Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightAdventurechevron_rightകര്‍ലാട് അഡ്വഞ്ച്വര്‍...

കര്‍ലാട് അഡ്വഞ്ച്വര്‍ ക്യാമ്പിലെ വിശേഷങ്ങള്‍..

text_fields
bookmark_border
കര്‍ലാട് അഡ്വഞ്ച്വര്‍ ക്യാമ്പിലെ വിശേഷങ്ങള്‍..
cancel

വയനാട്ടിലത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് ഇനി കര്‍ലാടിലെ പുത്തന്‍ വിസ്മയങ്ങളും ആവോളം ആസ്വദിക്കാം. ആരാലും ശ്രദ്ധിക്കപെടാതെ കിടന്നിരുന്ന വയനാട്ടിലെ കര്‍ലാട് തടാകം ഇന്ന് ആകെ മാറി. ഇപ്പോള്‍ കര്‍ലാട് തടാകത്തിന്‍െറ മാറിലൂടെ കയാക്കുകളില്‍ ഉല്ലസിക്കാം.. തടാകത്തിന് കുറുകെ ഉയരത്തില്‍ സിപ് ലൈനിലൂടെ പറക്കാം... ഒപ്പം രാത്രിയില്‍ തടാകത്തിന്‍െറ മനോഹാര്യത ആസ്വദിച്ച് പ്രകൃതിയോട് ചേര്‍ന്ന് ടെന്‍റുകളില്‍ രാപാര്‍ക്കാം. സാഹസിക വിനോദസഞ്ചാരത്തിന് പുതിയ വയനാടന്‍ മാതൃക തീര്‍ക്കുകയാണ് കര്‍ലാട് തടാകവും പരിസരവും. ആസ്വദിക്കാന്‍ ഏറെയുണ്ട് കര്‍ലാടില്‍.. അറിയാം കര്‍ലാടിനെ ഒപ്പം അവിടത്തെ വിശേഷങ്ങളും.. 


വയനാട്ടിലത്തെുന്ന വിനോദസഞ്ചാരികള്‍ക്ക് രാത്രിയില്‍ താമസിച്ചുകൊണ്ട് ആസ്വദിക്കാന്‍ പറ്റിയ സ്ഥലമില്ളെന്നത് പ്രധാന പോരായ്മയായിരുന്നു.  എടക്കല്‍ ഗുഹയില്‍ വൈകിട്ട് നാലുവരെയാണ് പ്രവേശനം. കൂടാതെ തിങ്കളാഴ്ച അവധിയുമാണ്. കുറുവാദ്വീപിലും വൈകിട്ടുവരെയായി പ്രവേശനം നിജപെടുത്തിയിട്ടുണ്ട്. മീന്‍മുട്ടി, സൂചിപ്പാറ, പൂക്കോട് എന്നിവിടങ്ങളിലും നിശ്ചിതസമയം കഴിഞ്ഞാല്‍ പ്രവേശനമില്ല. ഒപ്പം വെള്ളചാട്ടങ്ങള്‍ പലപ്പോഴാണ് അടച്ചിടുന്നതും സഞ്ചാരികളെ നിരാശരാക്കുന്നു. വേനല്‍ കനത്തതോടെ മുത്തങ്ങയിലും കാര്യമായി സഞ്ചാരികളെ ആകര്‍ഷിക്കാനാകുന്നില്ല. ഇതെല്ലാം മുന്നില്‍ കണ്ടാണ് സാഹസിക സഞ്ചാരത്തിന്‍െറ പുത്തന്‍ മാതൃകയുമായി കര്‍ലാട് അഡ്വഞ്ച്വര്‍ ക്യാമ്പ് ആരംഭിക്കുന്നത്. അടുത്തകാലത്തുവരെ കല്‍പറ്റ പടിഞ്ഞാറത്തറക്ക് സമീപമുള്ള കര്‍ലാട് തടാകം വയനാടിന്‍െറ ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ചിരുന്നില്ല. അവഗണനയുടെ വക്കിലായിരുന്ന ഈ തടാകത്തിന് ജില്ലാ ഭരണകൂടത്തിന്‍െറയും  ഡി.ടി.പി.സിയുടെയും ഇടപെടലാണ് പുനര്‍ജന്മം നല്‍കിയത്. 

