പ്രിയപ്പെട്ട സാൻറാ...
  • ബിന്ദുജ തുളസി
  • 03:44 PM
  • 23/23/2017

വെളുത്തു മെലിഞ്ഞ് നിങ്ങളുടെതന്നെ പ്രായംവരുന്ന കുട്ടിയാണ് സാറ. എല്ലാ വർഷവും ക്രിസ്​മസ്​ ദിനത്തിൽ സാറ, സമ്മാനപ്പൊതികളുമായി തന്നെ കാണാനെത്തുന്ന സാൻറാക്ലോസിനെ സ്വപ്നം കാണാറുണ്ട്. സാൻറ പോയിട്ട് ആരുംതന്നെ സമ്മാനപ്പൊതികളുമായി സാറയെ തേടിയെത്തിയില്ല. എങ്കിലും സമ്മാനങ്ങളുമായി എത്തുന്ന സാൻറക്കായുള്ള കാത്തിരിപ്പ് അവൾ അവസാനിപ്പിച്ചില്ല. സമ്മാനപ്പൊതികൾക്കുപകരം മറ്റുള്ളവർക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങൾ ക്രിസ്​മസ്​ ദിനത്തിൽ ആഗ്രഹിക്കാൻ അവൾ തീരുമാനിച്ചു. ആഗ്രഹിക്കുക മാത്രമല്ല സാൻറാക്ലോസിന് ആഗ്രഹം പറഞ്ഞ് ക​െത്തഴുതുകയും ചെയ്തു. നാട്ടിലെ കൃഷിയും മഴയുമൊക്കെയായിരുന്നു  കത്തിലെ ആവശ്യങ്ങൾ.
അഡ്രസൊന്നുമില്ലെങ്കിലും ’പ്രിയപ്പെട്ട സാന്താ...’ എന്ന്​ അഭിസംബോധനചെയ്ത് അവളെഴുതിയ കത്തിന് മറുപടി വന്നു. ‘എല്ലാ വർഷവും നിെൻറ കത്തിൽ കുറിക്കുന്ന ഒരു ആഗ്രഹം ഞാൻ സാധിച്ചുതരും.
 സ്​നേഹത്തോടെ സാൻറ.’
ഇതാരാണ് കത്തിന് മറുപടി തരുന്നത്? സാറക്ക്​ അതിശയമായി. മറുപടി കത്തയച്ചത് വാസ്​തവത്തിൽ ത​െൻറ പ്രിയപ്പെട്ട സാൻറ തന്നെയാണെന്ന്​ അവൾ വിശ്വസിച്ചു. കത്തെഴുതാൻ ക്രിസ്​മസ്​ ദിനത്തിനായി കാത്തിരിക്കെയാണ് അപ്രതീക്ഷിതമായി സംഭവിച്ച വീഴ്ചയിൽ അവളുടെ വലതു കൈക്ക് സാരമായി പരിക്കേറ്റത്. വർഷത്തിലൊരിക്കൽ കത്തിലൂടെ അദൃശ്യനായ സാന്തയോട് ആഗ്രഹമറിയിക്കാനുള്ള അവസരം നഷ്​ടമായതിൽ അവൾ വേദനിച്ചു. ആഹാരം പോലും കഴിക്കാതെ കുഞ്ഞുസാറ കിടക്കയിൽ കിടന്ന്​ കരഞ്ഞു. ദൈവത്തോട് പ്രാർഥിച്ചു. ക്രിസ്​മസ്​ എത്തി. ആ രാവിൽ നക്ഷത്രങ്ങൾ മിന്നിത്തിളങ്ങി. കിടക്കയോട് മുഖം ചേർത്ത്  ജനാലയിലൂടെ ആകാശത്തേക്കു നോക്കി നിസ്സഹായയായി കിടന്ന സാറക്കുമുന്നിൽ എന്തെന്നില്ലാത്ത പ്രകാശം. അതാ ഒരു കുഞ്ഞു മാലാഖ. 
‘സാറാ, നീ വിഷമി​േക്കണ്ട. നിനക്ക് പ്രിയപ്പെട്ട ഒരാവശ്യം പറഞ്ഞോളൂ’
സാറക്ക്​ അത്ഭുതം അടക്കാനായില്ല. അവളുടെ കണ്ണുനീർത്തുള്ളികളിൽ തട്ടി പ്രകാശം തിളങ്ങി. 
‘എല്ലാ ക്രിസ്​മസ്​ ദിനത്തിലും എല്ലാവർക്കും സന്തോഷിക്കാൻ കഴിയണം.’ സാറ പറഞ്ഞു നിർത്തി. ‘അങ്ങനെയാകട്ടെ കുഞ്ഞേ’ എന്നുപറഞ്ഞ് സാറയുടെ നെറ്റിയിൽ മുത്തംചാർത്തി മാലാഖ മറഞ്ഞു. സാറയുടെ കൈകൾക്ക് ഭാരം നഷ്​ടമായി. വേദനമാറി. തനിക്കുകൂടി സന്തോഷിക്കാനുള്ള അവസരം മാലാഖ നൽകിയതിൽ സാറ ദൈവത്തോട് നന്ദി പറഞ്ഞു. കത്തെഴുതാനായി പേപ്പറും പേനയുമായി അവൾ ജനാലക്കരികിലിരുന്നു.  

