ചോദ്യവാരം
ചോദ്യവാരം
  • ഫസ്​ന അബ്​ദുള്ള
  • 10:43 AM
  • 10/10/2017

Q. 22ാമത്​ ഏഷ്യൻ അത്​ലറ്റിക്​ ചാമ്പ്യൻഷിപ്പിന്​ വേദിയായ ഇന്ത്യൻ നഗരം?

A. ഒഡിഷയിലെ ഭുവനേശ്വർ

Q. ഇസ്രായേൽ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?

A. നരേന്ദ്ര മോദി

Q. ജർമനിയിലെ ഹാംബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഇത്തവണത്തെ സന്ദേശം?

A. ‘പരസ്​പര ബന്ധിതമായ ലോകം രൂപപ്പെടുത്തുക’

Q. കോൺ​െഫഡറേഷൻ കപ്പ്​ ഫുട്​ബാൾ ജേതാക്കളായ രാജ്യം?

A. ജർമനി. ​ൈഫനലിൽ ചിലിയെയാണ്​ 1^0 എന്ന സ്​കോറിന്​ തോൽപിച്ചത്​.

Q. ‘വാനാക്രൈ’ക്ക്​ പിന്നാലെ സൈബർ ലോകത്തിന്​ ഭീഷണിയായ പുതിയ വൈറസ്​?

A. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ 50ലധികം കമ്പ്യൂട്ടർ ശൃംഖലകളെ ബാധിച്ച ‘പിയച്ച’യാണ്​ പുതിയ ഭീഷണി.