Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Reviewschevron_rightഒരായിരം വിശേഷവുമായി...

ഒരായിരം വിശേഷവുമായി ആൻഡ്രോയിഡ്​ ‘ഒ’

text_fields
bookmark_border
ഒരായിരം വിശേഷവുമായി ആൻഡ്രോയിഡ്​ ‘ഒ’
cancel

പുതിയ ഗൂഗിൾ ആൻഡ്രോയിഡ്​ പതിപ്പ് ‘ഒ’ ഇൗവർഷം ആഗസ്​റ്റിൽ പൂർണരൂപത്തിൽ അവതരിക്കുമെന്നാണ്​ സൂചന. കഴിഞ്ഞയാഴ്​ച നടന്ന ഗൂഗിൾ I/O ​െഡവലപ്പർ കോൺഫറൻസോടെ കൂടുതൽ പ്രത്യേകതകൾ ഏറക്കുറെ പുറത്തായി. ആപ്പുകളും ഗെയിമുകളും സൃഷ്​ടിക്കുന്ന ​െഡവലപ്പർമാർക്കുള്ള ബീറ്റപതിപ്പാണ്​ പുറത്തുവിട്ടിരിക്കുന്നത്​. നിലവിൽ ഗൂഗിളി​​​െൻറ സ്വന്തം ഉപകരണങ്ങളായ നെക്​സസ്​ 5 എക്​സ്​, നെക്​സസ്​ 6 പി, നെക്​സസ്​ ​െപ്ലയർ, പിക്​സൽ സി, പിക്​സൽ ഇ, പിക്​സൽ എക്​സ്​ എൽ എന്നിവയിലാണ്​ ഇൗ പതിപ്പ്​ പ്രവർത്തിക്കുക. ഒന്നാമനായ ആൽഫ, രണ്ടാമനായ ബീറ്റ എന്നിവക്കുശേഷം ആൻഡ്രോയിഡ്​ എല്ലാ പതിപ്പുകൾക്കും മധുരപലഹാരങ്ങളുടെ പേരാണ്​ ഇട്ടത്​.

ആൻഡ്രോയിഡ് 7.0 നഗറ്റിന്​ ശേഷമുള്ള ആൻഡ്രോയിഡ്​ 8.0​െല ‘ഒ’യുടെ പൂർണരൂപം എന്താണെന്നറിയാൻ കാത്തിരുന്നേ പറ്റൂ. പേരുകളെക്കുറിച്ച അഭ്യൂഹങ്ങൾക്ക്​ ഇത്തവണയും പഞ്ഞമില്ല. ഒാറിയോ ആണ്​ പട്ടികയിൽ മുന്നിൽ. ഒാറഞ്ച്​, ചൂയിംഗമായ ഒാർബിറ്റ്​, ഒാവൽടിൻ, ഒാട്ട്​മീൽ കുക്കീസ്​, കാൻഡി ബാറായ ഒ ഹെൻട്രി തുടങ്ങിയ മധുരനാമങ്ങളും പിന്നാലെയുണ്ട്. ഒയുടെ വിശേഷങ്ങളിലേക്ക്​:

ബൂട്ടിങ്​ വേഗം

ഫോൺ ഒാണാവാനെടുക്കുന്ന സമയം നഗറ്റിനേക്കാൾ പകുതിയാകും. ആപ്പുകൾ നിലവിലേതിനേക്കാൾ വേഗത്തിൽ തുറന്നുവരും. സുരക്ഷഭീഷണി പരിശോധിക്കാൻ ആപ്പുകൾ ബാക്ക്​ഗ്രൗണ്ടിൽ സ്​കാൻ ചെയ്യുന്ന ‘ഗൂഗിൾ ​േപ്ല പ്രൊട്ടക്​ട്​’ സംവിധാനവുമുണ്ട്​. മുന്നിൽ കാണുന്ന ചിത്രങ്ങളെക്കുറിച്ച പ്രസക്​തവിവരങ്ങൾ ‘ഗൂഗിൾ ലെൻസ്​’ നൽകും. ഇതിനായി കാമറ കെട്ടിടങ്ങൾ, പൂക്കൾ എന്നിവയിലേക്ക്​ കാട്ടിയാൽ മതിയാകും. പണമിടപാടുകൾക്ക്​ പറഞ്ഞു കൊടുത്താൽ ഗൂഗിൾ അസിസ്​റ്റൻറ്​ ​ അനുസരിക്കും. ബാറ്ററി ഉപയോഗം കുറക്കുന്നതിന്​ അണിയറയിലെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.

പരിഷ്​കരിച്ച സെറ്റിങ്​സ്​ മെനുവുമുണ്ട്​. ആൻഡ്രോയിഡ്​ ഒ.എസ്​ അപ്​ഡേറ്റുകൾ വേഗത്തിൽ കിട്ടുന്നത്​ ഉറപ്പാക്കാൻ പ്രൊജക്​ട്​ ട്രെബിൾ, നവീകരിച്ച ആരോ -ടാബ്​ കീനാവിഗേഷൻ, ഒരേസമയം പല ഡിസ്​േപ്ലക​ളുടെ പിന്തുണ, സ്​റ്റോറേജ്​ സ്​പെയിസ്​ ലാഭിക്കാൻ ആപ്പുകളുടെ ക്യാഷെ ഉപയോഗം നിയന്ത്രിക്കൽ, പരിഷ്​കരിച്ച വൈ–ഫൈ, ബ്ലൂടൂത്ത്​ ആക്​സസ്​, ഗൂഗിൾ മാപിലെ വിലാസം സന്ദേശങ്ങൾ വഴി പങ്കിടാനുള്ള സൗകര്യം, സ്​ക്രീനിൽ സി എന്ന്​ വരച്ചാൽ കോണ്ടാക്​ട്​ മെനു തെളിയുന്ന വിധമുള്ള നവീകരിച്ച ഗസ്​ചർ എന്നിവ എടുത്തുപറയേണ്ട പ്രത്യേകതകളാണ്​.

