ള്ള മ​ധ്യ​സ്​​ഥ​ശ്ര​മ​ങ്ങ​ൾ ഫ​ലം​ക​ണ്ട​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.
 

ബു​ധ​നാ​ഴ്​​ച​യാ​ണ്​ സൈ​ന്യം അ​ട്ടി​മ​റി​യി​ലൂ​ടെ അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത്​ മു​ഗാ​ബെ​യെ​യും ഭാ​ര്യ ഗ്രേ​സി​നെ​യും വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ക്കി​യ​ത്. രാ​ജ്യ​ത്തെ ക്രി​മി​ന​ലു​ക​ളെ നീ​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യാ​ണ്​  ന​ട​പ​ടി​യെ​ന്നും സൈ​ന്യം വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത്​ ഉ​ട​ലെ​ടു​ത്ത രാ​ഷ്​​ട്രീ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യാ​ണ്​ മ​ധ്യ​സ്​​ഥ​ശ്ര​മ​ങ്ങ​ൾ​ക്കു മു​ന്നി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:zimbabweworld newsmalayalam newsMugabepublic appearance
News Summary - Defiant Mugabe makes first public appearance-World news
Next Story