ട്രൂകോളറിനെതിരെ ഇൻറലിജൻസ്​ മുന്നറിയിപ്പ്​

18:39 PM
30/11/2017
truecaller

ന്യൂഡൽഹി: ട്രൂകോളർ ആപിനെതിരെ മുന്നറിയിപ്പുമായി ഇൻറലിജൻസ്​ ബ്യൂറോ. ആപ്​ ഫോണിലെ വിവരങ്ങൾ ചോർത്തുന്നുവെന്നാണ്​ കണ്ടെത്തിയിരിക്കുന്നത്​​. എത്രയും പെ​െട്ടന്ന്​ ആപ്​ ഡിലീറ്റ്​ ചെയ്യണമെന്നും ഇൻറലിജൻസ്​ ബ്യൂറോ അറിയിച്ചിട്ടുണ്ട്​. ഇതിനൊടൊപ്പം ചൈനീസ്​ നിർമിതമായ നാൽപത്​ ആപുകൾക്കെതിരെ മുന്നറിയിപ്പും നൽകിയിട്ടുണ്ട്​. ഇന്ത്യൻ സൈന്യത്തിനാണ്​ ഇതുസംബന്ധിച്ച മുന്നറിയിപ്പ്​ നൽകിയിരിക്കുന്നത്​.

സ്വീഡൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ​ട്രൂ സോഫ്​റ്റ്​വെയർ ആണ്​ ആപി​​​െൻറ ഉടമസ്ഥർ. അടുത്തകാലത്തായി വൻതോതിൽ ചൈനീസ്​ കമ്പനികളുടെ നിക്ഷേപം എത്തിയതാണ്​ ട്രൂകോളറിന്​ വിനയായത്​. കൂടാതെ കുറഞ്ഞ ചെലവിൽ സെർവറുകൾ സ്ഥാപിക്കാനുള്ള സൗകര്യം മുൻനിർത്തി ചൈനയിലാണ്​ ട്രൂകോളർ സെർവറുകൾ സ്ഥാപിച്ചിരിക്കുന്നത്​. ഇൗ സെർവറുകളിലൂടെ ഇന്ത്യക്കാരുടെ വിവരങ്ങൾ ആപ്​ ചോർത്തുന്നുവെന്നാണ്​ ആരോപണം.

പരിചയമില്ലാത്ത നമ്പറുകളെ തിരിച്ചറിയാം എന്നതാണ്​ ആപി​​​െൻറ പ്രധാനപ്പെട്ട ഗുണം. എങ്കിലും ഫോണിലെ മുഴുവൻ കോണ്ടാക്​ടുകളും ആപിന്​ ലഭ്യമാകുന്നുവെന്ന സ്വകാര്യത പ്രശ്​നവും ഇത്​ സൃഷ്​ടിക്കുന്നുണ്ട്​.

COMMENTS