കാടുപിടിച്ചുകിടന്നിരുന്ന കര്‍ലാട് തടാകത്തിന്‍െറ പരിസരം മോടിപിടിപ്പിച്ചു. ഹാളും  കെട്ടിടവും മോടിപിടിപ്പിച്ചു. ടെന്‍റുകളും കോട്ടേജുകളും സ്ഥാപിച്ചു. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി സിപ് ലൈന്‍ റൈഡ്, കയാക്കിങ് ബോട്ടിങ്, പെഡല്‍ ബോട്ടിങ്, തുഴ ബോട്ട്, റോക്ക് കൈ്ളബിങ് തുടങ്ങിയവ ആരംഭിച്ചു. ഡി.ടി.പി.സിയുമായി ചേര്‍ന്ന ഡെല്‍ഹിയിലുള്ള ടെക്സോള്‍ എനര്‍ജി കമ്പനിയാണ് ഇവിടത്തെ നവീകരണം പ്രവൃത്തികള്‍ ഏറ്റെടുത്തിരിക്കുന്നത്. ടിക്കറ്റ് നിരക്കിന്‍െറ നിശ്ചിത ശതമാനം ഈ എന്‍ജിനീയേഴ്സ് പ്രൊക്യൂയര്‍ഡ് കണ്‍സള്‍ട്ടന്‍സിക്കായിരിക്കും. കോഴിക്കോട്- മാനന്തവാടി റോഡില്‍ പടിഞ്ഞാറത്തറക്ക് സമീപമാണ് സമുദ്രനിരപ്പില്‍ നിന്നും 1200 മീറ്റര്‍ ഉയരത്തിലുള്ള കര്‍ലാട് വയനാട്അഡ്വഞ്ചര്‍ ക്യാംപ് സ്ഥിതി ചെയ്യുന്നത്. കര്‍ലാടിനെ ചുറ്റിപ്പറ്റിയാണ് സാഹസിക വിനോദസഞ്ചാര പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ക്യാംപിലത്തെുന്ന ടീമുകള്‍ക്കായി പ്രത്യേക പാക്കേജുകളും ലഭ്യമാക്കും. കോളജ് ടീം, ഓഫീസ് സംഘം, തുടങ്ങിയ ടീമുകള്‍ക്കും പ്രത്യേക കിഴിവും ലഭിക്കും.

വര്‍ഷത്തില്‍ 360 ദിവസവും തുറന്നു പ്രവൃത്തിക്കുന്ന തരത്തിലാണ് കര്‍ലാട് അഡ്വഞ്ചര്‍ ക്യാംപ് സജ്ജീകരിച്ചിരിക്കുന്നത്. ഹര്‍ത്താല്‍ പോലുള്ള പെട്ടെന്നുള്ള പ്രശ്നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ വിശേഷദിവസങ്ങളിലും ഇവിടെ തുറന്നു പ്രവൃത്തിക്കും. മാര്‍ച്ച് ഏഴിനാണ് കര്‍ലാട് അഡ്വഞ്ച്വര്‍ ക്യാംപ് സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തത്. 
രാത്രി താമസത്തിനായി പത്തു ടെന്‍റുകളും നാലു മണ്ണ് ക്വട്ടേജുകളും സ്ഥാപിച്ചിട്ടുണ്ട്. റെസ്റ്റോറന്‍റിന്‍െറ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. രാത്രിയും തങ്ങാന്‍ കഴിയുന്നവിധം വൈകാതെ  ക്യാംപ് സജ്ജമാകും.  എട്ടുമണി മുതല്‍ വൈകുന്നേരം അഞ്ചുമണിവരെയാണ് നിലവില്‍ പ്രവേശനം. ഭക്ഷണ താമസ സൗകര്യം കൂടി സജ്ജമാകുന്നതോടെ ടീമുകളായി എത്തുന്നവര്‍ക്ക് കര്‍ലാടില്‍ രാത്രിയും ആഘോഷമാക്കാം. നിലവില്‍ സിപ് ലെയ്ന്‍ റൈഡ്, റോക്ക് കൈ്ളബിങ്, കയാക്കിങ്, പെഡല്‍ ബോട്ട് (രണ്ട് സീറ്റ്, നാലു സീറ്റ്), റോ ബോട്ട്,  സോര്‍ബിങ് ബോള്‍ തുടങ്ങിയവ ആസ്വദിക്കാം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. വിദേശികള്‍ക്ക് ഇത് യഥാക്രമം 60 രൂപയും 20 രൂപയുമായിരിക്കും. പ്രൊഫഷനല്‍ ക്യാമറക്ക്് 100 രൂപയും പ്രൊഫഷനല്‍ വീഡിയോ ക്യാമറക്ക് 200 രൂപയുമാണ് ഫീസ്. കൂടാതെ ഒരോ ആക്ടിവിറ്റിക്കും പ്രത്യേക ടിക്കറ്റ് എടുക്കണം.  നിരക്കുകള്‍ : സിപ്്ലെയ്ന്‍- 290, കയാക്കിങ്- 230, റോക്ക് കൈ്ളബിങ്- 115, പെഡല്‍ ബോട്ട്-രണ്ട് സീറ്റ്- 100, പെഡല്‍ ബോട്ട് -നാല് സീറ്റ്- 200, റോ ബോട്ട്- 400. 


