ബൈക്ക് യാത്രക്കാരന്‍ | Madhyamam Weekly
Weekly


ബൈക്ക് യാത്രക്കാരന്‍

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്

ഇരുട്ടിനെ തുളച്ചുപായുന്നത്
ആരുടെ ബൈക്കാണ്?
വഴിയോരങ്ങളില്‍ പതിയിരുന്ന
ചെന്നായ്ക്കളുടെ കണ്ണുകളില്‍ തട്ടി
അതിന്‍െറ പ്രകാശം
പൈശാചികമായി ജ്വലിച്ചുകൊണ്ടിരുന്നു.
ആ യാത്രക്കാരന്‍
അതു കാര്യമാക്കിയതേയില്ല.
എത്രതവണ വെട്ടിവീഴ്ത്തിയിട്ടും
അയാളും അയാളുടെ ബൈക്കും
അതിന്‍െറ പ്രകാശവും
ഇരുട്ടിനെ തുളച്ച്
യാത്രചെയ്തുകൊണ്ടേയിരിക്കുന്നു.


കവിത

മുന്‍ ലക്കങ്ങള്‍