Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightവാട്​സ്​ ആപിന്​...

വാട്​സ്​ ആപിന്​ വെല്ലുവിളിയുമായി സറഹ്​

text_fields
bookmark_border
sarahah
cancel

മുഖം മൂടി ധരിക്കു​േമ്പാഴാണ്​ മനുഷ്യൻ സത്യം പറയുന്നതെന്ന എഴുത്തുകാരൻ ഒാസ്​കാർ വിൽഡി​​​െൻറ വാക്കുകളെ സാധൂകരിക്കുകയാണ്​ സറഹ്​ എന്ന ആപ്​. സ്വന്തം വ്യക്​തിത്വം വെളിപ്പെടുത്താതെ എന്തും വിളിച്ച്​ പറയാൻ സഹായിക്കുന്ന​ മാന്ത്രിക ആപാണിത്​​. വാട്​സ്​ ആപ്​ പോലുള്ള ​ജനകീയ ആപുകൾക്ക്​ കനത്ത വെല്ലുവിളി ഉയർത്തി മുന്നേറുകയാണ്​ സറഹ്.

 പുതിയ കണക്കുകൾ പ്രകാരം ആപ്പിൾ സ്​റ്റോറിൽ ഒന്നാമതും പ്ലേ സ്​റ്റോറിൽ രണ്ടാമതും മുന്നേറുകയാണ്​ ആപ്​. കേവലം ആയിരം മെസേജ്​ അയക്കുന്നതിനായി സൈൻ അലബ്​ദിൻ തൗഫിഖ്​ രൂപകൽപ്പന ചെയ്​ത ആപിലൂടെ ലക്ഷക്കണക്കിന്​ മെസേജുകളാണ് ഇപ്പോൾ​ കൈമാറുന്നത്​.

sarahah-app

ജോലിസ്ഥലങ്ങളിൽ മേലധികാരികളെപ്പറ്റിയുള്ള അഭിപ്രായങ്ങൾ നേരിട്ടല്ലാതെ പേരും മുഖവും മറച്ചുവെച്ച്​ പറയാനുള്ള ഒരു പ്ലാറ്റ്​ഫോമായാണ്​ സറഹ്​ ആരംഭിച്ചത്​. എന്നാൽ അതിനുമപ്പുറം ഉയരങ്ങളിലേക്കാണ്​ ഇൗ കുഞ്ഞൻ ആപ്​ ഇപ്പോൾ കടക്കുന്നത്​.

സറഹിൽ ആർക്കും സ്വന്തമായി പ്രൊഫൈൽ ഉണ്ടാക്കാം. മുഖചിത്രമുൾപ്പടെയുള്ള വ്യക്​തിഗത വിവരങ്ങൾ എത്രത്തോളം ചേർക്കണമെന്ന്​ വ്യക്​തികൾക്ക്​ തീരുമാനിക്കും. രജിസ്​റ്റർ ചെയ്​തതാൽ യുസർ നെയിമിനോടൊപ്പം Sarahah.com എന്ന ​െഎ.ഡിയാണ്​ ലഭിക്കുക. ഇൗ ​െഎഡി സുഹൃത്തുക്കൾക്കിടയിൽ പങ്ക്​ വെക്കുകയാണെങ്കിൽ ആപിൽ രജിസ്​റ്റർ ചെയ്യാതെ തന്നെ അവർക്ക്​ മെസേജ്​ അയക്കാൻ സാധിക്കും.

സ്വന്തം വ്യക്​തിത്വം വെളിപ്പെടുത്താതെ മെസേജുകൾ അയക്കാമെന്നാണ സറഹ്​ കൊണ്ടുള്ള ​നേട്ടം. കിട്ടുന്ന മെസേജുകൾക്ക്​ റിപ്ലേ അയക്കാനുള്ള ഒാപ്​ഷൻ ഇപ്പോൾ ലഭ്യമല്ലെങ്കിലും വൈകാതെ തന്നെ അതും ലഭ്യമാക്കുമെന്നാണ്​ ആപ്​ ഡൈവലപ്പ്​ ചെയ്​തവർ അവകാ​ശപ്പെടുന്നത്​. എന്തായാലും ടെക്​ ലോകത്ത്​ ഇനി വരാനിരിക്കുന്നത്​ സറഹി​​​െൻറ കാലമാകാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whats appmalayalam newsSarahah AppZain al-Abidin TawfiqTechnology News
News Summary - Sarahah App, The Internet's Current Obsession-Technology
Next Story