കുഞ്ഞു സാറയെപോലെ സാന്തയെ കാണാനും സമ്മാനങ്ങൾ വാങ്ങാനും ആഗ്രഹിക്കുന്നവരാണ് എല്ലാ കുഞ്ഞുങ്ങളും. സാന്തയോട് വിശേഷങ്ങൾ പറഞ്ഞ് സാറയെപ്പോലെ നിരവധി കുട്ടികൾ ഇന്നും കത്തുകളും ഇ^മെയിലുകളും അയക്കുന്നുണ്ട്. സത്യത്തിൽ ആരാണീ സാൻറാക്ലോസ്​? ക്രിസ്​മസ്​ രാവിൽ മഞ്ഞുപോലെ തൂവെള്ള താടിയും കുടവയറും ചുവന്ന തൊപ്പിയുംെവച്ച് മാൻകുട്ടികൾ വലിക്കുന്ന സ്വർണനിറമുള്ള തേരിൽ കൈനിറയെ സമ്മാനപ്പൊതികളുമായി എത്തുന്നതാണ് സാൻറയെന്ന് നിങ്ങൾ പറയും. പക്ഷേ, സാൻറാക്ലോസ്​ എന്ന വ്യക്​തിയുടെ പിന്നിലെ കഥ എന്താണെന്ന് അറിയുമോ? നാലാം നൂറ്റാണ്ടിൽ ഏഷ്യാമൈനറിൽ ജീവിച്ചിരുന്ന വിശുദ്ധനായ ‘സെൻറ് നിക്കോളാസ്​’ എന്ന വ്യക്​തിയാണ് പിന്നീട് സാൻറാക്ലോസായി മാറിയത്. 19ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തോമസ്​ നാസ്​റ്റ്​ എന്ന കാർട്ടൂണിസ്​റ്റാണ് ‘എ വിസിറ്റ് ഫ്രം സെൻറ് നിക്കോളാസ്​’ എന്ന കവിതക്കുവേണ്ടി സാൻറാക്ലോസിെൻറ ഇന്നു നമ്മൾ കാണുന്ന രൂപം വരച്ചത്. ആ രൂപം പിന്നീട്​ നന്മയുടെയും സ്​നേഹത്തിെൻറയും പ്രതീകമായി കുട്ടികളിലേക്ക് ഇറങ്ങിച്ചെന്നതായാണ് ചരിത്രം. ഡച്ചുകോളനികളാണ് ലോകത്ത് ഇത് വ്യാപകമാക്കിയത്. ആംഗ്ലോ അമേരിക്കൻ പാരമ്പര്യമുള്ള നാടുകളിലും യൂറോപ്യൻ രാജ്യങ്ങളിലും സാൻറാക്ലോസിെൻറ വരവിന് പ്രത്യേകതയുണ്ട്. വീടുകളിലെ ചിമ്മിനികളിലൂടെ ആരുമറിയാതെ വരുന്ന സാൻറാ സമ്മാനങ്ങൾ വാരിവിതറി തിരിച്ചുപോകുന്നു എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ സാന്താ വരുന്ന ചിമ്മിനികൾ അലങ്കരിച്ച് മനോഹരമാക്കി കുട്ടികൾ കാത്തിരിക്കും. സാൻറയുടെ സമ്മാനങ്ങളെന്നോണം കുട്ടികൾക്ക് മാതാപിതാക്കൾ സമ്മാനങ്ങൾ നൽകുമ്പോൾ സാന്തയെന്ന ക്രിസ്​മസ്​ അപ്പൂപ്പൻ കുട്ടികൾക്കുമുന്നിൽ ഒരു മിത്ത് ആയി മാറുന്നു. 

