പുസ്തക വെളിച്ചം
നൂറ്റൊന്നു കിരണങ്ങൾ
  • പ്രഫ. എം. ഹരിദാസ്
  • 11:38 AM
  • 07/7/2017

ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഭാ​ര​തീ​യ സാ​ഹി​ത്യ​കാ​ര​ന്മാ​രി​ൽ ഏ​റ്റ​വും വി​ഖ്യാ​ത​നാ​യ ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ ക​വി​യും ഋ​ഷി​യും ചേ​ർ​ന്ന സ​വി​ശേ​ഷ വ്യ​ക്​​തി​ത്വ​ത്തി​നു​ട​മ​യാ​ണ് (ബം​ഗാ​ളി ഭാ​ഷ​യി​ലെ ര​ബീ​ന്ദ്ര​നാ​ഥ ടാ​​ഗോ​ർ എ​ന്ന നാ​മം മ​റ്റ്​ ഭാ​ഷ​ക​ളി​ൽ ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ എ​ന്നാ​യി മാ​റു​ന്ന​ത് അ​നു​വ​ദ​നീ​യ​മാ​ണ്). ത​െ​ൻ​റ അ​നു​ഗൃ​ഹീ​ത തൂ​ലി​ക​കൊ​ണ്ട് ബം​ഗാ​ളി സാ​ഹി​ത്യ​ത്തി​ലെ ക​വി​ത, നോ​വ​ൽ, നാ​ട​കം, ചെ​റു​ക​ഥ, ആ​ത്മ​ക​ഥ, സാ​ഹി​ത്യ​പ​ഠ​നം, പ്ര​ബ​ന്ധ​ങ്ങ​ൾ, ഗാ​ന​ങ്ങ​ൾ തു​ട​ങ്ങി മി​ക്ക ശാ​ഖ​ക​ളും ടാ​ഗോ​ർ സ​മ്പ​ന്ന​മാ​ക്കി. ര​ണ്ടാ​യി​ര​ത്തോ​ളം ഗീ​ത​ങ്ങ​ൾ എ​ഴു​തി ചി​ട്ട​പ്പെ​ടു​ത്തി​യ അ​ദ്ദേ​ഹം ‘ര​ബീ​ന്ദ്ര​സം​ഗീ​തം’ എ​ന്നൊ​രു സം​ഗീ​ത​ശാ​ഖ​ക്കു​ത​ന്നെ ജ​ന്മം​ന​ൽ​കി. ജീ​വി​ത സാ​യാ​ഹ്ന​ത്തി​ൽ ചി​ത്ര​ക​ല​യി​ൽ താ​ൽ​പ​ര്യം വ​ള​ർ​ത്തി​യ അ​ദ്ദേ​ഹം  ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ചി​ത്ര​ങ്ങ​ളും വ​ര​ച്ചു. വി​പു​ല​വും സ​മ്പ​ന്ന​വു​മാ​യ ടാ​ഗോ​ർ സാ​ഹി​ത്യ​ത്തി​െ​ൻ​റ വ​ലി​യൊ​രു പ​ങ്ക് പു​ത്തേ​ഴ​ത്ത് രാ​മ​ൻ മേ​നോ​ൻ, വി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ, കെ.​സി. പി​ള്ള, ബി. ​ക​ല്യാ​ണി​യ​മ്മ, ഡോ. ​കെ.​എം. ജോ​ർ​ജ് തു​ട​ങ്ങി​യ പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്മാ​ർ നേ​ര​​േത്ത​ത​ന്നെ മ​ല​യാ​ള​ത്തി​ലേ​ക്ക് മൊ​ഴി​മാ​റ്റം ചെ​യ്​​തി​ട്ടു​ണ്ട്. ഗാ​ന്ധി​ജി, നെ​ഹ്​​റു തു​ട​ങ്ങി സ​മ​കാ​ലി​ക​രാ​യ ഇ​ന്ത്യ​ൻ നേ​താ​ക്ക​ളോ​ടെ​ല്ലാം ഉ​റ്റ​ബ​ന്ധം പു​ല​ർ​ത്തി​യി​രു​ന്ന ടാ​ഗോ​റി​നെ വി​ശ്വ​പൗ​ര​ൻ എ​ന്നാ​ണ് വി​ശേ​ഷി​പ്പി​ക്കാ​റ്.
