നാടകങ്ങള്‍ തീരുന്നില്ല | Madhyamam Weekly
Weekly


നാടകങ്ങള്‍ തീരുന്നില്ല

ഓര്‍ക്കുന്നുവോ ലോക്പാല്‍ ബില്ലിന്‍െറ പേരില്‍ നടന്ന നാടകങ്ങള്‍?
ഏറ്റവും ഒടുവില്‍ ലോക്പാല്‍ ബില്‍ ശീതീകരണിയിലാണെന്നാണ് വാര്‍ത്ത. ഒടുവില്‍ രാജ്യസഭ  കൈവിട്ടതോടെ ലോക്പാല്‍ ബില്‍ ശീതീകരണിയിലായി. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ അരങ്ങേറിയതിന് സമാനമായ നാടകത്തിനൊടുവിലാണ് ലോക്സഭ പാസാക്കിയിട്ടും ശനിദശ മാറാത്ത ലോക്പാല്‍ ബില്‍ തിങ്കളാഴ്ച രാജ്യസഭയുടെ സെലക്ട് കമ്മിറ്റിക്ക് വിട്ടത്. സര്‍ക്കാറിന് പഴിവരാത്ത വിധം ലോക്പാല്‍ ബില്‍ നീട്ടിക്കൊണ്ടുപോകാന്‍ സമാജ്വാദി പാര്‍ട്ടിയുടെ കാര്‍മികത്വത്തില്‍ നടത്തിയ നാടകം ഇതര പ്രതിപക്ഷം ഒത്തുചേര്‍ന്ന് പൊളിച്ചതോടെ കോണ്‍ഗ്രസ് ഇതേ വിഷയത്തില്‍ ഒരിക്കല്‍കൂടി നാണംകെടുകയും ചെയ്തു.

അഴിമതിക്കെതിരെ ഗാന്ധിയന്‍ തീക്കാറ്റ് എന്നൊക്കെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച അണ്ണാ ഹസാരെയുടെ നിരാഹാര സമരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒടുവില്‍ ഹസാരെയുടെ ഉപാധികള്‍ പാര്‍ലമെന്‍റ് അംഗീകരിച്ചതോടെ രാജ്യവ്യാപകമായി പടര്‍ന്ന പ്രക്ഷോഭത്തെ ചരിത്രംകുറിച്ച  വിജയം എന്നൊക്കെയായിരുന്നു കൊട്ടിഗ്ഘോഷിച്ചിരുന്നത്. ‘‘പാരതന്ത്ര്യം നിനക്ക് വിധികല്‍പിതമാണ് തായേ’’ എന്നു പറഞ്ഞതുപോലെ അഴിമതിയും നമുക്ക് വിധികല്‍പിതമാണെന്ന് പറയേണ്ടിടത്താണ് കാര്യങ്ങള്‍. അഴിമതിക്കെതിരായി ഘോരഘോരം പ്രസംഗിക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ചുപോലും ജനം സംശയിച്ചാല്‍ കുറ്റം പറയാനാവില്ല.
 അനുഗ്രഹത്തിന്‍െറ ഉള്ളംകൈ എന്നിലേക്ക് ചൊരിയേണമേ എന്ന് പ്രാര്‍ഥിക്കുമ്പോള്‍ പെട്ടെന്ന് ഉള്ളംകൈയില്‍ ഒരു കഠാരയുമായി വരുന്നവന്‍െറ ചിത്രം ഫായിസ് സുയാഗിന്‍െറ ഒരു കവിതയിലുണ്ട്.


മുന്‍ ലക്കങ്ങള്‍