ക്രിസ്​മസ്​
ഒരുപാടു കാലമായി നാം ക്രിസ്മസ്​ ആഘോഷിക്കുന്നുണ്ട്. ൈക്രസ്​തവ വിശ്വാസമനുസരിച്ച് യേശു ക്രിസ്​തുവിെൻറ ജന്മദിനമാണ് ക്രിസ്​മസ്​. ‘ക്രിസ്​തുവിെൻറ കുർബാന’ എന്നർഥംവരുന്ന ‘ക്രിസ്​റ്റമസ്​’ ‘മാസെ’ എന്നീ പദങ്ങളിൽനിന്നാണ് ‘ക്രിസ്​മസ്​’ ഉണ്ടാകുന്നത്. എന്നാൽ, ചരിത്രകാരന്മാർക്ക് ഇന്നും ക്രിസ്​തുവിെൻറ ശരിയായ ജന്മദിനം എന്നെന്ന കാര്യത്തിൽ വ്യക്​തമായ ധാരണയില്ല. എ.ഡി 336ൽ ആണ് ആദ്യമായി ക്രിസ്​മസ്​ ആഘോഷിച്ചതെന്ന് ചരിത്രം പറയുന്നു. പുരാതന റോമാ സാമ്രാജ്യത്തിെൻറ ചക്രവർത്തിയായ കോൺസ്​റ്റ​ൈൻറൻ ക്രിസ്​തുമതം സ്വീകരിച്ച ഡിസംബർ 25 മുതലാണ് റോമാ സാമ്രാജ്യത്തിലും സ്വാധീനമേഖലകളിലും ക്രിസ്​തുമതം വ്യാപകമായത്. അങ്ങനെ ഡിസംബർ 25ന് ക്രിസ്​തുവിെൻറ ജന്മദിനമായെന്നാണ് ഒരു വാദം. ശേഷം ജൂലിയസ്​ ഒന്നാമൻ മാർപാപ്പ ഈ ദിവസം ഔദ്യോഗികമായി ക്രിസ്​തുമസ്​ ദിനമായി പ്രഖ്യാപിച്ചു. കത്തോലിക്കർ, െപ്രാട്ടസ്​റ്റൻറ്, ഗ്രീക്ക് ഓർത്തഡോക്സ്​ സഭകൾ, റൂമേനിയൻ ഓർത്തഡോക്സ്​ സഭകൾ എന്നിവർ ഡിസംബർ 25 ക്രിസ്​തുമസ്​ ആഘോഷിക്കുമ്പോൾ പൗരസ്​ത്യ ക്രിസ്​ത്യൻസഭകളായ കോപ്റ്റിക്, റഷ്യൻ, സെർബിയൻ, മാസിഡോണിയൻ, ജോർജിയൻ സഭകളിൽ ജനുവരി ആറിനാണ് യേശുവിെൻറ ജന്മദിനം. അലങ്കാരങ്ങളും വിരുന്നുകളുമായി വിപുലമായാണ് മിക്കയിടങ്ങളിലും ക്രിസ്​മസ്​ ആഘോഷിക്കുന്നത്. ആചാരങ്ങൾ ദേശങ്ങൾക്കനുസരിച്ച് മാറുമെങ്കിലും പുൽക്കൂട്, ക്രിസ്​മസ്​ കരോൾ, ക്രിസ്​മസ്​ മരം, സമ്മാനപ്പൊതികൾ, ക്രിസ്​തുമസ്​ കാർഡുകൾ എന്നിവ പൊതുവായ ആഘോഷത്തി​െൻറ സവിശേഷതകളാണ്. 

ലാളിത്യത്തിെൻറ പാഠമായി പുൽക്കൂട്
മറിയത്തിന് പ്രസവസമയത്ത് മറ്റൊരിടത്തും അഭയം ലഭിക്കാതെ ബത്​ലഹേമിലെ കാലിത്തൊഴുത്തിൽ ലാളിത്യത്തിെൻറ പ്രതീകമായി ഉണ്ണിയേശു പിറന്നതിനെ അനുസ്​മരിച്ചാണ് പുൽക്കൂടുകൾ നിർമിക്കുന്നത്. ക്രിസ്​തുവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ഈ രീതി പ്രചാരത്തിലുണ്ട്. 1223ൽ വിശുദ്ധ ഫോൻസിസ്​ അസീസി ഒരുക്കിയ പുൽക്കൂട് പിന്നീട് ലോകമെമ്പാടും സ്വീകരിക്കപ്പെട്ടു. 