ആര്‍ച്ചറി, പെയിന്‍റ് ബോള്‍, ആംഗിളിങ്, ഹ്യുമന്‍ സ്ളിങ്ഷൂട്ട്, ഇന്‍ഡോര്‍ ഗെയിംസ് (ചെസ്, കാംരസ്), ബാണാസുര മലയിലേക്ക് ട്രക്കിങ്, ബോണ്‍ ഫയര്‍ ബാര്‍ബേക്യൂ നൈറ്റ്, ഗ്രാമങ്ങളെ അറിയാനായി ആദിവാസി ഊരിലേക്ക് യാത്ര, കമാന്‍ഡര്‍, ബര്‍മ്മ ബ്രിഡ്ജ് തുടങ്ങി ആക്ടിവിറ്റീസും വൈകാതെ ആരംഭിക്കും. തീര്‍ത്തും പരിസ്ഥിതി സൗഹാര്‍ദ്ദമായാണ് കര്‍ലാട്ടെ ക്യാംപ് പ്രവൃത്തിക്കുന്നത്.  പ്ളാസ്റ്റിക് വലിച്ചെറിയാനോ പരിസരം മലിനമാക്കാനോ പാടില്ല. ഏറ്റവും കൂടുതല്‍ സഞ്ചാരികളെ  ആകര്‍ഷിക്കുന്നത് കര്‍ലാടിനെ സിപ് ലെയ്ന്‍ തന്നെയാണ്. 250 മീറ്റര്‍ നീളത്തിലുള്ള വയര്‍ റോപിലൂടെ തടാകത്തിന് കുറുകെ പറക്കാം. ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു സൗകര്യം ഏര്‍പെടുത്തുന്നത്. നവീകരിച്ച കര്‍ലാട് തടാകം തുറന്നശേഷം പരീക്ഷ സമയത്തും നൂറുകണക്കിന് പേരാണ് എത്തുന്നത്. മാര്‍ച്ച് 12ന് ശനിയാഴ്ച 44000 രൂപയും 13ന് 68075 രൂപയുമാണ് ഇവിടത്തെ കളക്ഷന്‍. മികച്ച സൗകര്യവും ആസ്വദിക്കാന്‍ ഒട്ടേറെ ആക്ടിവിറ്റീസും ഒരുക്കിയാല്‍ സഞ്ചാരികള്‍ ഏതുസമയത്തും എത്തുമെന്നാണ് കര്‍ലാട് സാക്ഷ്യപെടുത്തുന്നത്. ഏട്ടേക്കര്‍ വെള്ളവും മൂന്നേക്കര്‍ കരയുമുള്ള കര്‍ലാട് ഇനിയും ഒട്ടേറ പദ്ധതികള്‍ വിഭാവനം ചെയ്തിട്ടുണ്ട്. കര്‍ലാട് അഡ്വഞ്ചര്‍ ക്യാംപിലെ ആക്ടിവിറ്റീസിന് പുറമെ ടെക്സോള്‍ എനര്‍ജി നേരിട്ട് നടപ്പാക്കുന്ന സ്വകാര്യ അഡ്വഞ്ചര്‍ പദ്ധതികളും ആവിഷ്കരിക്കുന്നുണ്ട്.

കര്‍ലാട് തടാകത്തിന് സമീപമുള്ള സ്ഥലത്ത് തന്നെ കോഡ്  ബൈക്ക്, എ,ടി.വി. ബൈക്ക്, മഡ് റെയ്സ്, ഓഫ് റോഡ് ട്രാക്ക് തുടങ്ങിയവ ആരംഭിക്കും. ഓഫ് റോഡ് മത്സരങ്ങള്‍ക്കുള്ള സ്ഥിരം ട്രാക്കും ഇവിടെയൊരുക്കും. കര്‍ലാടിനെ വയനാടിന്‍െറ അഡ്വഞ്ചര്‍ ടൂറിസത്തിന്‍െറ പ്രഥമകേന്ദ്രമാക്കുകയാണ് ലക്ഷ്യം. കോഴിക്കോടുനിന്നും 80 കിലോമീറ്ററും മൈസൂരില്‍ നിന്നും 110 കിലോമീറ്ററും സഞ്ചരിച്ചാല്‍ കര്‍ലാടിലെ വയനാട് അഡ്വഞ്ചര്‍ ക്യാംപിലത്തൊം. കോഴിക്കോട് നിന്ന് വൈത്തിരി- പൊഴുതന- പത്താം മൈല്‍ വഴി കര്‍ലാടിലത്തൊം. മൈസൂരില്‍ നിന്നാണെങ്കില്‍ മൈസൂര്‍- ഗുണ്ടല്‍പേട്ട- സുല്‍ത്താന്‍ ബത്തേരി- കല്‍പറ്റ- പടിഞ്ഞാറത്തറ റോഡ്-  കാവുംമന്ദം- എച്ച്.എസ്. ജംഗ്ഷന്‍ വഴി കര്‍ലാടിലത്തൊം. മൈസൂര്‍ -എച്ച്.ഡി. കോട്ട- ഗോണിക്കുപ്പ- കുട്ട- മാനന്തവാടി- പടിഞ്ഞാറത്തറ- കര്‍ലാട് വഴിയും അഡ്വഞ്ചര്‍ ക്യാപിലത്തൊം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് : www. wayanadadventurecamp.com, www.facebook.com/wayanadadventurecamp

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karlad
Next Story