
തീപിടിച്ച ചിന്തകളുമായി തെരുവിലിറങ്ങിയ ഒരു നാടകകാരന്‍ നമുക്കുണ്ടായിരുന്നു. നാടകത്തിന്‍െറ തെരുവരങ്ങില്‍തന്നെ അദ്ദേഹം രക്തസാക്ഷിയായി. സഫ്ദര്‍ ഹശ്മിയെന്ന പേരില്‍ അറിയപ്പെട്ട ആ പോരാളിയുടെ നേര്‍പെങ്ങളാണ് ശബ്നം ഹശ്മി.

മെഹ്ദി ഹസനെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല; കോട്ടക്കലും കോഴിക്കോട്ടും വന്നപ്പോള്‍പ്പോലും. പക്ഷേ, രണ്ടു പതിറ്റാണ്ടിലേറെയായി ആര്‍ദ്രമായ ആ പുരുഷശബ്ദം എന്നോടൊപ്പമുണ്ട്.

അങ്ങ് ദൂരെ, ചൈനയിലെ ഒരു നദീതീരമാണ് കഥാപശ്ചാത്തലം. നദിയില്‍ ഒഴുകിവരുന്ന കുട്ടിയെ വിഭാര്യനും പ്രിയപ്പെട്ടവരെല്ലാം നഷ്ടപ്പെടുകയും ചെയ്ത ലിയു എന്നൊരാള്‍ രക്ഷിക്കുന്നു. അയാളുടെ പട്ടണം അണക്കെട്ട് ഉയരുമ്പോള്‍ മുങ്ങിപ്പോകുന്നു.

ഇതൊരു ആത്മാഖ്യാനമല്ല; അസാധാരണമല്ലാത്ത ഒരു ജീവിതകഥയിലൂടെ ഈ കാലഘട്ടത്തിലെ ചില സംഭവങ്ങളെ അനുസന്ധാനം ചെയ്യാനുള്ള ശ്രമം മാത്രമാണ്.

ബഗ്ഗിറൈഡ് കേന്ദ്രത്തിനുമുന്നിലാണ് ഇപ്പോള്‍. ബഗ്ഗിവണ്ടികളുടെ നീണ്ട നിര. വലതുവശത്തെ പന്തിയില്‍ കുതിരകള്‍ തീറ്റയും വിശ്രമവുമായി മേയുന്നു. കുതിരച്ചാണകഗന്ധമാണ് അന്തരീക്ഷമെങ്ങും.

നാടകംതന്നെയായിരുന്നു എന്‍െറ ജീവിതത്തില്‍ എന്നും പ്രധാനം. നാടകത്തിനായി ഉഴിഞ്ഞുവെച്ചതായിരുന്നു ജീവിതം. സമൂഹത്തിന്‍െറയും സമുദായത്തിന്‍െറയും എതിര്‍പ്പുകളെ നേരിട്ടുകൊണ്ടാണ് നാടകരംഗത്തത്തെിയത്.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളി ല്‍ വന്‍കിട ജലവൈദ്യുതിപദ്ധതികള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്യാനായി 2010 സെപ്റ്റംബറില്‍ ഗുവാഹതിയില്‍ ഒരു പൊതുയോഗം സംഘടിപ്പിക്കപ്പെട്ടു.

തീപിടിച്ച തൂവലുകളുള്ള പക്ഷിയെപ്പോലെ മദന്‍മോഹന്‍ ലെയിനിലൂടെ പറക്കുമ്പോഴാണ് എന്‍െറ ചുണ്ടുകളില്‍ ആന്ധാരോ ഷകോലി എന്ന ഗാനത്തിന്‍െറ തരി തീപ്പൊരിപോലെ പറ്റിപ്പിടിച്ചത്.

കുടുമത്ത് എല്ലാരും കുഞ്ഞന്നോന്ന് വിളിച്ചോണ്ടിര്ന്ന അന്നക്കൊച്ചിനെ അന്നമ്മയാക്കീത് നിമ്മിയാ. കുഞ്ഞന്നോന്ന് പറഞ്ഞാ പെങ്ങളു പെണ്ണാ. മാത്തുക്കുട്ടീടെ നേരേ എളേത്. നേരേന്ന് പറയാന്‍ ഒരെണ്ണവേ ഒള്ള്, എളേതും മൂത്തതുവായട്ട്. നിമ്മീന്ന് പറഞ്ഞാ വൈഫാ.