കരോൾ ഗാനങ്ങളുടെ രാത്രി
ക്രിസ്​മസിെൻറ വരവറിയിച്ച് വീടുകളിലേക്ക് എത്തുന്ന കൂട്ടായ്മകളാണ് ക്രിസ്​മസ്​ കരോളുകൾ. ശാന്തിയുടെയും സമാധാനത്തിെൻറയും സന്ദേശങ്ങളോടൊപ്പം മനോഹരമായ കരോൾ ഗാനങ്ങൾ, വേഷംകെട്ടിയ സാന്താക്ലോസുമാർ, സമ്മാനപ്പൊതികൾ എന്നിവയാണ് ക്രിസ്​തുമസ്​ കരോളിെൻറ പ്രത്യേകതകൾ. പാശ്ചാത്യ ക്രിസ്​ത്യൻ കരോൾ ഗാനങ്ങളിൽനിന്ന്​ പരിഭാഷപ്പെടുത്തിയതും അതുപോലെ ഏറ്റു പാടുന്നതുമൊ​െക്കയാണ്​ ഇവിടത്തെ കരോളുകളിലെ പ്രവണതകൾ. ‘സൈലൻറ് നൈറ്റ് ഹോളി നൈറ്റ്...’ എന്ന ഗാനത്തിനാണ് ലോകമെമ്പാടും സ്വീകാര്യത. മലയാളത്തിൽ ‘ശാന്തരാത്രി തിരുരാത്രി...’ എന്നാണ് ഈ ഗാനം ആലപിക്കുന്നത്. 

ക്രിസ്​മസ്​ നക്ഷത്രം
ക്രിസ്​തു ജനിച്ചപ്പോൾ കിഴക്കുനിന്ന് മൂന്ന് നക്ഷങ്ങൾ എത്തിയെന്നാണ്​ ​െഎതിഹ്യം. ഇതിനെ അനുസ്​മരിച്ചാണ് വീടുകളിൽ നക്ഷത്രങ്ങൾ തൂക്കി അലങ്കരിക്കുന്നത്. ചെറുതും വലുതുമായി വർണശബളബായ നക്ഷത്രവിളക്കുകൾ ഡിസംബർ ആദ്യവാരംതന്നെ പലവീടുകളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങും. ജാതി–മത ഭേദമന്യേ വീടുകളിൽ നിറയുന്ന ഈ നന്മയുടെ പ്രകാശം ഐക്യത്തിെൻറയും പ്രതീക്ഷയുടെയും പ്രതീകം കൂടിയാണ്. 

ക്രിസ്​മസ്​ കാർഡ്
നന്മയുടെയും സ്​നേഹത്തിെൻറയും സന്ദേശങ്ങൾ എഴുതിയ മനോഹരമായ ക്രിസ്മസ്​ കാർഡുകളാണ് ആഘോഷത്തിെൻറ മറ്റൊരു പ്രത്യേകത. 1843ൽ യു.കെയിലാണ് ക്രിസ്മസ്​ കാർഡുകൾ അയക്കുന്ന രീതി തുടങ്ങിവെച്ചത്. ഹെൻറി കോളാണ് ആദ്യത്തെ കാർഡ് അയക്കുന്നത്. ജോൺ കാൽക്കോട്ട് ഹോഴ്സ്ലി കാർഡിെൻറ ആദ്യത്തെ സ്രഷ്​ടാവായും പറയപ്പെടുന്നു. പ്രാദേശിക ചിത്രങ്ങളാണ് ആദ്യത്തെ കാർഡുകളിലുണ്ടായത്. പിന്നീട് കാലം മാറുന്നതിനനുസരിച്ച് കാർഡുകളുടെ കെട്ടിലും മട്ടിലും വിലയിലുമൊക്കെ വ്യത്യാസം വന്നു. ആധുനിക ആശയവിനിമയ ഉപാധികൾ വന്നെങ്കിലും കാർഡുകളോട് ഇന്നും എല്ലാവർക്കും ഒരു പ്രത്യേക പ്രിയമാണ്​. ജിഫ് ഫയലുകളിലും വാട്സാപ്പ്, ഫെയ്സ്​ബുക്ക് സന്ദേശങ്ങളായും ക്രിസ്​മസ്​ സ്നേഹം പങ്കുവെക്കുമെങ്കിലും കാർഡുകൾ കൂടി നൽകിയാലെ അത് പൂർണതയിലെത്തുന്നുള്ളൂ. 

