ഞാനേതുഭാഷ സംസാരിക്കണം | Madhyamam Weekly
Weekly


ഞാനേതുഭാഷ സംസാരിക്കണം

മറാത്തി ദലിത് കവിത: അരുണ്‍ കാംബ്ളെ

നിരപ്പറ്റ നിലത്ത്
ഏങ്ങിയേങ്ങി
വലിഞ്ഞുനടക്കുന്ന
എന്‍െറ മുത്തച്ഛന്‍
കുലപാരമ്പര്യം പുറത്തേറ്റി
എന്നോടലറുന്നു:
‘‘എടാ പുലയാടി മോനെ,
നമ്മുടെ ഭാഷ പറ
നമ്മള്‍ പറയുമ്പോലെ പറ
പറഞ്ഞത് കേള്‍ക്കെടാ...’’

വേദങ്ങളിലൂടെ
തപ്പിത്തടഞ്ഞുപോകുമ്പോള്‍
നെയ്യിന്‍െറ മെഴുകുപറ്റിയ
കുടുമ തടവി
എന്‍െറ ബ്രാഹ്മണ ഗുരു
ശാസിക്കുന്നു:
‘‘വങ്കശിരോമണീ,
ഭാഷാ ശുദ്ധി ദീക്ഷിക്ക്
ഞാന്‍ പറയുമ്പോലെ മൊഴിയൂ...’’
ഇനി പറയൂ നിങ്ങള്‍
ഞാനേത് ഭാഷ സംസാരിക്കണം?

വിവര്‍ത്തനം:
അസീസ് തരുവണ


കവിത

മുന്‍ ലക്കങ്ങള്‍