സ്​മാർട്ട്​ ഷെയറിങ്​

ഒരു ഫോ​േട്ടാ കണ്ടാൽ അതി​​​െൻറ ഇനവും തരവും നോക്കി എവിടെയാണ്​ കൊടുക്കേണ്ടതെന്ന്​ ആൻഡ്രോയിഡ്​ ഒ ഉപദേശം നൽകും. ബില്ലി​​​െൻറ ഫോ​േട്ടാ ആണെങ്കിൽ എക്​സ്​പെൻസ്​ ട്രാക്കിങ്​ ആപ്​ നിർദേശിക്കും. സെൽഫിയാണെങ്കിൽ സോഷ്യൽമീഡിയ ആപ്​ കാട്ടിത്തരും. വിഡിയോ, യു.ആർ.എൽ, ടെക്​സ്​റ്റ്​ തുടങ്ങിയവക്കും ഇൗ ഉ​പദേശകസൗകര്യമുണ്ട്​.

ഒാ​േട്ടാഫിൽ

നേരത്തേ ക്രോമിൽ മാത്രം കണ്ടിരുന്ന ഒാ​േട്ടാഫിൽ (തനിയെ പൂരിപ്പിക്കൽ) സൗകര്യം ഗൂഗിളി​േൻറതല്ലാത്ത ആപ്പുകളിലും ഇനി ലഭിക്കും. 

സ്​മാർട്ട്​ ടെക്​സ്​റ്റ്​ സെലക്​ട്​

ഒരു വിരൽതൊടലിൽ തെരഞ്ഞെടുപ്പ്​ സാധ്യമാക്കുന്ന സ്​മാർട്ട്​ ടെക്​സ്​റ്റ്​ സെലക്​ടുണ്ട്​. സ്​ഥലനാമങ്ങൾ, ഫോൺ നമ്പറുകൾ, വിലാസങ്ങൾ എന്നിവ തനിയെ തിരിച്ചറിഞ്ഞ്​ ആവശ്യമായ ആപ്പിലേക്ക്​ നമ്മളെ കൂട്ടിക്കൊണ്ടുപോകും.

എല്ലാ ഇമോജികളും കാണാം

പുതിയ ഇമോജികൾ ഫോണ്ട്​ മിസിങ്​ പോലെ അവ്യക്​തമായി വരുന്ന പ്രശ്​നമുണ്ടാവില്ല. ഇമോജി ലൈബ്രറി നഷ്​ടപ്പെടുന്ന ഇമോജികളെ കാട്ടിത്തരും. കീബോർഡിൽ ഇൗ ഇമോജികൾ ഇല്ലെങ്കിലും പ്രശ്​നമില്ല.

പുതിയ ആൻഡ്രോയിഡ്​ ടി.വി ലോഞ്ചർ

ആൻഡ്രോയിഡ്​ ടി.വിക്ക്​ പുതിയ ലോഞ്ചറുണ്ട്​. നവീകരിച്ച മെനുവിനൊപ്പം ഗൂഗിൾ അസിസ്​റ്റൻറി​​​െൻറ സഹായവുമുണ്ട്​. ആപ്പുകൾ കാണാൻ സംവിധാനമുണ്ട്​.

നോട്ടിഫിക്കേഷൻ സ്​നൂസിങ്​

നോട്ടിഫിക്കേഷനുകളിൽ വിരൽതട്ടിയാൽ എന്നന്നേക്കുമായി മറയുകയാണ്​ ചെയ്യുക. അതിനുപകരം ഇൗ നോട്ടിഫിക്കേഷനുകൾ 15 മിനിറ്റ്​, 30 മിനിറ്റ്​, ഒരുമണിക്കൂർ നേരത്തേക്ക്​ അപ്രത്യക്ഷമാക്കാൻ നോട്ടിഫിക്കേഷൻ സ്​നൂസിങ്​ സൗകര്യമൊരുക്കുന്നു. പുതിയ നോട്ടിഫിക്കേഷൻ വന്നാൽ ആപ്​ ​െഎക്കണി​​​െൻറ മുകളിൽ ചെറിയ വട്ടം പ്രത്യക്ഷപ്പെടും. ആ ആപ്പിൽ അമർത്തിയാൽ നോട്ടിഫിക്കേഷനുകൾ തുറന്നുകാണാം. നോട്ടിഫിക്കേഷനുകൾക്ക്​ ഇഷ്​ടമുള്ള പശ്ചാത്തലനിറം നൽകാം. നോട്ടിഫിക്കേഷൻ ചാനൽ വഴി ഇഷ്​ടമുള്ളവ ആദ്യം കാണാവുന്ന വിധം ക്രമീകരിക്കാം.  

പിക്​ചർ ഇൻ പിക്​ചർ

ഒരു ആപ്​ തുറന്നിരിക്കു​േമ്പാൾ മറ്റൊന്നിൽ കയറാനും ഒരേസമയം പല ആപ്പുകൾ തുറന്ന്​ പ്രവർത്തിക്കാനും പിക്​ചർ ഇൻ പിക്​ചർ അവസരമൊരുക്കും.

ഇഷ്​ടമുള്ള െഎക്കൺ

ഫോണിന്​ അനുസരിച്ച്​ ​​ചതുരാകൃതിയിലോ വൃത്താകൃതിയിലോ ഇഷ്​ടമുള്ള ആകൃതിയിൽ െഎക്കണുകൾ സൃഷ്​ടിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:operating systemandroid o
News Summary - operating systemandroid android o
Next Story