ക​ഥാ​കാ​വ്യ​ങ്ങ​ളും ഭാ​വ​ഗീ​ത​ങ്ങ​ളു​മ​ട​ക്കം ആ​യി​ര​ത്തി​ല​ധി​കം ക​വി​ത​ക​ൾ ടാ​ഗോ​ർ എ​ഴു​തി​യി​ട്ടു​ണ്ട്. നി​ര​വ​ധി സ​മാ​ഹാ​ര​ങ്ങ​ളാ​യാ​ണ് അ​വ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഓ​രോ സ​മാ​ഹാ​ര​ത്തി​ൽ​നി​ന്നും അ​ഞ്ചോ ആ​റോ വീ​തം എ​ന്ന ക​ണ​ക്കി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ക​വി​ത​ക​ൾ കാ​ല​ക്ര​മം അ​നു​സ​രി​ച്ച് ചേ​ർ​ത്താ​ണ് ‘101 കി​ര​ണ​ങ്ങ​ൾ’ എ​ന്ന കൃ​തി കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ബം​ഗാ​ളി പ​ണ്ഡി​ത​നും കേ​ന്ദ്ര​മ​ന്ത്രി​യും ആ​യി​രു​ന്ന  ഹു​മ​യൂ​ൺ ക​ബീ​ർ ആ​ണ് കൃ​തി​ക്ക് ആ​മു​ഖം എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇ​രു​പ​ത്തി​ര​ണ്ടാം വ​യ​സ്സി​ൽ 1882-ൽ ​എ​ഴു​തി​യ ക​വി​ത മു​ത​ൽ എ​ൺ​പ​താം വ​യ​സ്സി​ൽ എ​ഴു​തി​യ ഒ​മ്പ​ത് ക​വി​ത​ക​ൾ​വ​രെ ഇ​തി​ലു​ണ്ട്.
ക​വി ക​വി​ത​ക്ക് വി​ഷ​യ​മാ​ക്കി​യ പ്ര​കൃ​തി​ലാ​വ​ണ്യ​ത്തോ​ടു​ള്ള ആ​രാ​ധ​ന, മ​നു​ഷ്യ​ർ​ക്കി​ട​യി​ലെ സ്നേ​ഹം, ഈ​ശ്വ​രാ​നു​ഭൂ​തി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം, ജീ​വി​ത​ദ​ർ​ശ​നം തു​ട​ങ്ങി​യ​വ​യെ​ല്ലാം ഈ ​സ​മാ​ഹാ​ര​ത്തി​ലെ ര​ച​ന​ക​ളി​ൽ  ക​ണ്ടെ​ത്താം. കാ​വ്യാ​ത്മ​ക​ശൈ​ലി, ലാ​ളി​ത്യം, കാ​വ്യ​ശി​ൽ​പ​ത്തി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി ടാ​ഗോ​ർ ക​വി​ത​യു​ടെ ര​ച​നാ സ​വി​ശേ​ഷ​ത​ക​ൾ​ക്കു​ള്ള  മാ​തൃ​ക​ക​ളും ഇ​തി​ലു​ണ്ട്. ഭാ​വ​ഗാ​ന​ങ്ങ​ൾ​ക്കാ​ണ് മു​ൻ​തൂ​ക്ക​മെ​ങ്കി​ലും  പ​ര​മ്പ​രാ​ഗ​ത​മാ​യ വി​ഷ​യ​ങ്ങ​ളും സ​ന്ദ​ർ​ഭ​ങ്ങ​ളും ആ​ധാ​ര​മാ​ക്കി ര​ചി​ക്ക​പ്പെ​ട്ട ക​വി​ത​ക​ളും ഉ​ൾ​പ്പെ​ടു​ത്ത​പ്പെ​ട്ടി​രി​ക്കു​ന്നു. കാ​ളി​ദാ​സ​െ​ൻ​റ മേ​ഘ​സ​ന്ദേ​ശ​ത്തെ സ്മ​രി​ച്ചു​കൊ​ണ്ട്, ഏ​ത് കാ​ല​ഘ​ട്ട​ത്തേ​യും കാ​മി​യു​ടെ ചി​ന്ത​ക​ൾ ആ​വി​ഷ്ക​രി​ക്കു​ന്ന ‘മേ​ഘ​ദൂ​തം’, ഇ​തി​ഹാ​സ​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്ന അ​ഹ​ല്യ​ക്ക് പു​തി​യ അ​ർ​ഥ​ക​ൽ​പ​ന​ക​ൾ ക​ണ്ടെ​ത്തു​ന്ന ‘അ​ഹ​ല്യ’, വേ​ർ​പാ​ടി​െ​ൻ​റ​യും യാ​ത്ര​പി​രി​യ​ലി​െ​ൻ​റ​യും