Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ ആപിൽ ഇനി...

വാട്​സ്​ ആപിൽ ഇനി കച്ചവടവും; ബിസിനസ്​ ആപ്​ പുറത്തിറങ്ങി

text_fields
bookmark_border
whats app business
cancel

വാട്​സ്​ ആപിൽ നിന്ന്​ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കമ്പനിയുടെ ബിസിനസ്​ ആപ്​ പുറത്തിറങ്ങി. തെരഞ്ഞെടുത്ത രാജ്യങ്ങളിലാണ്​ പുതിയ ആപ്​ ലഭ്യമാവുക. കമ്പനികൾക്ക്​ അവരുടെ ഒാഫറുകളും മറ്റ്​ വിവരങ്ങളും ഉപയോക്​താക്കളിലേക്ക്​ നേരിട്ട്​ എത്തിക്കാനുള്ള സംവിധാനമാണ്​ കമ്പനിയുടെ ബിസിനസ്​ ആപ്​ നൽകുന്നത്​. 

കമ്പനിയെ സംബന്ധിക്കുന്ന ഇമെയിൽ, വെബ്​സൈറ്റ്​, വിലാസം എന്നിവ നൽകി ആർക്കും വാട്​സ്​ ആപ്​ ബിസിനസ്​ ആപി​​െൻറ ഭാഗമാവാം. ഇതിന്​ മുമ്പ്​ വാട്​സ്​ ആപി​​െൻറ പരിശോധന കൂടി ഉണ്ടാകും. ഇതിന്​ ശേഷം ഉപയോക്​താക്കളുമായി വളരെ എളുപ്പത്തിൽ സംവേദിക്കുന്നതിനുള്ള സൗകര്യമാണ്​ ബിസിനസ്​ ആപ്​ നൽകുന്നത്​. ഉപഭോക്​താവി​​െൻറ ചോദ്യങ്ങൾക്ക്​ എളുപ്പത്തിൽ മറുപടി നൽകാൻ സഹായിക്കുന്ന ക്വുക്ക്​ റിപ്ലേ ഉൾപ്പടെയുള്ള സേവനങ്ങൾ ബിസിനസിൽ ആപിൽ ലഭ്യമാകും.

ആദ്യഘട്ടത്തിൽ യു.എസ്​, യു.കെ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും വാട്​സ്​ ആപ്​ ബിസിനസി​​െൻറ സേവനം ലഭ്യമാവുക. പിന്നീട്​ ആഗോളതലത്തിൽ വാട്​സ്​ ആപ്​ ബിസിനസ്​പുറത്തിറങ്ങും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whats appmalayalam newsbusiness appTechnology News
News Summary - WhatsApp officially launches its app for businesses in select markets-Technology
Next Story