
കോലായത്തിണ്ണയില്‍,
ഉച്ചനേരത്ത്,
കുശലം പറയാന്‍ വന്ന,
കാറ്റിന്,
കണ്ണുകള്‍ രണ്ടും,
നല്‍കുകയാണുമ്മ.
ഉറങ്ങാനും
കണ്ണുകള്‍ വേണം.
പാതിരാവില്‍,
വീട്ടിലെത്തിപ്പോയ കള്ളന്,
*സാണ് നിറയെ,
ചോറുവിളമ്പുകയാണുമ്മ.
ഉത്സാഹത്തോടെയവന്‍,
വെള്ളം കുടിക്കുമ്പോള്‍,
എല്ലാവരുടെയും,
ചില പൊതു ആവശ്യങ്ങള്‍,
അറിയുകയാണുമ്മ.
എല്ലാം കഴിഞ്ഞ്,
ഉമ്മ,
ഉറങ്ങുകയാണ്...
കാറ്റിപ്പോള്‍
ഒരു വിശറി;
കള്ളന്‍,
കാവലാളും!