ഭാ​വം ആ​വി​ഷ്ക​രി​ക്കു​ന്ന ‘ര​ണ്ടു​പ​ക്ഷി’, ക​ച​ദേ​വ​യാ​നീ​ക​ഥ​യെ വി​ഷ​യ​മാ​ക്കി എ​ഴു​തി​യ ‘യാ​ത്രാ​ശാ​പം’ എ​ന്ന ദീ​ർ​ഘ​ക​വി​ത. ക​ർ​ണ​നും കു​ന്തി​യും ത​മ്മി​ൽ ഗം​ഗാ ന​ദീ​തീ​ര​ത്തു​വെ​ച്ചു​ണ്ടാ​യ സം​ഭാ​ഷ​ണം ചി​ത്രീ​ക​രി​ക്കു​ന്ന ‘ക​ർ​ണ​നും കു​ന്തി​യും...’ എ​ന്നി​ങ്ങ​നെ വി​ഷ​യ വൈ​വി​ധ്യം​കൊ​ണ്ടും ആ​വി​ഷ്ക​ര​ണ വൈ​ചി​ത്ര്യം​കൊ​ണ്ടും വാ​യ​ന​ക്കാ​ര​നെ വി​രു​ന്നൂ​ട്ടു​ന്ന ക​വി​ത​ക​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ‘101 കി​ര​ണ​ങ്ങ​ൾ’. ടാ​ഗോ​റി​െ​ൻ​റ ക​വി​ത​യി​ൽ സ്വ​ന്തം മ​ന​സ്സ് സ​മ​ർ​പ്പി​ച്ച് ഗീ​താ​ഞ്ജ​ലി അ​തി മ​നോ​ഹ​ര​മാ​യി മ​ല​യാ​ളീ​ക​രി​ച്ച മ​ഹാ​ക​വി ജി. ​ശ​ങ്ക​ര​ക്കു​റു​പ്പ് ത​ന്നെ​യാ​ണ് ഈ ​ക​വി​ത​ക​ൾ വി​വ​ർ​ത്ത​നം ചെ​യ്ത​ത് എ​ന്ന​ത്, എ​ടു​ത്തു പ​റ​യേ​ണ്ട കാ​ര്യ​മാ​ണ്. ക​വി​ത​ക​ളു​ടെ ഗൗ​ര​വം ചോ​രാ​തെ, കാ​വ്യ​സൗ​ന്ദ​ര്യ​ത്തി​ന് മ​ങ്ങ​ലേ​ൽ​പി​ക്കാ​തെ, വി​വ​ർ​ത്ത​ന​ത്തി​െ​ൻറ കൃ​​ത്രി​മ​ത്വം ബാ​ധി​ക്കാ​തെ മൗ​ലി​ക​ങ്ങ​ളാ​യ മ​ല​യാ​ള ക​വി​ത​ക​ളാ​ണെ​ന്ന തോ​ന്ന​ൽ സൃ​ഷ്​​ടി​ക്കാ​ൻ ജീ​യെ​പ്പോ​ലെ മ​റ്റ് ഏ​ത് വി​വ​ർ​ത്ത​ക​ന് ക​ഴി​യും!.
 

ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​ർ
ജീ​വി​ത​രേ​ഖ
ജ​ന​നം: 1861​മേ​യ് ഏ​ഴ്, കൊ​ൽ​ക്ക​ത്ത​യി​ലെ 
ജൊ​റോ ഷോ​ങ്കോ​വി​ൽ
പ​ദ​വി​ക​ൾ: സാ​ഹി​ത്യ​കാ​ര​ൻ, വി​ദ്യാ​ഭ്യാ​സ 
പ്ര​വ​ർ​ത്ത​ക​ൻ, സം​ഗീ​ത​കാ​ര​ൻ, ചി​ത്ര​കാ​ര​ൻ, 
അ​ഭി​നേ​താ​വ്, ത​ത്ത്വ​ചി​ന്ത​ക​ൻ
കൃ​തി​ക​ൾ: ഗീ​താ​ഞ്ജ​ലി​യ​ട​ക്കം ക​വി​താ​സ​മാ​ഹാ​ര​ങ്ങ​ൾ, വാ​ല്​മീ​കി പ്ര​തി​ഭ, ച​ണ്ഡാ​ലി​ക മു​ക്ത​ധാ​ര, ചി​ത്രാം​ഗ​ദ അ​ട​ക്കം നാ​ട​ക​ങ്ങ​ൾ, ഗോ​റ, ഘ​രേ ബാ​ഹ​രേ, ച​തു​ര​ധ്യാ​യ്, നൗ​കാ സു​ബി തു​ട​ങ്ങി അ​നേ​കം നോ​വ​ലു​ക​ൾ, കാ​ബൂ​ളി​വാ​ല, പോ​സ്​​റ്റ്​​മാ​ൻ തു​ട​ങ്ങി അ​നേ​കം ചെ​റു​ക​ഥ​ക​ൾ, പ്ര​ബ​ന്ധ​ങ്ങ​ൾ, ആ​ത്മ​ക​ഥാ​രൂ​പ​മു​ള്ള കൃ​തി​ക​ൾ, സാ​ഹി​ത്യ പ​ഠ​ന​ങ്ങ​ൾ. അ​നേ​കം ഗാ​ന​ങ്ങ​ൾ.
പു​ര​സ്കാ​രം: സാ​ഹി​ത്യ​ത്തി​നു​ള്ള 1913ലെ 
​നൊ​േ​ബ​ൽ പ്രൈ​സ്.
ച​ര​മം: 1941 ആ​ഗ​സ്​​റ്റ്​ ഏ​ഴ്​