ക്രിസ്​മസ്​ മരം
ശൈത്യകാലത്തിെൻറ പ്രതീതി സൃഷ്​ടിക്കുന്ന തരത്തിലാണ് ക്രിസ്​മസ്​ മരങ്ങൾ തയാറാക്കുന്നത്. പൈൻ മരങ്ങളാണ് ഇതിനുവേണ്ടി ഉപയോഗിക്കുന്നത്. വർണക്കടലാസുകളും മധുരപലഹാരങ്ങളുമൊക്കെ​െവച്ച് അലങ്കരിക്കുന്ന മരങ്ങളെ നന്മയുടെ ഫലങ്ങളായി കരുതുന്നു. ജർമൻകാരുടെ സംഭാവനയാണ് ക്രിസ്​മസ്​ മരം. എട്ടാം നൂറ്റാണ്ടിലാണ് ഈ രീതി ആരംഭിച്ചതെന്നും പറയപ്പെടുന്നു. പിരമിഡ് ആകൃതിയിൽ നിർമിക്കുന്ന മരങ്ങളിൽ സമ്മാനപ്പൊതികൾ ​വെക്കുന്ന പ്രവണതയും ഇപ്പോൾ നിലവിലുണ്ട്. 

വിഭവസമൃദ്ധം ക്രിസ്മസ്​ ദിനം
ഭക്ഷണങ്ങൾക്കുണ്ട് ക്രിസ്മസി​െൻറതായ ചില പ്രത്യേകതകൾ. വൈനും കേക്കുമാണ് ക്രിസ്​മസ്​ ദിനങ്ങളിലെ താരം. പല രുചിക്കൂട്ടുകളിൽ തയാർചെയ്യുന്ന കേക്കുകളും വൈനുകളും പരസ്​പരം പങ്കുവെക്കുന്നതാണ് പ്രധാന ആഘോഷം. ക്രിസ്മസ്​ ആയാൽ മധുരപലഹാരങ്ങളും കേക്കുകളുംകൊണ്ട് കടകൾ നിറയും. ആശംസകളും സന്ദേശങ്ങളും എഴുതുന്ന പല രൂപത്തിലും വലുപ്പത്തിലുമുള്ള കേക്കുകൾ ഇന്ന്​ വിപണിയിൽ ലഭ്യമാണ്. വ്യത്യസ്​ത രുചികൾ ക്രിസ്​മസിന്​ തീൻമേശയിൽ നിറയും. ഒന്നിച്ചുകൂടി പങ്കു​വെച്ച്​ കഴിക്കുന്നതിലാണ് പലരുടെയും ക്രിസ്​മസ്​ സന്തോഷം.  


ക്രിസ്​മസ്​ ആഘോഷങ്ങളുടെ പ്രചാരത്തിൽ സാഹിത്യത്തിനും സിനിമക്കും വലിയ പങ്കുണ്ട്.
ക്രിസ്​മസ്​ പ്രമേയമാക്കിയ ചില സാഹിത്യ കൃതികളിതാ:

ഹെർക്ക്യൂൾ പൈററ്റ്സ്​ ക്രിസ്​മസ്​ 
–അഗതാ ക്രിസ്​റ്റി
ദ ബാറ്റിൽ ഓഫ് ലൈഫ്, എ ക്രിസ്​മസ്​ കരോൾ, –ചാൾസ്​ ഡിക്കൻസ്​
ദ ഹൺഡ്രഡ് ഇയർ ക്രിസ്​മസ്​ 
– ഡേവിഡ് മോറൽ 
ദ ക്രിസ്​മസ്​ സ്​റ്റോറീസ്​ 
– ആൻ പെറി
ദ ബേർഡ്സ്​ ക്രിസ്​മസ്​ കരോൾ 
– കെയ്റ്റ് ഡഗ്ലസ്​ വിഗിൻ