Gallery

നിഗൂഢതയൊളിപ്പിച്ച വീടുകളെ പറ്റി ഡോക്യുമെന്ററി തയാറാക്കുന്ന 4 മീഡിയ വിദ്യാർഥികളുടെ കഥ പറയുന്ന ഹൊറർ ത്രില്ലെർ GB 25 ഇതിനകം തന്നെ യൂട്യൂബിലെ ടോപ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടി കഴിഞ്ഞു. വ്യത്യസ്തത  നിറഞ്ഞ മേക്കിങ് ആണ്  ചിത്രത്തെ ഇതേ നിരയിൽ ഉള്ള മറ്റു ഹ്രസ്വചിത്രങ്ങളിൽ നിന്നും വേറിട്ട് നിറുത്തുന്നത്. ഈ പതിനൊന്നു മിനിറ്റ് ദൈർഖ്യം ഉള്ള ഹ്രസ്വചിത്രം പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്നു .

മികച്ച  പശ്ചാത്തലസംഗീതവും വി എഫ് എക്സ് ഉം  ചിത്രത്തിന്റെ സവിശേഷത ആണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ കഥ പറയാൻ VFX വളരെ ഫലപ്രദമായി ഉപയോഗപെടുത്തിയിരിക്കുന്ന ചിത്രം സാങ്കേതികത്തികവ് പുലർത്തുന്നു. ന്യൂലയിൻ മൂവീസ്  ബാനറിൽ സൗരഭ് സെർജി ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജാക്ക് - ഫെബിൻ കൂട്ടുകെട്ടിന്റെ സംഗീതം ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു. ദൃശ്യമികവിനും എഡിറ്റിംഗിനും പിന്നിൽ അജ്മൽ സാബുവാണ്. സൽമാൻ ,നിഖിൽ സാക്ക് ,റൂബൻ ,തരുൺ ,ഫിറാജ്  എന്നിവർ ആണ്  കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് .

COMMENTS