Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഡീലിറ്റ്​ ചെയ്​ത...

ഡീലിറ്റ്​ ചെയ്​ത വാട്​സ്​ ആപ്​ സന്ദേശങ്ങൾ വായിക്കാം

text_fields
bookmark_border
whatsapp-new-feature
cancel

കാലിഫോർണിയ: അയച്ച സന്ദേശങ്ങൾ തിരികെ വിളിക്കാൻ കഴിയുന്ന ഡിലീറ്റ്​ ഫോർ എവരി വൺ ഫീച്ചർ വാട്​സ്​ ആപ്​ അവതരിപ്പിച്ചിട്ട്​ അധിക നാളുകളായിട്ടില്ല. എന്നാൽ, ഇത്തരത്തിൽ പിൻവലിച്ച വാട്​സ്​ ആപ്​ സന്ദേശങ്ങൾ വീണ്ടും വായിക്കാൻ കഴിയുമെന്നാണ്​ ​പുതിയ വാർത്തകൾ. സ്​പാനിഷ്​ ആൻഡ്രോയിഡ്​ ബ്ലോഗായ ആൻഡ്രോയിഡ്​ ജെഫാണ്​ ഇതുസംബന്ധിച്ച നിർണായക വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്​. 

ആൻഡ്രോയിഡ്​ ന്യൂഗട്ടിന്​ മുകളിലുള്ള ഫോണുകളിലാണ്​ ഇത്തരത്തിൽ സന്ദേശങ്ങൾ വായിക്കാൻ കഴിയുക. ഗൂഗ്​ൾ ​പ്ലേ സ്​റ്റോറിൽ നിന്ന്​ ലഭിക്കുന്ന ആപ്​ ആയ നോട്ടിഫിക്കേഷൻ ഹിസ്​റ്ററിയാണ്​ ഇതിന്​ സഹായിക്കുന്നത്​.

വീഡിയോ ചിത്ര സന്ദേശങ്ങൾ ഉൾപ്പെടുന്ന മൾട്ടീമിഡിയ സന്ദേശങ്ങൾ ഇത്തരത്തിൽ കാണാൻ സാധിക്കില്ല. നോവ ലോഞ്ചർ പോലുള്ള മറ്റ്​ ആപുകൾ ഉപയോഗിച്ചും ഇത്തരത്തിൽ സന്ദേശങ്ങൾ വായിക്കാമെന്നാണ്​ ബ്ലോഗ്​ പറയുന്നത്​. 100 അക്ഷരങ്ങൾ മാത്രമാണ്​ വായിക്കാൻ കഴിയുക എന്നും ന്യൂഗട്ടിന്​ താഴെയുള്ള ആൻഡ്രോയിഡ്​ പതിപ്പുകളും സംവിധാനം ലഭ്യമാകില്ലെന്നുമാണ്​  ബ്ലോഗ്​ വ്യക്​തമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whats appmalayalam newsNew featureDelete for every oneTechnology News
News Summary - WhatsApp 'Delete 'Not' For Everyone': Here's How You Can Bring Back Deleted Messages
Next Story